കനത്ത മഴ: ഛത്തീസ്ഗഡില്‍ മതില് ഇടിഞ്ഞുവീണ് 12 മരണം
Published on 28 June, 2011
ഛത്തീസ്ഗഢ്: കനത്ത മഴയെത്തുടര്‍ന്ന് ഛത്തീസ്ഗഡിലെ അംബികാപൂരില്‍ മതില്
തകര്‍ന്ന് 12 പേര് മരിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. രാവിലെ
11 ഓടെയായിരുന്നു സംഭവം. ബംഗല്വിനു പുറത്തുളള വിശ്രമ മുറിയില്‍ മഴ നനയാതിരിക്കാന്‍
കയറി നിന്നവരാണ് മതിലിടിഞ്ഞ് മരിച്ചത്. എന്നാല്‍ ആളുകള്മതിലില് ചാരി
നിന്നതാണ് അപകടം വരുത്തിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ 15
പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല