പതിയാന്‍ -തുണി അലക്കുകാരന്‍
കാലത്തിന്റെ കുത്തൊഴുക്കില്‍ ഗ്രാമങ്ങള്‍, ഗ്രാമീണാചാരങ്ങള്‍,
വസ്ത്രധാരണരീതികള്‍, കുടുംബബന്ധങ്ങള്‍ വരെയും മാറിമറിഞ്ഞിരിക്കുന്നു. എന്റെ
ബാല്യകാലങ്ങളില്‍ ഓരോരുത്തര്‍çം ഉള്ള വിരലിലെണ്ണാവുന്ന തുണികള്‍ മുറ്റത്തെ
കിണറ്റിനരികിലെ കല്ലില്‍ ഉലച്ചും, തോട്ടിലോ ആറ്റിലോകഴുകിയും
വെയിലത്തുണങ്ങിയുമാണ് ഉയോഗിച്ചിêന്നത്.
വിശേഷദിവസങ്ങളിലുപയോഗിക്കേണ്ട വസ്ത്രങ്ങള്‍ കഴുകിതേച്ച് പെട്ടിയില്‍
സൂക്ഷിച്ചുവയ്ക്കും. കൂടുതല്‍ അഴുക്കുള്ള തുണികളും വീട്ടില്‍ കഴുകിയാല്‍
വെളുക്കാത്ത വസ്ത്രങ്ങളുമാണ് പതിയാനെ –അലക്കുകാരനെ എന്ിക്കുന്നത്.
വസ്ത്രങ്ങള്‍ അലക്കിതേച്ച് ഒരു വലിയകെട്ടുമായി ഭവ്യതയോടെ പതിയാന്‍
വീട്ടുമുറ്റത്തുവന്നു നില്‍ക്കുമ്പോള്‍ ഒരു മുണ്ടിന് ഒരണ, അല്ലെങ്കില്‍
പത്തു പൈസ നിരക്കില്‍ കൂലികൊടുത്തിരുന്ന കാലം ഇന്ന് ഓര്‍ക്കുവാന്‍ കൂടി
പ്രയാസം. ‘ഓ പതിയാന്‍വന്നേ’ വായില്‍ ഒരു കൈ പൊത്തി ഓച്ഛാനിച്ചു
നില്‍ക്കുന്ന രാമന്‍കുട്ടി എന്ന അരോഗ ദൃഢഗാത്രനും സുന്ദരനുമായ യുവാവിനെ
ഞാന്‍ ദൂരത്തുനിന്ന് നോക്കിക്കണ്ടു ചിന്തിച്ചിരുന്നത്, ഈ മനുഷന്‍ ഇത്ര
കഷ്ടം പിടിച്ച പണിചെയ്യുന്നല്ലോ എന്നാണ്. രാമന്‍ കുട്ടിയുടെ
æടുംബത്തൊഴിലായിരുന്നു തുണി അലക്ക്്. കാരവും ഓലമടല്‍ ചാരവുംഒക്കെ ചേര്‍ത്ത്
തുണികള്‍ ആവിയില്‍ പുഴുങ്ങി, തോട്ടില്‍ അലക്കി, കഞ്ഞിപ്പശയില്‍ മുക്കി
വെയലത്തുണക്കി, ചിരട്ടക്കരിക്കനലിട്ട ഇരുമ്പു തേപ്പുപെട്ടികൊണ്ടു
തേച്ച്‌വെള്ളത്തുണിയില്‍ അടുക്കിക്കെട്ടിക്കൊണ്ടുവന്നിരുന്ന തുണികളുടെ
തെളിമയും, വടിവും, മിനുപ്പും അത്യന്തം സന്തുഷ്ടി നല്‍കിയിരുന്നു.
കാലംനീങ്ങിയപ്പോള്‍ തുണികളുടെ ഘടനയും ഇഴയുംമാറി, എണ്ണംകൂടി, അലçകാര്‍
നാട്ടിന്‍ പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായി .
അലക്കുകാരുടെ യൂണിയനായി.അലക്കുകൂലിæത്തനെ ഉയര്‍ന്നു. ഡ്രൈക്ലീനിംഗ് കടകള്‍
പട്ടണങ്ങളില്‍ ഉയര്‍ന്നു. വിവിധ ഇനം തുണികള്‍, സാരികള്‍, പാന്റ്‌സ് ,
നൈലോണ്‍, നൈലക്‌സ്, വിവിധയിനം സില്‍ക്കുകള്‍ തുടങ്ങി വലിയ ആയാസമില്ലാതെ
കഴുകിയെടുക്കാവുന്ന തുണിയിനങ്ങള്‍ ഒക്കെ കാണുമ്പോള്‍ എന്റെ ചെറുപ്പകാലത്ത്
കേട്ടുകേഴ്‌വി പോലുമില്ലാതിരുന്നതെല്ലാം ഓര്‍ത്തുപോകയാണ്. പുതിയ ഇനം
തുണികള്‍ വെള്ളത്തില്‍ അലക്കാന്‍ സാധിക്കാത്തവ ഡ്രൈക്ലീന്‍ ചെയ്‌തേ
പറ്റുകയുള്ളു. ഇന്ന് വില ഒരു പ്രശ്‌നമായി ആരുംകരുതാറില്ല. ഇന്നു
സാധാരണക്കാര്‍ പോലും വാഷിംഗ് മെഷീനുകളിലാണ് വസ്ത്രം അലക്ക്.
അലക്കി ഉണക്കിയിട്ട് ഇലക്ട്രിക് തേച്ചുപെട്ടി ഇന്ന് മിക്ക വീടുകളിലും ഉള്ളതുകൊണ്ട് തേച്ചെടുക്കും. മലയാളികള്‍ അലക്ക് പണി നിറുത്തി. അലക്കുകാരുടെ യൂണിയനും അപ്രത്യക്ഷമായി.
അന്യ സംസ്ഥാനക്കാര്‍ നമ്മുടെ നാട്ടില്‍വന്ന് ആസ്ഥാനം കയ്യടക്കി.
തുണികഴുകിക്കൊടുത്താല്‍ തേച്ചുകിട്ടുവാനുള്ള പെട്ടിക്കടകളും കടകളും സുലഭം.
സുഖസൗകര്യങ്ങളും പണത്തിന്റെ സുലഭതയുംകേരളത്തിന്റെ പഴയമുഖച്ഛായ
മാറ്റിമറിക്കുന്നു. എന്റെ ബാല്യത്തില്‍ സ്ക്കൂള്‍ തുറക്കുമ്പോള്‍ വീട്ടിലെ
ആണ്‍കുട്ടികള്‍ç നിക്കറുംഉടുപ്പും, പെണ്‍æട്ടികള്‍ക്ക് പാവാടയും ബ്ലൗസും
ഒക്കെ തയ്പ്പിക്കാന്‍ കുറെ തുണികള്‍ ഒരുമിച്ചുമുറിപ്പിച്ചെടുത്ത
്തയ്യല്‍ക്കാരന്റെ കടയില്‍ തയ്പ്പിക്കുകയായിരുന്നു രീതി. തയ്യല്‍ക്കൂലി
വളരെതുച്ഛം, തുണിവിലയും. ഇന്ന് റെഡിമെയ്ഡു വസ്ത്രങ്ങള്‍ വാങ്ങുകയാണ് പതിവ്.
കാലംമാറി, ജീവിതരീതികളും പാടെമാറി. ഏതെല്ലാം ഫാഷനുകള്‍, എത്രയെത്ര
നയനാനന്ദകരമായ തുണിത്തരങ്ങള്‍! കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ
ജീവിതചംക്രമണങ്ങള്‍ !
(തുടരും)
Life is like a Chalkboard where we write meaningful & meaningless verses. We draw pictures of imagination and real things too. We wipe them frequently but they never disappear. They are there in memory driving the brain crazy.
Waiting to hear more from your gifted memory.