കൊച്ചി: പ്രമുഖ
മ്യൂസിക് ലേബലായ മ്യൂസിക്247 ഇന്നലെ റിലീസ് ചെയ്ത തമിഴ് റൊമാന്റിക് മ്യൂസിക്
വീഡിയോ 'ഉന്‍ കണ്കളിന്' ഇമ്പമേറിയ സംഗീതം കൊണ്ടും മനോഹരമായ ഛായാഗ്രഹണം കൊണ്ടും
പ്രേക്ഷരില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്.
അര്‍ച്ചന രവിയും ആര്യന്
ഗോകുലും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്ന ഈ വീഡിയോയുടെ ആവിഷ്കാരവും സംവിധാനവും
നിര്‍വഹിച്ചിരിക്കുന്നത് ആര്യന് ഗോകുല്‍ തന്നെയാണ്.
ഗോകുല്‍ ശ്രീകാന്തന് സംഗീതം
നല്‍കിയിരിക്കുന്ന ഗാനം ഗോകുലും ശ്വേത വര്‍ഷയുമാണ് ആലപിച്ചിരിക്കുന്നത്. വീഡിയോ
ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.
മനോഹരമായ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രണയ രംഗങ്ങള്‍
ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോയുടെ ഛായാഗ്രഹണം വിനായക് ഗോപാല്‍
നിര്‍വഹിച്ചിരിക്കുന്നു. ചിത്രസംയോജനം ആര്യന് ഗോകുലും വിവേക് വിജയനും
ചേര്‍ന്നാണ്.
മന്ത്ര പ്രൊഡക്ഷന്റെ കൂടെ ആര്യന് ഗോകുല്‍ എന്റര്‍ടൈന്‍മെന്റിന്റെ
ബാനറില്‍ ആര്യന് ഗോകുല്‍ തന്നെയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
'ഉന്‍
കണ്കളിന്' മ്യൂസിക് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=D08DsFroPkU
മ്യൂസിക്247നെ
കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ
മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ
സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്.
അങ്കമാലി ഡയറീസ്, ഒരു
മെക്സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ
കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍
ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു,
കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി
എന്നിവയാണ് ഇവയില്‍ ചിലത്.