ദുബായ്: സിബി സീരീസിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ലോക ചാമ്പ്യന്മാരായ ഇന്ത്യ ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്‍പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. പരമ്പരയിലെ എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. സിബി സീരീസ് കിരീടം നിലനിര്‍ത്തിയ ഓസ്ട്രേലിയ തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അവസാന ഫൈനലില്‍ 16 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഓസീസ് കിരീടം ചൂടിയത്.
ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. ലോകകപ്പ് ഫൈനലിസ്റ്റുകളായ ശ്രീലങ്ക നാലാം സ്ഥാനത്തുണ്ട്. പട്ടികയില്‍ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാന് ആറാം സ്ഥാനത്തുമാണ്.