വിനീത് മോഹന്‍, റോബിന് മച്ചാന്, വിപിന്‍, ഷാഫി, ബിനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന തേനീച്ചയും പീരങ്കിപ്പടയും മാര്‍ച്ച് ഒന്‍പതിന് തിയറ്ററില്‍ എത്തുന്നു. ഫെലിക്സ് കുരുവിള, സുനില്‍ സുഖദ, നവാസ്, ഗഫൂര്‍, അവറാച്ചന്, സൈമണ്‍ പാവറട്ടി, നിഘ്ന അനില്‍, ബിജു ദുബായ്, അംബിക, മോഹന്‍ തുടങ്ങിയവരാണു മറ്റു പ്രമുഖതാരങ്ങള്‍.
ഡ്രീം ഷോട്ട്സ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിനായി തിരക്കഥ തയ്യാറാക്കുന്നത് കെ.പി. സുനില്‍ ആണ്. മണികണ്ഠന് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ രചിച്ച ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് തേജ് മെര്വിന് ആണ്.