ഉച്ചക്ക് രണ്ടു മണി മുതല്‍ തന്നെ വനിതകള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍
ആരംഭിക്കും. സൂപ്പര്‍ മാം ആദ്യ റൗണ്ടിന് ശേഷം പ്രസിഡന്റ് രഞ്ജന്‍
അബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ മലയാളി
അസോസിയേഷന് അംഗമായ ജോമോള്‍ ചെറിയത്തില്‍ പരിപാടികള്‍ ഔദ്യോഗികമായി
ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'സൂപ്പര്‍ മാം' രണ്ടാം റൗണ്ടിന് ശേഷം 25
വര്‍ഷത്തില്‍ കൂടുതല്‍ സേവനം ചെയ്ത ഷിക്കാഗോ മലയാളി അസോസിയേഷന് അംഗങ്ങള്‍
ആയ നേഴ്സ് മാരെ ആദരിക്കുന്നതായിരിക്കും.
ഷിജി അലക്സ്, ടീന സിബു കുളങ്ങര ബിനി അലക്സ് തെക്കനാട്ട് ചിന്നമ്മ സാബു,
ലിജി ഷാബു മാത്യു, മേഴ്സി കളരിക്കമുറി, അന്‍ഷാ ജോയ് അമ്പേനാട്ട്
തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു ടീം തന്നെ ഈ പരിപാടികളുടെ
വിജയത്തിനായി പ്രവര്‍ത്തിക്കുന്നു . ഷിക്കാഗോ മലയാളി അസോസിയേഷന് വനിതാ
ഫോറം നേതൃത്വം നല്കുന്ന ഈ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഷിക്കാഗോയിലെ
എല്ലാ മലയാളികളെയും കുടുംബ സമേതം സെയിന്റ് മേരീസ് ദേവാലയ ഹാളിലേക്ക്
സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി
കണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.