ഉലകനായകന് കമലഹാസന് നായകനാകുന്ന വിശ്വരൂപം 2ന്റെ ചിത്രീകരണം അവസാനഘട്ടത്തില്‍. ചിത്രം 2018 ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. കമല്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്നത്.
2013ല്‍ തിയേറ്ററുകളിലെത്തിയ വിശ്വരൂപത്തിന്റെ രണ്ടാംഭാഗമാണിത്. പൂജാ കുമാറും ആന്‍ഡ്രിയ ജെര്‍മിയയുമാണ് നായികമാര്‍. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് വിശ്വരൂപം 2 നിര്‍മ്മിക്കുന്നത്. സാനു വര്‍ഗീസ് ഛായാഗ്രഹണവും ഗിബ്രാന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. എഡിറ്രിംഗ്: മഹേഷ് നാരായണന്.