താമ്പാ: മലയാളി അസോസിയേഷന് ഓഫ് താമ്പയുടെ ഈ വര്‍ഷത്തെ ഫാമിലി പിക്
നിക്കൂം കായിക മത്സരങ്ങളും താമ്പായില്‍ ഉള്ള Hillsborough River State
Park (15402 N. Highway 301,Thonotosass,FL. 33592)ല്‍ വച്ച് ഡിസംബര്‍
രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ കൃത്യം ഒമ്പതുമണിക്ക് ഷെഫ്
മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന പ്രഭാത ഭക്ഷണത്തോട്് ആയിരിക്കും
പിക്നിക് ആരംഭിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിനം കായിക
മത്സരങ്ങള്‍ കമ്മറ്റിയംഗങ്ങള്‍ ഇതിനോടകം പാന്‍ ചെയ്തുകഴിഞ്ഞു. താമ്പായിലെ
വിവിധ ദേവാലയങ്ങള്‍ക്കും ഉച്ചതിരിഞ്ഞ് കരേള്‍ ഉള്ളതുകൊണ്ട് പിക്നിക് കൃത്യം ഒന്‍പതു മണിക്കു തന്നെ ആരംഭിക്കുന്നതാണ് എന്ന് കമ്മറ്റിയംഗങ്ങള്‍
അറിയിച്ചു. മലയാളി അസോസിയേഷന് ഓഫ് താമ്പയുടെ കഴിഞ്ഞ എല്ലാ പ്രവര്‍ത്തന
പരിപാടികളും വന്‍ വിജയമാക്കിത്തീര്‍ത്ത താമ്പായിലെ എല്ലാ മലയാളി
സുഹൃത്തുക്കളെയും ഒരിക്കല്‍ കൂടി പിക്നിക്ക്കിന്റെ വിജയത്തിനായി
പ്രസിഡന്റ് വിജയന് നായര്‍ സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Sajan : 813 416 7831
Suni Aloommttil: 813 951 7855
Harikumar: 239 321 4872
Vijayan Nair: 813 907 5805.