ഫ്ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ്
നോര്‍ത്ത് അമേരിക്ക ഫ്ളോറിഡ ചാപ്റ്ററിനു നവസാരഥികള്‍ . ഇന്ത്യാ പ്രസ്
ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ ചാപ്റ്റര്‍
പ്രസിഡന്റായി ബിനു ചിലമ്പത്ത് തെരഞ്ഞെടുക്കപ്പെട്ടു.
ജോയി കുറ്റിയാനി ( വൈസ് പ്രസിഡണ്ട്), ജോര്‍ജി വറുഗീസ് (ജനറല്‍
സെക്രട്ടറി), തങ്കച്ചന് കിഴക്കേപറമ്പില്‍ (ട്രഷറര്‍) ഷാന്റി വര്‍ഗീസ് (ജോ:
സെക്രട്ടറി), ജെസി പാറതുണ്ടില്‍ (ജോ: ട്രഷറര്‍), നിബു വെള്ളുവന്താനം
(പി.ആര്.ഓ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സൗത്ത് ഫ്ലോറിഡയില്വെച്ച് നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ദേശീയ
പ്രവര്‍ത്തനോത്ഘാടനം മികവുറ്റതായി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ജേര്‍ണലിസം വിദ്യാര്ഥികക്കള്ക്കായി
സംഘടിപ്പിക്കുന്ന "സ്റ്റെപ്" പദ്ധതിക്ക് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.