കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്
മെട്രോപോളിറ്റന്‍ വാഷിംഗ്ടണിന്റെ മലയാള ഭാഷാ പഠന പദ്ധതിയായ കെ.സി.എസ്
കളരിയുടെ പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നു.
കേരള സര്‍ക്കാരിന്റം മലയാളം മിഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന
കെ.സി.എസ് കളരിയുടെ പുതിയ ശാഖയുടെ പ്രവര്‍ത്തനം നവംബര്‍ 11-ന്
വിര്‍ജീനിയയിലെ സൗത്ത് റൈഡിംങില് ആരംഭിക്കും. നിലവില്‍ കെ.സി.എസ് കളരിയുടെ
മൂന്നു ശാഖകള്‍ മേരിലാന്റിലും, വിര്ജീനിയയിലുമായി
പ്രവര്‍ത്തിക്കുന്നുണ്ട്.
ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി കേരള
സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്. "എവിടെയെല്ലാം മലയാളി
അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ ലക്ഷ്യം.
കെ.സി.എസ് കളരിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ക്ലാസുകളെപ്പറ്റിയുമുള്ള
വിശദവിവരങ്ങള്‍ കെ.സി.എസ്.എം.ഡബ്ല്യു വൈബ്സൈറ്റില്‍ ലഭ്യമാണ്.
https://kcsmw.org/