Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-1: ഏബ്രഹാം തെക്കേമുറി)

Published on 03 March, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-1: ഏബ്രഹാം തെക്കേമുറി)
കാട്ടുമരക്കൊമ്പുകള്‍ ചേര്‍ത്തുകെട്ടിയ തൂക്കുമരത്തില്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു തറെക്കപ്പെട്ടു. അങ്ങനെ പവിത്രതയാര്‍ന്നൊരു കുരിശുചിഹ്‌നം ഈ ലോകത്ത് മെനയപ്പെട്ടു. ആ ചിഹ്‌നത്തെ സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ച് ആരാധിച്ചും ആഭരണത്തിന്റെ തുമ്പിലെ അലങ്കാരവസ്തുവായും, വേശ്യയുടെയും നപുംസകത്തിന്റെയും കാതില്‍ കുണുക്കായും പരിണമിച്ചു. ഒപ്പം സാധാരണക്കാരന്റെ കഴുത്തില്‍ നുകമായും. പവിത്രതയുണ്ടെന്നു കല്പിക്കുന്ന സ്ഥാനങ്ങളില്‍പ്പോലും ഭമരക്കുരിശ്’ സ്വര്‍ണ്ണക്കുരിശായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ രൂപാന്തരത്തിന്റെ കഥ “സ്വര്‍ണ്ണക്കുരിശ്”.

അദ്ധ്യായം ഒന്ന്

പാരമ്പര്യങ്ങളെ നിഷേധിക്കാനോ, കീഴ്‌വഴക്കങ്ങളെ ചോദ്യംചെയ്യാനോ അവകാശമില്ലാത്ത ഭജീവിത’മെന്ന തടവറ. ഓര്‍മ്മകളുടെ വിദൂരതീരങ്ങളില്‍ നിന്നടിക്കുന്ന കാറ്റില്‍ നിശബ്ദമായ വിലാപത്തിന്റെ മുഴക്കങ്ങള്‍ എവിടെയും.

പുരാതനമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന പട്ടണത്തിന്റെ ഒഴിഞ്ഞ കോണില്‍ ആര്‍ഭാടത്തിന്റെ നിഴല്‍പ്പാടില്‍ ഗാംഭീര്യം കലര്‍ന്ന ഒരു ആകര്‍ഷണീയതയോടെ
ഉയര്‍ന്നുനില്ക്കുന്ന ബംഗ്‌ളാവിന്റെ പൂമുഖത്തേക്കുള്ള ജനാലയഴിയില്‍ പിടിച്ചുകൊണ്ടു് വിദൂരതയിലേക്കു് കണ്ണും നട്ടു് ലിസി നിന്നു.
പാടത്തിനപ്പുറമുള്ള ടാറിട്ടറോഡില്‍ മദ്ധ്യാഹ്നസൂര്യന്‍ കത്തിയെരിയുന്നതിന്റെ ഓളങ്ങള്‍. അടുത്തുള്ള കോണ്‍വെന്റില്‍ മുഴങ്ങിയ കൂട്ടമണി . ഇന്റര്‍വെല്‍.
ദൂരെനിന്നു വന്ന കാറ്റില്‍ ആകാശം മറെച്ചുനില്ക്കുന്ന ഇരുണ്ട തണല്‍ മരകൊമ്പുകളിളകുന്നു. താഴെ മരക്കൊമ്പുകളുടെ നിഴലുകള്‍ അനങ്ങുന്നു. മുറ്റത്തു കരിയിലകള്‍ പാറിപ്പറക്കുന്നു.
പകലിന്റെ നിശബ്ദതയില്‍ ആ മുറിക്കുള്ളില്‍ വികാരത്തിന്റെ വീര്‍പ്പുമുട്ടലുകള്‍. തന്റെ നിശബ്ദമായ വ്യാകുലത ആരോടു് പറയും.
സ്കൂള്‍ വളപ്പിന്ള്ളിലൂടെ ചിത്രശലഭങ്ങളേപ്പോലെ പാറിപ്പറക്കുന്ന പിഞ്ചോമനകളെ
കാണുമ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടുന്നു.
പതിവുപോലെ കിടക്കയിലേക്കവള്‍ മടങ്ങി. വികാരങ്ങള്‍ക്കു് തുണയായും ഇണയായും സഹകരിക്കുന്ന ഡണ്‍ലപ്പിലേക്കു്. അവളുടെ അംഗലാവണ്യത്തോടുള്ള അസൂയയെന്നവണ്ണം ആ കട്ടില്‍ കരഞ്ഞു.
ലിസി കിടക്കയില്‍ തിരിഞ്ഞും മിറഞ്ഞും കിടന്നു. ഒന്നു മയങ്ങാന്‍ കഴിയുന്നില്ല. എന്തെല്ലാമോ ഓര്‍മ്മകള്‍. കാലചക്രം ഓര്‍മ്മകളിലൂടെ പുറകോട്ടു തിരിഞ്ഞു.
തന്നെ പ്രേമഭാജനമാക്കി ഉറക്കം നഷ്ടപ്പെടുത്തിയ എത്രയോ ജീവിതങ്ങള്‍?.
പ്രീഡിഗ്രി ക്ലാസ്സില്‍ ചേര്‍ന്ന ആദ്യആഴ്ചയില്‍ തന്നെ നാലു് ലെറ്ററുകള്‍ ലഭിച്ചു. ഭതാന്‍ ഇത്രമാത്രം സുന്ദരിയോ?’യെന്നു് ഓര്‍ത്തുപോയ നിമിഷങ്ങള്‍. അംഗപ്രത്യംഗങ്ങളെ പുകഴ്ത്തിക്കൊണ്ടുള്ള പ്രേമലേഖനങ്ങള്‍. കണ്ണേ, കരളേ, അമൃതക്കൊടിയേയെന്നു വേണ്ട എന്തെല്ലാം വര്‍ണ്ണനകള്‍.
ഒരു അന്വേഷണബുദ്ധിയോടു് "മനസ്സു്’ എന്ന അശ്വത്തെ തെളിച്ച നാളുകള്‍. കൂട്ടത്തില്‍ മമ്മിയുടെ ഉപദേശവും.
“മോളേ, ലിസീ, നമ്മുടെ വിലയും നിലയും നോക്കിവേണം കൂട്ടുകൂടാന്ും കോമാളിത്തരങ്ങള്‍ കാണിക്കാന്ം. എടീ, മത്തായി പുനലൂരാന്‍ ഇന്നു് സമൂഹത്തിന്റെ നട്ടെല്ലാ! അല്ലാതെ നിന്റെ ചെറുപ്പത്തില്‍ അങ്ങു് മൂന്നാറ്റില്‍ കിടന്നപ്പോഴുള്ള വെറും മത്തായിയല്ല. ആയിരങ്ങളുംകൊണ്ടുപോയി ലക്ഷങ്ങളാക്കി മടങ്ങി ഇന്നു് കോടികളെ ലക്ഷ്യമാക്കിയുള്ള ഓട്ടമാ. ഓര്‍ത്തോണം.”
എന്തൊക്കെയോ ഒരു പ്രൗഢിയായിരുന്നു മനസ്സില്‍. ചിറകു മുളച്ച ഒരു ചിത്രശലഭംപോലെ പാറിപ്പറക്കുകയായിരുന്നു. മമ്മിയുടെ ഉപദേശം അപ്പടി അന്സരിക്കുന്ന നല്ല കുട്ടിയായി. സമൂഹത്തില്‍ പേരുദോഷം ഉണ്ടാക്കാതെ. അപ്പോഴും ഹൃദയത്തിന്റെ കോണില്‍ ഒരു രഹസ്യം ഒളിഞ്ഞുകിടന്നിരുന്നു. ശരീരത്തിന്റെ വളര്‍ച്ച. ആ വളര്‍ച്ചയ്ക്കാധാരമായ രഹസ്യകൈകള്‍.
ചെളിമണ്ണു് കുഴച്ചു് ചിരട്ടയ്ക്കുള്ളില്‍ ചക്കര ഉണ്ടാക്കി മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍ കഞ്ഞീം കറീം കളിച്ച കാലത്തെ കൂട്ടുകാരന്‍. നിഷ്കളങ്കമനസ്സിന്് മന്ഷ്യജീവിതത്തിന്റെ അന്തരങ്ങള്‍ ഒന്നും അറിയാത്ത നാളില്‍. .
കാലം മുന്നോട്ടു ഗമിക്കവേ ഇണക്കവും പിണക്കവും ഉണ്ടായി. കൗമാരത്തിലെത്തിയപ്പോള്‍ അവജ്ഞ തോന്നി. ദരിദ്രന്ം സമ്പന്നന്മെന്ന വേലി ക്കെട്ടിന്ള്ളില്‍ നിന്നുനോക്കിയപ്പോള്‍ അവന്് വേലക്കാരന്റെ വേഷം. പരിഭവം നടിച്ചു എന്നിട്ടും വീട്ടില്‍ തനിച്ചാകുന്ന ദിവസം ബന്ധങ്ങള്‍ പുതുക്കേണ്ടിവന്നു. ശരീരത്തിന്റെ ആവശ്യമായി മാറി. അറിവില്ലായ്മയുടെ കാലം. എന്തൊക്കെയോ കോക്കാംപീച്ചികള്‍ മാത്രം.
കോളജു് ജീവിതം തുടങ്ങിയതോടെ അവനില്‍നിന്നും അകലുകയായിരുന്നു. ജീവിതത്തിനൊരു പുതിയ മാനം കണ്ടെത്തി. പണക്കാരുടെ സന്തതികളുടെ പരിഷ്കാരവേഷത്തിലേയ്ക്ക് മനസ്സു് അലിഞ്ഞു ചേരുകയായിരുന്നു. സമ്പന്നതയുടെ അഹങ്കാരഭാവം തന്റെയും മുഖഭാവമായി മാറി.
യൗവനത്തിന്റെ തുടക്കത്തില്‍ എത്രയോ മധുരാന്ഭൂതികളായിരുന്നു. യാഥാര്‍ത്ഥ്യമില്ലാത്ത കോളജു് കാമ്പസു് ലൗവു്. എത്രയോ ഹരിതവര്‍ണ്ണപ്പകിട്ടുക ളായിരുന്നവയ്ക്കു്. എപ്പോഴും ഓര്‍ക്കാന്ം താലോലിക്കാന്ം വീണ്ടും വീണ്ടും സ്വപ്നാടനത്തിലേക്കലിയാന്ം എന്നുവേണ്ട, എല്ലാംകൊണ്ടും മനസ്സില്‍ സംതൃപ്തിയേകിയ നാളുകള്‍.
എല്ലാം കഴിഞ്ഞു് ബിരുദധാരിയായി സ്വഭവനത്തിലേയ്ക്ക് ചേക്കേറി. ഏകാന്ത തയുടെ തീരങ്ങളെ പുല്‍കി സംതൃപ്തിയടഞ്ഞ നാളുകള്‍. സ്വയത്തിലേയ്ക്കു ചുരുങ്ങുകയായിരുന്നു. ബാല്യത്തിലേയ്ക്ക് മടങ്ങുകയായിരുന്നു. വികാരം വിവേകത്തെ കീഴ്‌പ്പെടുത്തി. സംഭവിക്കരുതാത്തതു് സംഭവിച്ചു.
ദിവസങ്ങളിലൂടെ മാസങ്ങളും മാസങ്ങളില്‍നിന്നു് വര്‍ഷങ്ങളും ഉരുത്തിരിഞ്ഞു. കുടുബത്തിന്റെ ഭഅഭിമാനം’ നിലനിര്‍ത്തിയ ആ മുഹൂര്‍ത്തവും വന്നണഞ്ഞു.
ജീവിതത്തില്‍ ലഭിച്ച സര്‍വഅറിവുകളും അന്ഭവങ്ങളും പേറിക്കൊണ്ടു് നിശബ്ദവേദനയോടെ രാജന്മൊത്തു് മണിയറയിലേക്ക് പ്രവേശിച്ചു.
പക്ഷേ താളം തെറ്റി. ആഗ്രഹങ്ങളും അഭിനിവേശങ്ങളും ഒരു തകരപ്പെട്ടിക്കു ള്ളിലാക്കി ഒരു ചരിത്രരേഖ വഹിക്കുന്ന പേടകം പോലെ താന്‍ അന്നേ കുഴിച്ചിടപ്പെട്ടു. ഏതെങ്കിലും കാലത്തു് ആരെങ്കിലും ഭൂഗര്‍ഭഗവേഷണം നടത്തി രംഗത്തെത്തിക്കുമെന്ന പ്രതീക്ഷയോടെ.
മര്‍ത്യന്റെ മരവിച്ച മനസ്സാക്ഷിയുടെ മാറ്റുരയ്ക്കുന്നതു് ആര്‍ക്കും കൈയ്യെത്തി പ്പിടിക്കാനാവാത്ത ഭാവനകളുടെ ലോകത്തിലെസനാതനത്വത്തിന്റെ കല്ലിലാണല്ലോ.
സനാതനത്വത്തിന്റെ കല്ലില്‍ തെളിയുന്ന ആത്മീയത അന്തരീക്ഷത്തോടു് മുഷ്ടിയുദ്ധം നടത്തുന്ന തകര്‍പ്പന്‍ പ്രസംഗങ്ങള്‍, ഗിത്താറിന്റെ കമ്പികള്‍ ഈണം പകരുന്ന ഭക്തി ഗാനങ്ങള്‍, എന്തുപറഞ്ഞാലും എല്ലാം ആകാശദൂതുകള്‍. വെല്‍വെറ്റു്‌സീറ്റു് പിടിപ്പിച്ച അംബാസിഡറിലെ യാത്രയും അപ്‌സ്റ്റെയറിലെ പട്ടുമെത്തയും എല്ലാം ദൈവം “തന്നെ സ്‌നേഹിക്കുന്നവര്‍ക്കു് ഒരുക്കീട്ടുള്ളതു് ഒരു കണ്ണും കണ്ടിട്ടില്ല, ഒരു ചെവിയും കേട്ടിട്ടില്ല, ഒരു മന്ഷ്യന്റെയും മനസ്സില്‍ തോന്നീട്ടുമില്ല.” യെന്ന പ്രവചനനിവൃത്തി തന്നേ.
ലിസിയുടെ ചിന്തകള്‍ എട്ടു് വര്‍ഷങ്ങള്‍ക്കു് പിന്നിലേക്ക് തള്ളപ്പെട്ടു.
കല്ലറയ്ക്കല്‍ രാജന്‍ സ്കറിയാ തന്റെ കഴുത്തില്‍ മിന്ന്ു ചാര്‍ത്തിയ ചിങ്ങമാസത്തിലെ ഒരു തിങ്കളാഴ്ച. ട്രാന്‍സ്‌പോര്‍ട്ടു് ബസ്സിലെ ഒരു കണ്ടക്ടറെന്ന ഉദ്യോഗസ്ഥനെ ഭര്‍ത്താവായി നേടിത്തന്ന സംസ്കാരത്തെ പുച്ഛത്തോടു് നോക്കി. എം. എ ബിരുദം തലയിണക്കീഴിലെ മന്ത്രവാദപൊതിപോലെ ബ്രീഫ്‌കെയ്‌സിന്റടിയില്‍ എന്നന്നേക്കുമായി മടക്കിവച്ച ദിനം. പാഠപ്പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍ മയില്‍പ്പീലി വെളിച്ചം കാണാതെയിരുന്നാല്‍ അതു പ്രസവിക്കുമെന്ന മുത്തശ്ശിക്കഥ പോലെ.
രണ്ടു് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രീഫ്‌കെയ്‌സിന്ള്ളില്‍ കയറിപ്പറ്റി സ്ഥിരതാമസമാക്കിയ ഇരട്ടവാലന്മായുള്ള രഹസ്യവേഴ്ചയില്‍ എം. എ സര്‍ട്ടിഫിക്കറ്റിന്റെ മൃദുലഭാഗങ്ങളായ മാര്‍ക്കു്‌ലിസ്റ്റും മറ്റും പുകവലിക്കാരന്റെ ശ്വാസകോശം പോലെ ദ്രവിച്ചു് ഇല്ലാതായിക്കൊണ്ടിരുന്നു.
ജീവിച്ചു. നീണ്ട എട്ടു വര്‍ഷങ്ങള്‍.
ടിര്‍——ടിര്‍ ——ടെലിഫോണ്‍ ശബ്ദിച്ചു. ലിസി കിടക്കയില്‍നിന്നെത്തിവലിഞ്ഞു് ടെലിഫോണ്‍ കൈയ്യിലെടുത്തു.
ഹലോ?
“ഹലോ’ മോളെ ഇതു് പപ്പായാ. ഞാനിപ്പോള്‍ വിളിക്കുന്നതു് സഭാഓഫീസില്‍ നിന്നാ. ഞാന്ം കയറിപ്പറ്റിയെടീ സഭാകൗണ്‍സിലില്‍. ഇനിയും സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്റെ കടിഞ്ഞാണില്‍ എന്റെ കൈയ്യും ഉണ്ടെടീ മോളെ. ഇതൊന്നു പറയാന്‍ വിളിച്ചതാ. വേറെ വിശേഷമൊന്നുമില്ലല്ലോ?”
ഇല്ല .
എന്നാല്‍ ഞാന്‍ നിര്‍ത്തട്ടെ?.
ലിസി ഫോണ്‍ ക്രാഡിലിലേയ്ക്കു് വച്ചു. ഓര്‍മ്മകള്‍ ഓരോന്നായി താളം ചവുട്ടി. ഭഎം എ വരെ പഠിച്ച പെണ്ണിനെ സ്ത്രീധനം വേണ്ടാത്തവന്‍ കെട്ടിയാല്‍ മതി.’ പപ്പായുടെ പിടിവാശി.
“എടീ നീ എത്രായിരം മുടക്കിയാണീ എം. എ.ക്കാരിയായതു്?” മമ്മിയതു് ശരിവച്ചു.അവസാനം കണ്ടെത്തി ഒരു കണ്ടക്ടറെ.
ഭവണ്ടിക്കാരന്ം വള്ളക്കാരന്ം’ ആ പഴമൊഴി ശരിതന്നെ. എന്നിരുന്നാലും തനിക്കു ജീവിക്കാന്ള്ളതു് സമ്പാദിച്ചു് നല്കിയ ആ കഴിവിനെ വിസ്മരിക്കാന്‍ കഴിയുന്നില്ല. അയാളിന്നു എത്രയോ വലിയവനായിരിക്കുന്നു. രാജന്‍ സ്കറിയാ കല്ലറയ്ക്കല്‍ ഇന്ന് ആര്‍. എസ്. കെ എന്നറിയപ്പെടുന്നു. ആയിരങ്ങള്‍ക്കു വഴികാട്ടി, പതിനായിരങ്ങള്‍ ശ്രദ്ധിക്കുന്നു. ഒരുവിധത്തില്‍ എല്ലാമുണ്ടു്. എന്നിരുന്നാലും ആ പഴയ പീറത്തരം മറക്കാനാവുമോ?.

കയറ്റുകട്ടിലില്‍ തഴപ്പായ് വിരിച്ചു് തനിക്കൊരുക്കിയ മണിയറയും, റാന്തല്‍വിളക്കിന്റെ അരണ്ടവെളിച്ചവും —എന്നു വേണ്ട എന്തെല്ലാം! ലിസിയുടെ ഓര്‍മ്മയുടെ ലോകത്തില്‍ ആര്‍. എസു്. കെ.യുടെ രൂപം വിളറുകയായിരുന്നു.

(തുടരും...)
Join WhatsApp News
S George 2018-03-04 19:58:39
Dear eMalayalee,

കഥ, കവിത, ലേഖനം, നോവൽ തുടങ്ങിയ സാഹിത്യ സൃഷ്ടികളിൽ അക്ഷരതെറ്റുകൾ വരുത്താതെ പ്രസിദ്ധീകരിക്കുവാൻ ശ്രദ്ധിക്കുക. 

ഇമലയാളിയുടെ സ്ഥിരം വായനക്കാരനും സപ്പോർട്ടറുമായ എന്റെ ഈ എളിയ നിർദ്ദേശം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി.


ഉത്തമന്‍ എം എ എം ലിറ്റ് മലയാളം 2018-03-04 23:52:17
അക്ഷരോം എയ്ത്തും അറിയാൻ വയ്യാത്തോര് കഥ കവിത ലേഖനം ഒക്കെ എയ്തി വിട്ടിട്ട് ഇങ്ങള് എയിന്തിനാ ജോർജ്ജേ ഇ-മലയാളിനെ ചീത്ത വിളിക്കണേ -ആദ്യം ഇവന്മാര് സ്‌കൂളിൽ പോയി ഭാക്ഷ പടിക്കട്ടെ .  അല്ല ഓനോട്‌ ഒരു ചോദ്യം ചോദിക്കട്ടെ ? മലയാളത്തിൽ ഇപ്പോൾ എത്ര അക്ഷരം ഉണ്ട് ?  ഇങ്ങള് പറയും നാൽപ്പത്തി ആറെന്ന് . തെറ്റ്. അറുപത്തി ആറ്. ഇങ്ങള് പിന്നെന്തിനാ ഇങ്ങനെ വാഴക്കോടാക്കുന്നത് .  ഇങ്ങൾ മുഴുവൻ അക്ഷരോം പഠിച്ചിട്ടില്ല അതുകൊണ്ടാണ് ബാക്കി ഉള്ളവര് എഴുത്താണത് തെറ്റാണെന്ന് തോന്നുന്നത്

Vayanakaaran 2018-03-05 08:16:24
അമേരിക്കൻ മൊല്ലാക്കയുടെ ബീവിമാരിൽ ഉണ്ടായ പുത്രന്മാരും ഉപ്പാന്റെ ഭാഷയുമായി വരുന്നു . മൊല്ലാക്ക നാലാമത് കെട്ടുന്ന ബീവി ഒരു മലയാളം എം.എ. കാരിയാകട്ടെ.
നാരദന്‍ 2018-03-05 08:53:19
ഉത്തമന്‍ എം എ എം ലിറ്റ്  ട്രുംപ്  ഊനിവേര്സിടിയില്‍  ആണോ പഠിച്ചത് 
ശകുനി 2018-03-05 14:29:41
അത് മൊല്ലായ്ക്കായിക്ക് പറ്റിയ ഒരു അക്ഷരതെറ്റായിരിക്കും വായനക്കാരാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക