പാര്വ്വതിഓട്ടോ െ്രെഡവറുടെ റോളില്‍': എം. മുകുന്ദന്റെ ചെറുകഥ സിനിമയാകുന്നു
Published on 01 March, 2018
മികച്ച അഭിനയത്തിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ പാര്‍വ്വതി തന്റെ
പുതിയ ചിത്രത്തില്‍ ഓട്ടോ െ്രെഡവറുടെ റോളില്‍ എത്തുന്നു. എം മുകുന്ദന്റെ
'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ്
പാര്‍വ്വതി ഓട്ടോറിക്ഷക്കാരിയുടെ കുപ്പായമണിയുന്നത്.
മീത്തലെ പുരയിലെ
സജീവന് എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ െ്രെഡവറുടെ ജീവിതത്തിലേക്ക്
നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി
കടന്നുവരുന്നതും അവള് ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ
മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ
ഭാര്യ.
അലസനും മടിയനുമാണെങ്കിലും പരോപകാരിയാണ് സിനിമയില്‍ സജീവന്. ഓട്ടം
പോവാതെ ഓട്ടോറിക്ഷയില്‍ ഉറങ്ങാനിഷ്ടപ്പെടുന്ന അയാള്‍ക്ക് കടം വാങ്ങി
ജീവിക്കാനാണിഷ്ടം.
പക്ഷേ, രാധിക ഇതെല്ലാം മാറ്റിമറിക്കുന്നു. ഓട്ടോറിക്ഷ ഏറ്റെടുത്ത
ശേഷമുള്ള അവളുടെ ജീവിതത്തിലെ പ്രശ്നങ്ങളിലേക്കുകൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട്.
പാര്‍വതിയുടെ അലസനായ ഭര്‍ത്താവായി ബിജു മേനോനാകും വേഷമിടുക. എം മുകുന്ദന് തന്നെ
തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികുമാറാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല