കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'പൂമരം' എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. നായകന് കാളിദാസ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് മാര്‍ച്ച് ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അണിയറക്കാര്‍ അറിയിച്ചിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ റിലീസിംഗ് വീണ്ടും മാറ്റിവച്ചുവെന്ന് അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോകുന്നതിനാലാണ് റിലീസിംഗ് മാറ്റിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ റിലീസിംഗ് മാറ്റിയത് അറിയിച്ചതു മുതല്‍ നായകനെയും സംവിധായകനെയും ട്രോളി നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. മുന്‍പും നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത് സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉണര്‍ത്തിയിരുന്നു.