വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ്
ഓപ്പല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു. ഒക്ടോബര്‍ 17-നു സംഘടിപ്പിച്ച
ചടങ്ങില്‍ യുണൈറ്റഡ് നേഷന്‍സ് യു.എസ് അംബാസിഡര്‍ നിക്കി ഹേയ്ലി, മെഡി
കെയര്‍, മെഡിക്കെയ്ഡ് സര്‍വീസ് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സീമാ
വര്‍മ്മ, ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന് ചെയര്മാന് അജിത് പൈ,
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി വനില സിംഗ്,
കമ്യൂണിറ്റി നേതാക്കന്മാര്, പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ്
തുടങ്ങിയവര്‍ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി
നരേന്ദ്ര മോഡിയുമായി സുഹൃദ് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ട്രംപ്
സംതൃപ്തി രേഖപ്പെടുത്തി.
അമേരിക്കയില്‍ സൈനീക സേവനം നടത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍സിനെ അഭിനന്ദിക്കുന്നതിനും ട്രംപ് പ്രത്യേകം സമയം കണ്ടെത്തി.
അമേരിക്കന്‍ കുടുംബത്തിലെ അംഗങ്ങളാണ് ഇന്ത്യന്‍ അമേരിക്കന്‍സും, ഹിന്ദു
അമേരിക്കന്‍ സമൂഹവുമെന്നും ട്രംപ് പറഞ്ഞു. ഹിന്ദുക്കളുടെ ദീപാവലി
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്താണ് ആദ്യമായി
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍ വൈറ്റ്
ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ ഒരിക്കല്‍പോലും ബുഷ് വ്യക്തിപരമായി
പങ്കെടുത്തിരുന്നില്ല.