വിവാദങ്ങളെയും മുതല്‍കൂട്ടി വിജയ് ചിത്രം മെര്‍സല്‍ നേടിയത് വന്‍ വിജയം. ഇതിനകം 200 കോടി രൂപയ്ക്കു മുകളില്‍ നേടാന്‍ ചിത്രത്തിനായിട്ടുണ്ട്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം തമിഴ് ബോക്സ്ഓഫിസിലെ ഏറ്റവും വലിയ ഹിറ്റ് എന്ന റെക്കോഡ് സ്വന്തമാക്കി കഴിഞ്ഞു.
യൂട്യൂബില്‍ ഏറ്റവുമധികം കാഴ്ച്ചക്കാരെ നേടിയ ഇന്ത്യന്‍ സിനിമാ ടീസര്‍ എന്ന നേട്ടവും മെര്‍സലിന്റെ ടീസര്‍ നേടിയിട്ടുണ്ട്. കബാലിയെയാണ് മെര്‍സല്‍ മറികടന്നത്. 3കോടി 46 ലക്ഷത്തിനു മുകളില്‍ പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടിട്ടുള്ളത്.