കൊച്ചി: മലയാള
സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, രാഹുല്‍ മാധവ്
ചിത്രം 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
`കണ്ണാന്തളിര്‍` എന്ന് തുടങ്ങുന്ന ഈ ഗാനം വിജയ് യേശുദാസാണ്
ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത് ഈണം
പകര്‍ന്നിരിക്കുന്നു
ഗോവിന്ദ് വരാഹ കഥയെഴുതി സംവിധാനം
നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്,
പ്രശാന്ത് അലക്സാണ്ടര്‍, ഗായത്രി മയൂര, ദിശിനി, അസീസ് എന്നിവരും
അഭിനയിച്ചിട്ടുണ്ട്. കിഷന് സാഗര്‍ ഛായാഗ്രഹണവും സിയാന് ശ്രീകാന്ത്
ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ജി വി ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി
രാജു ബാബുവാണ് 'വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി'നിര്‍മിച്ചിരിക്കുന്നത്.
`കണ്ണാന്തളിര്‍` ഗാനം കാണുവാന്‍:
https://www.youtube.com/watch?v=fbED9wierwU