പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം; പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി
Published on 08 March, 2012
തിരുവനന്തപുരം: വട്ടപ്പാറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.ജെ.ആര്യ
മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര
പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊലപാതകം
സാമ്പത്തിക ലാഭത്തിനു വേണ്ടിയെന്നാണ് പ്രാഥമിക നിഗമനമെന്നും മുഖ്യമന്ത്രി
പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര
പ്രമേയത്തിന് അനുമതി നിഷേധിച്ചു.
വട്ടപ്പാറ വേറ്റിനാട് ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍
നായര്‍-ജയകുമാരി ദമ്പതികളുടെ മകളാണ് ആര്യ. കന്യാകുളങ്ങര ഗവ. ഗേള്‍സ്
എച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല