ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീമിന്റെ
പിന്നാലെ രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള് ദൈവം ഫലാരി ബാബയും. ആശ്രമത്തില്‍
വച്ച് 21 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഫലാരി ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റ് സൂചന ലഭിച്ച ഫലാരിയെ ഈ ആഴ്ച്ച ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷമാണ്
ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഫലാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 70
കാരനായ ഫലാരിയ്ക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായും സെലിബ്രിറ്റികളുമായും അടുത്ത
ബന്ധമുണ്ട്.
ഫലാരിയുടെ ഭക്തകുടുംബത്തിലെ യുവതിയെ ആഗ്സ്ത് 7ന്
ആശ്രമത്തില്‍വെച്ച് രാത്രി മുറിയില്‍ വിളിച്ചുവരുത്തിലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്കി