എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി; ചിത്രം രാജീവ് രവി സംവിധാനം ചെയ്യും
Published on 13 October, 2017
നാടകാചാര്യനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍
നാരായണപിള്ള എന്ന എന്‍ എന്‍ പിള്ളയുടെ ജീവിതം രാജീവ് രവി
വെള്ളിത്തിരയിലെത്തിക്കുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം
ചെയ്യുന്ന ചിത്രത്തില്‍ എന്‍ എന്‍ പിള്ളയായി വേഷമിടുന്നത് യുവനടന് നിവിന്‍
പോളിയാണ്.
തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെയാണ്
രാജീവ് രവി അറിയിച്ചത്. രാജീവ് രവിയുടെ ഭാര്യ ഗീതു മോഹന്‍ദാസ് സംവിധാനം
ചെയ്യുന്ന 'മൂത്തോന്' എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചു
കൊണ്ടിരിക്കുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം
എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയ ഗോപന് ചിദംബരമാണ് ഈ സിനിമയുടെയും തിരക്കഥ. ഇ4
എന്റര്ടെയ്ന്മെമെന്റ ആണ് ചിത്രത്തിന്റെ നിര്‍മാണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല