Image

ഇന്ത്യന്‍ സൈന്യത്തിന് വിലയിടാമോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 27 February, 2018
ഇന്ത്യന്‍ സൈന്യത്തിന് വിലയിടാമോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ഇന്ത്യന്‍ സേനയെ പരിഹസിച്ചുകൊണ്ട് ആര്‍.എസ്. എസ്. മേധാവി നടത്തിയ പരാമര്‍ശം വന്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ആറുമാസം സമയമെടു ക്കുമെങ്കില്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതിയെന്നാണ് അദ്ദേഹം ഇന്ത്യന്‍ സേനയെ കളിയാക്കിക്കൊണ്ട് പറഞ്ഞത്. ഒരു പക്ഷേ ഇന്ത്യന്‍ സേനയെ ഇത്രയധികം കളിയാക്കിയ ഒരു പരാമര്‍ശം ഇതിനു മുന്‍പ് ആ രെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് സംശയമാണ്.

ഇന്ത്യന്‍ സേനയെക്കുറിച്ചോ അതിന്റെ ശക്തിയെക്കുറിച്ചോ കഴിവിനെക്കുറിച്ചോ അറിയാത്ത ഒരു വ്യക്തിയല്ല ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ സേനയുടെ ശക്തിയെന്തെന്ന് കണ്ടും കേട്ടും അതിന്റെ ശക്തിയില്‍ അഭിമാനിക്കുന്നവരാണ് രാജ്യസ്‌നേഹമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ആ ശക്തിയില്‍ അഭിമാനം മാത്രമല്ല സുരക്ഷിത ത്വത്തിന്റെ ആത്മ വിശ്വാസവുമുണ്ട്. വെയിലും ചൂടും തണുപ്പും മഞ്ഞുമേറ്റ് കുടുംബത്തെയും കൂട്ടുകാരെയും നാടിനെയും നാ ട്ടുകാരേയും അതിര്‍ത്തിയില്‍ ഇന്ത്യന്‍സേന കാവല്‍ കിടക്കുന്ന തുകൊണ്ടാണ് ഭഗത്തുള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരായി അവരവരുടെ വീടുകളില്‍ കുടുംബ ത്തോടൊപ്പം സുരക്ഷിതരായി കിടുന്നുറങ്ങുന്നത്. അവരുടെ കണ്ണൊന്നു തെറ്റിയാല്‍ അവരുടെ ശ്രദ്ധയൊന്നു തെറ്റിയാല്‍ കഴുകന്‍ കണ്ണുകളുമായി കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യ പിടിച്ചടക്കുമെന്നത് ഏതൊരു ഇന്ത്യക്കാരനും അറിയാം. ആ പാക്ക് സേനയോടൊപ്പം ഇന്ത്യയെ വെട്ടിമുറിക്കാന്‍ കണ്ണിലെണ്ണയുമൊഴിച്ച് രാപക ലില്ലാതെയിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുമുണ്ടാകും ഇന്ത്യയെ തകര്‍ക്കാന്‍.

ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ പതറാതെ രാജ്യം കത്തിച്ചാമ്പലാ ക്കാന്‍ വേണ്ടി നുഴഞ്ഞു കയറുന്ന ഭീകകരെ കരുത്തോടെ നേരിട്ട് കാലപുരിക്കയച്ച് രാജ്യം കാക്കുന്ന സൈനീകന്റെ വില അളക്കാന്‍ നോക്കിയാല്‍ സൈനീകനിരിക്കുന്ന ത്രാസിന്റെ ഭാഗത്തായിരിക്കും ഭാരക്കൂടുതല്‍. അത്രകണ്ട് വിലപ്പെട്ടതാണ് ഇന്ത്യയിലെ ഓരോ സൈനീക ന്റെയും സേവനം.

ഇന്ത്യയുടെ വിയര്‍പ്പ് കര്‍ഷകരാണെന്ന് പറയുംപോലെ ഇന്ത്യയുടെ സുരക്ഷിതത്വവും കരുത്തും ഓരോ സൈനീക നിലുമാണെന്ന് പറയാം. മുന്‍ പ്രധാനമന്ത്രിലാല്‍ ബഹദൂര്‍ ശാസ്ത്രി അതുകൊണ്ടാണ് ഒരിക്കല്‍ പറഞ്ഞത് ജയ്ജവാന്‍ ജയ് കിസാന്‍. ആ വാക്കില്‍ ഒരു സൈനീകന്റെയും കര്‍ഷകന്റെയും മഹത്വം അടങ്ങിയിട്ടുണ്ട്. കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫല മാണ് നമ്മുടെ അന്നം അതുപോലെ നമ്മുടെ സുരക്ഷിതത്വം ഒരു സൈനീകന്റെ ആത്മാര്‍പ്പണത്തിലാണ്. ആ തിരിച്ചറിവാണ് ശാസ്ത്രി എന്ന ഇന്ത്യ കണ്ട ഏറ്റവും ലളിതനായ പ്രധാനമന്ത്രിയില്‍ക്കൂടി ലോകം ശ്രവിച്ചത്.

രാജ്യസ്‌നേഹം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറ ഞ്ഞതുകൊണ്ടായില്ല. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന വരെ അംഗീകരിക്കാനും ആദരിക്കാനും കഴിയണം. ഇതിനൊന്നും കഴിയാത്ത മനസ്സാണെങ്കി ല്‍ അവരെ അവഹേളിക്കാതെയിരുന്നുകൂടെ. രാജ്യസ്‌നേഹ വും രാജ്യസേവനവും വാതോരാതെ വിളംബരം ചെയ്തതു കൊണ്ടുമാത്രമായില്ല. അത് എത്രമാത്രം ഉള്ളില്‍ ഉണ്ടെന്ന് തെളിയിക്കുക കൂടി ചെയ്യണം. എങ്കില്‍ മാത്രമെ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥത ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയൂ.

ഇന്ത്യന്‍ ആര്‍മിയുടെ ശക്തിയെ പരിഹസിച്ച് ഭഗത്ത് പറയുമ്പോള്‍ അദ്ദേഹം ഒരു കാര്യം മറന്നുപോയി. ലോകത്തിന്നു ള്ളതില്‍ വച്ച് ഏറ്റവും ശക്തമായ പത്ത് സേനകളില്‍ ഒന്നാണ് ഇ ന്ത്യന്‍ സേന. വ്യക്തമായി പറ ഞ്ഞാല്‍ വികസിത രാഷ്ട്രങ്ങളെന്ന് നാം വിളിച്ചിരുന്ന പാശ്ചാ ത്യ രാജ്യങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനുമപ്പുറമാണ് നമ്മുടെ സേനയുടെ സ്ഥാനമെന്ന് യഥാര്‍ത്ഥ ദേശസ്‌നേഹികളാണെങ്കില്‍ അവര്‍ക്ക് അഭിമാനത്തിന്റെ ഉള്‍പുളകം ഉണ്ടാകാം. ഏത് പ്രതികൂല കാലാവസ്ഥയേയും തരണം ചെയ്യാനുള്ള കരുത്തും ശേഷിയും നമ്മുടെ സേനക്കുണ്ടെന്നു മാത്രമല്ല എല്ലാ കാലാവസ്ഥയും ഇന്ത്യന്‍ സേനക്കാരു ടെ ശരീരത്തിനനുകൂലമാകുകയും ചെയ്യും. ഇന്ത്യയില്‍ എല്ലാ കാലാവസ്ഥയും ഉണ്ടെന്നതും ഒരു സൈനീകന്‍ നിര്‍ബന്ധമായും ഇതിനെയെല്ലാം അഭിമുഖീകരിക്കുമെന്നതുമാണ് ഉത്തരേന്ത്യയിലെ കൊടും ചൂടിലും കാശ്മീരിലെ കൊടും തണുപ്പിലും അസ്സമിലെ മണ്‍സൂണിലും തുടങ്ങി എല്ലാ സ്ഥലങ്ങളിലും കാലാവസ്ഥയിലും ഒരു ഇന്ത്യന്‍ സൈനീകന്‍ പരിശീലനം നേടിയെടുക്കുമെന്നതാണ് കാലാ വസ്ഥകളെപ്പോലും അഭിമുഖീകരിക്കാനുള്ള കഴിവ് ഓരോ ഇ ന്ത്യന്‍ സൈനീകനുമുണ്ട്. അതുണ്ടാകുന്നത് ഇങ്ങനെയുമാണ്.

ഇനിയും ഇന്ത്യന്‍ സേന നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞാല്‍ 62-ലെ ഇന്തോ ചൈന യുദ്ധമൊഴിച്ച് ഇന്ത്യന്‍ സേന ഒരു യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല. 47-ല്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ നിന്നപ്പോള്‍ മുതല്‍ ഇന്ത്യ ശക്തമായ പോരാട്ടം നടത്തിയാണ് അ ത് നേടിയെടുത്തത്. പാക്കിസ്ഥാന്‍ കാശ്മീരിനെ തങ്ങളുടെ വാലാക്കാന്‍ നോക്കിയപ്പോഴായി രുന്നു ഇന്ത്യ തങ്ങളുടെ സൈനീക ശക്തി അവര്‍ക്കും കാശ്മീരിനും കാട്ടി കൊടുത്തത്. 65-ലെ പാക്കിസ്ഥാന്റെ ഓപ്പറേഷന്‍ ഗി ബ്രാല്‍ട്ടര്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ മുന്നേറ്റം കാഴ്ചവച്ചതും 71- ലെ യുദ്ധവും 1999-ലെ കാര്‍ഗില്‍ യുദ്ധവും വിജയത്തിന്റെ വെന്നികൊടി പാറിച്ചത് ഇന്ത്യന്‍ സേനയുടെ ശക്തിയല്ലെന്ന് ഭഗത്തിന് പറയാന്‍ കഴിയുമോ. 71-ല്‍ ഉണ്ടായിരുന്ന ശക്തിയേ ക്കാള്‍ പതിന്‍മടങ്ങ് ശക്തരായി രുന്നു 99-ല്‍ കാര്‍ഗില്‍ യുദ്ധ ത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന ത്. ഇന്ത്യന്‍ സേനയുടെ ശക്തമായ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ അടിതെറ്റി വീണ പാക്ക് സേന തകര്‍ന്ന് തരിപ്പണമാകാതെ പോയെങ്കില്‍ അത് ഇന്ത്യന്‍ സേനയുടെ ഔദാര്യം ഒന്നു മാത്രമായിരുന്നുയെ ന്നു തന്നെ പറയാം.

കാശ്മീര്‍ ഇന്നും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് ഹിമാചല്‍പ്രദേശ് ഇന്നും ചൈനയ്‌ക്കൊപ്പം പോകാതെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് ഇന്ത്യന്‍ സേനയുടെ ശക്തമായ സുരക്ഷ കാവലുള്ളതുകൊണ്ടാണ്. ഇന്ത്യന്‍ സേനയോടു പൊരുതി ആ പ്രദേശങ്ങള്‍ പിടിച്ചെടുക്കാ ന്‍ കാശ്മീര്‍ ഭാഗത്തുള്ള പാക്കി സ്ഥാനും ഹിമാചല്‍പ്രദേശത്തുള്ള ചൈനയ്ക്കും കഴിയാതെ പോകുന്നത് ഇന്ത്യന്‍ സേനയുടെ ശക്തി ഭയന്നു തന്നെയാണ്. അല്ലാതെ ട്രൗസറിന്റെ ബലത്തില്‍ ഉള്ള ചില കപട രാജ്യസ്‌നേഹികള്‍ ഉള്ളതുകൊണ്ടല്ല. ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ പോകുന്ന ഒരു സൈനീകര്‍ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന ഒരുക്കത്തോടെയും മറ്റുമായാണ് പോകുന്നതെന്ന് ഒരു സൈനീക നോടു ചോദിച്ചാല്‍ മനസ്സിലാകും വീട്ടില്‍ നിന്ന് അതിര്‍ത്തിയിലേക്കാണ് പോകുന്നതെങ്കില്‍ അവര്‍ക്ക് നില്‍കുന്ന യാത്രയയപ്പ് വടക്കന്‍ സംസ്ഥാനങ്ങളില്‍ ചില പ്രദേശത്ത് നല്‍കുന്നത് ഒരു വീരാളിയുടേതുപോലെയായിരിക്കും. അത്രകണ്ട് പ്രാധാന്യത്തോടെ യാണ് ആ യാത്രയയപ്പ് നല്‍കു ന്നത്. ഇന്ത്യന്‍ സേനയോടു പൊ രുതി നേടാന്‍ കഴിവില്ലാത്തതു കൊണ്ടാണ് പാക്കിസ്ഥാന്‍ കാ ശ്മീരിലും ചൈന ഹിമാചല്‍പ്ര ദേശിലും പ്രശ്‌നങ്ങള്‍ സൃഷ്ടി ക്കാന്‍ ശ്രമിക്കുന്നത്.

ചില രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോ ള്‍ അവിടുത്തെ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സേന മുന്നോട്ടു വന്നിട്ടുണ്ടെന്നു കൂടി ഓര്‍ക്കുന്നത് നന്ന്. 87-ല്‍ ശ്രീലങ്കയിലും 88-ല്‍ മലിദ്വീപിലും ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സേന അവിടു ത്തെ ഭരണകൂടത്തെ സഹായിക്കാന്‍ രംഗത്തു വരികയുണ്ടാ യി. 87-ല്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ തമിഴ്പുലികള്‍ എന്ന തീ വ്രവാദികള്‍ അധികാരം പിടി ച്ചെടുക്കാന്‍ രംഗത്തു വന്നപ്പോള്‍ ശ്രീലങ്കന്‍ സേനയെ സഹായിക്കാനാണ് ഇന്ത്യന്‍ സേന രംഗത്തു വന്നത്. 88-ല്‍ മലിദ്വീപില്‍ പ്രസിഡന്റ് അബ്ദുള്‍ ഗയുമിനെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനീകര്‍ നടത്തിയ പ്പോള്‍ അവിടുത്തെ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സേനയായിരുന്നു എത്തിയത്. അങ്ങനെ ഇന്ത്യന്‍ സേനയുടെ സേവനം കടലുകള്‍ കടന്നും പോയിട്ടുണ്ട്.

അങ്ങനെയൊരു സൈനീക വ്യൂഹത്തെ താരതമ്യപ്പെടുത്താനോ തരംതാഴ്ത്തി കാണിക്കാനോ ആര്‍ക്കും സാധിക്കുകയില്ല. ശത്രു സൈന്യത്തിന്റെ വെടിയുണ്ടകളേക്കാളും ബോം ബുകളേക്കാളും ഇന്ത്യന്‍ സേന യിലെ ഓരോ സൈനീകനേയും വേദനിപ്പിക്കുകയും മുറിപ്പെടു ത്തുകയും ചെയ്യുന്നതാണ് ഇ ന്ത്യന്‍ സേനയെ തരംതാഴ്ത്തി ക്കാണിക്കുന്ന ഇത്തരം പ്രസ്താവനകള്‍. തങ്ങളുടെ മഹത്വം വീമ്പിളക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും അത് അല്പം കൂടിപ്പോ യിയെന്നു പറയാന്‍ കഴിയൂ. ഇന്ത്യക്കകത്ത് ഒരു ദുരന്തമുണ്ടാ യാല്‍ ആദ്യം ഓടിയെത്തുന്നതും ജനങ്ങളെ സഹായിക്കുന്നതും ഇന്ത്യന്‍ സേനയാണ്. അവിടെ സ്വകാര്യസേനയെ കണ്ടിട്ടില്ല. പുകഴ്ത്തിയില്ലെങ്കിലും താഴ് ത്താതിരുന്നാല്‍ മതി. അതാണ് ഒരു ഭാരതീയന്റെ ഭാഗത്തു നിന്നും സൈന്യത്തിനെക്കുറിച്ച് ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് ദേശസ്‌നേഹം വാതോരാതെ പറ യുന്നവര്‍ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക