ഹ്യൂസ്റ്റന്‍: വടക്കേ അമേരിക്കയിലെ പ്രമുഖ ക്നാനായ കാത്തലിക് സംഘടനകളില്‍ ഒന്നായ ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2018 ലെ പ്രവര്‍ത്തന ഉദ്ഘാടനം ഫെബ്രുവരി 17ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. എച്ച്.കെ.സി.എസ്. പ്രസിഡന്റ് തോമസ് കൊരട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍, സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോന പള്ളി വികാരിയും സംഘടനയുടെ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. സജീ പിണര്‍കയില്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹ്യൂസ്റ്റന്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടേയും, പോഷക സംഘടനകളുടേയും വര്‍ണ്ണോജ്ജ്വലമായ വിവിധ കലാപരിപാടികളും സംഗീത സന്ധ്യയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.