Image

ഈ പദങ്ങള്‍ക്ക് ആര് ഉത്തരവാദിയാണ്? (പകല്‍ക്കിനാവ്- 95: ജോര്‍ജ് തുമ്പയില്‍)

Published on 10 March, 2018
ഈ പദങ്ങള്‍ക്ക് ആര് ഉത്തരവാദിയാണ്? (പകല്‍ക്കിനാവ്- 95: ജോര്‍ജ് തുമ്പയില്‍)
"വാക്ക് എന്റെ അച്ഛനും അമ്മയുമാകുന്നു', എന്നു പാടിയ കവി മധുസൂദനന്‍ നായര്‍ ഇപ്പോഴത്തെ പദങ്ങളുടെ "വാചാലത' കണ്ട് ഇപ്പോള്‍ കവിതയെഴുതുന്നതു പോലും കുറച്ചിട്ടുണ്ടാകണം. സമീപകാല മലയാള ഭാഷയില്‍ നിരവധി വാക്കുകള്‍, നിരവധി പദങ്ങള്‍ പുതിയതായി വന്നു കൊണ്ടിരിക്കുന്നു. അവയൊക്കെയും തന്നെ അര്‍ത്ഥമാക്കുന്നത് എന്താണെന്നു ചോദിച്ചാല്‍ ദൈവം തമ്പുരാനെ അറിയൂ എന്ന് ഉപയോഗിക്കുന്നവരും പറയും. ഇതൊക്കെയും പുതിയ തലമുറയുടെ സംഭാവനകളാണ്. ചങ്ക്, പണി കിട്ടി, അഡാറ്, കിളി പോയി, തള്ള്, എട്ടിന്റെ പണി, മൊട, കിടു തുടങ്ങിയ വാക്കുകളുടെ പിന്നാമ്പുറങ്ങള്‍ തിരക്കി പോയാല്‍ ശരിക്കും നമുക്കു പോലും വട്ടായി പോകും. അതു കൊണ്ട് അത്തരം ശീലങ്ങൡലേക്ക് ഇവിടെ കടക്കുന്നില്ല.

മലയാളത്തില്‍ ഒരു കാലത്ത് പുതിയ വാക്കുകള്‍ ഭാഷയ്ക്ക് സംഭാവന ചെയ്തിരുന്നത് ചാക്യാന്മാരായിരുന്നുവത്രേ. അവര്‍ കൂത്തിനിടയ്ക്ക് വിളമ്പുന്ന പുതിയ വാക്കുകളായിരുന്നു അക്കാലത്തെ ട്രന്‍ഡ്. എന്നാല്‍, ഇപ്പോള്‍ മൊബൈല്‍- ഇന്റര്‍നെറ്റ് യുഗത്തില്‍ മറ്റു ഭാഷകൡല്‍ നിന്നാണു പുതിയ വാക്കുകള്‍ നമ്മുടെ ഭാഷയിലേക്ക് കടന്നു കയറുന്നു. പുതിയ വാക്കുകളുടെ ലാളിത്യം, ഉപയോഗിക്കാനുള്ള സൗകര്യം, പുതിയ വാക്കുകള്‍ പറയുമ്പോഴുള്ള പുതുമ ഇവയുടെ പ്രചാരണത്തിനു കാരണാകുന്നുണ്ടാവണം. എന്തായാലും, ഇവ ഒക്കെയും സ്വീകരിക്കുന്നതും അവ പ്രയോഗിക്കുന്നതും പുതിയ തലമുറയാണ്. അവര്‍ തമ്മില്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ഈ ഭാഷ സിനിമ പോലെയുള്ള മാധ്യമങ്ങളിലൂടെ വളരെ വേഗം തന്നെ പ്രചരിക്കുകയും ചെയ്യുന്നു.

പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാക്കുകള്‍ നിത്യവ്യവഹാരത്തിലെത്തി. തീര്‍ത്തും പ്രാദേശികമായ ചില ഭാഷാപ്രയോഗങ്ങളും പലയിടങ്ങളില്‍ നിന്നുള്ളവര്‍ സിനിമയില്‍ ഉപയോഗിച്ചു. ഇതില്‍ പ്രധാനം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് പ്രാദേശിക ഭാഷകളുടെ കടന്നു വരവും പ്രചാരവുമാണ്. ഇതില്‍ തള്ളേ വിളി തുടങ്ങി ഇഷ്ടാ, എന്തൂട്ടാ എന്നുള്ള വാക്കുകള്‍ പോലും ഇങ്ങനെ പരദേശിയായി മലയാളഭാഷയില്‍ തെക്കു മുതല്‍ വടക്കു വരെ ഒരു പോലെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് ആഢ്യത്വത്തിന്റെ ഭാഷയായി ഉപയോഗിച്ചിരുന്ന ഇല്ല്യാ എന്ന ക്ലീഷേകള്‍ ഇപ്പോള്‍ തൃശൂരുകാരുടെ ഭാഷാപ്രയോഗത്തിലൂടെ മുന്നേറുന്നു.
"തള്ള്' ആണ് മലയാളത്തിലെ ഇത്തരത്തിലൊരു വ്യാപകമായി പ്രയോഗിക്കപ്പെടുന്ന വാക്ക് എന്നു തോന്നുന്നു. പിന്നെയൊന്ന് അടിക്കുക- എന്നതാണ്. അടിക്കുക എന്നാല്‍ മര്‍ദ്ദിക്കുകയില്ല, മറിച്ച് മദ്യപിക്കുക എന്ന നിലയില്‍ ഈ വാക്കിന്റെ അര്‍ത്ഥമേ മാറിക്കൊണ്ടിരിക്കുന്നു. "തള്ളല്ലേ' എന്ന് ചിരിപ്പിച്ചും "പ്രതീക്ഷിച്ച തള്ള് കിട്ടിയില്ല' എന്ന് വിഷാദിപ്പിച്ചും തള്ള് വളരുകയാണ്. "തള്ള'ലിന്റെ ഒരഭംഗികൊണ്ട് അമ്മയെ കുറ്റപ്പെടുത്തുമ്പോഴല്ലാതെ മലബാറുകാര്‍ തള്ളയെന്ന് വിളിക്കാറില്ല. ചങ്ക് എന്നാല്‍ ഹൃദയമെന്നാണ് വയ്പ്പ്, അതു കൊണ്ടു തന്നെ "ചങ്ക് ബ്രോ' എന്നൊക്കെ അടുത്ത കൂട്ടുകാരെ വിളിക്കാറുണ്ട്, ഇപ്പോള്‍. ബ്രോ എന്നാല്‍ ബ്രദര്‍ എന്നതിന്റെ ചെറുപതിപ്പാണ്. ഇതു പോലെ സഹോ- എന്നു വിളിച്ചു തുടങ്ങിയിട്ടുണ്ട്. (സഹോദരന്റെ ചുരുക്കപ്പേരാണ് സഹോ). അടിപൊളി എന്നത് അതിമനോഹരം, അതിഗംഭീരം എന്നതിനൊക്കെ പറയുന്നതാണ്. അതിന്റെ മറ്റൊരു ഭാഷ്യമായി എത്തിയിരിക്കുന്നതാണ് അഡാര്‍, കിടു എന്നതൊക്കെയും. മൊട എന്നൊരു വാക്ക്, അറിഞ്ഞു കൊണ്ടു സംസ്ക്കാരശൂന്യമായ പ്രവര്‍ത്തികള്‍ കാണിക്കുന്നതിന് പറയുന്നതാണ്. എട്ടിന്റെ പണി, പാലും വെള്ളത്തില്‍ പണി- എന്നത് ശരിക്കും "ആപ്പിലാവുക', "പെട്ടുപോവുക' എന്നതിന്റെ പുതിയ പതിപ്പാണ്.

കുഞ്ഞിനെ ഭൂമിയിലേക്ക് തള്ളിയതിനാലാണോ അമ്മ തള്ളയായത് എന്നറിഞ്ഞുകൂടാ. ഇക്കാര്യത്തില്‍ പാറശ്ശാല- നെയ്യാറ്റിന്‍കരക്കാര്‍ക്കും വലിയ പിടിപാടില്ലെന്നു തോന്നുന്നു. അമ്മയെ മോശമാക്കിപ്പറയാന്‍ കുഞ്ചന്‍ നമ്പ്യാരും തള്ളയെന്ന പദമാണ് സ്വീകരിച്ചത്. ""തള്ളക്കിട്ടൊരു തല്ല് വരുമ്പോള്‍ പിള്ളയെടുത്ത് തടുക്കേ ഉള്ളു''. വാസ്തവത്തില്‍ തള്ളേ എന്ന വാക്ക് ഉപയോഗിച്ചു നമ്മള്‍ ആരും തന്നെ അമ്മയെ വിളിക്കാറില്ല. ഈ തള്ളേ എന്ന വാക്കിന് ഒരഭംഗിയുള്ളതായി നമുക്കൊക്കെയും അറിയാം. ഇത്തരത്തില്‍ രൂപപ്പെട്ടുവരുന്ന പല വാക്കുകളിലുമുള്ള ക്രമക്കേട് ഉപയോഗിക്കുന്നതില്‍ കാണാം. അതു കൊണ്ട് തന്നെ മാന്യമായ പദങ്ങള്‍ ഉപയോഗിക്കുന്നിടത്ത് ഒരിടത്തും ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നില്ല. എന്നാല്‍ പുതിയ തലമുറ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ടു താനും.

ഇവയുടെ വരവ് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഓരോ കാലത്തിലും ഇതുണ്ടായിരുന്നു. എന്നാല്‍ അവയൊക്കെയും മറ്റു ഭാഷകളില്‍ നിന്നായിരുന്നു വന്നത്. മലയാളത്തിനു പദങ്ങള്‍ നല്‍കിയിട്ടുള്ള ഭാഷകള്‍ നിരവധിയാണ്. ഇന്ത്യന്‍ ഭാഷകളായ തമിഴ്, സംസ്കൃതം, എന്നിവ ഈ പട്ടികയില്‍ മുുന്‍പന്തിയില്‍ നില്‍ക്കുന്നു. ഹിന്ദി തെലുങ്ക് കന്നഡ, കൊങ്കിണി, തുടങ്ങിയ ധാരാളം ഭാരതീയ ഭാഷകളും, അറബി, പേര്‍ഷ്യന്‍, ഉര്‍ദു, തുര്‍ക്കി, സുറിയാനി, ഹീബ്രു എന്നീ പൗരസ്ത്യ ഭാഷകളും, കൊളോണിയല്‍ കാലഘട്ടം മുതല്‍ തുടങ്ങിയ പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, സമ്പര്‍ക്കവും എല്ലാം മലയാളത്തിനു നല്‍കിയത് ബൃഹത്തായ പദസമ്പത്താണ്.

വീടുകളിലെ കക്കൂസും, വരാന്തയും, ജനലും മേശയും പാശ്ചാത്യരുടെ സംഭാവനയാണെങ്കില്‍ കോടതികളിലെ വക്കാലത്തും, ഹാജറും, മഹസറും, പരാതിയും മുഗള്‍ കാലഘട്ട പൗരസ്ത്യ ഭാഷ സ്വാധീനത്താല്‍ ഭരണ/നിയമ പദാവലിയില്‍ ഇടം പിടിച്ചവയാണ്. ഇംഗ്ലീഷ് ഭാഷ ആധുനിക മലയാളത്തില്‍ ചെലുത്തിയ സ്വാധീനം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമാണ്. നോവല്‍, കഥ, സഞ്ചാരസാഹിത്യം തുടങ്ങിയ പരമ്പരാഗത സാഹിത്യ മേഖലകളില്‍ ഇപ്പോഴും കണ്ടുതുടങ്ങിയിട്ടില്ലാത്ത ശൈലീ പ്രയോഗങ്ങള്‍ വര്‍ത്തമാന മാധ്യമങ്ങളില്‍ കാണുന്നത് അവ ഇംഗ്ലീഷില്‍ നിന്നും സൗകര്യപൂര്‍വ്വം ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ്. ഇത്തരത്തില്‍ നോക്കിയാല്‍, കോടതിയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പദങ്ങളും അറബിയാണ്. വക്കീല്‍, വക്കാലത്ത്, അദാലത്ത്, മുന്‍സിഫ്, ആമീന്‍, മുഖ്ത്യാര്‍, ഹാജര്‍, താക്കീത്…അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക. അറബിയിലെ "വക്കീലി'ന് ഏജന്റ് എന്നും മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എന്നും ആധുനിക കാലഘട്ടത്തില്‍ അര്‍ത്ഥമുണ്ടെങ്കിലും അഡ്വക്കേറ്റ് എന്നത് തന്നെ മുഖ്യ അര്‍ഥം. നീതി നടപ്പാക്കുന്നയാള്‍ "മുന്‍സിഫാ'ണ്. വിളിച്ചു പറയുന്നയാള്‍ 'ആമീന്‍' ആണ്. പവര്‍ ഓഫ് അറ്റോര്‍ണി എഴുതി കൊടുക്കുന്നത് നാം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്കായതു കൊണ്ട് "ഇഖ്ത്താറ' (തിരഞ്ഞെടുത്തു എന്നര്‍ത്ഥം വരുന്ന ക്രിയ) എന്ന പദത്തില്‍ നിന്ന് "മുഖ്ത്യാര്‍' വന്നു. "തഅകീദ്' എന്ന പദത്തില്‍ നിന്ന് താക്കീത് വന്നിരിക്കാനും പേര്‍ഷ്യനിലൂടെ കയറി വന്ന "ഫര്യാദ്' പരാതിയായി മാറിയിരിക്കാനുമാണ് സാധ്യത. നീതി നടപ്പാക്കപ്പെടുന്ന കോടതി "അദാലത്ത്' ആണെന്ന് ലോക് അദാലത്തും മറ്റും കേട്ട് പരിചയിച്ച ഓരോ മലയാളിക്കും അറിയാം. കോടതിയിലും ക്ലാസ്സിലും "ഹാജര്‍' ആയവരും ഹജൂര്‍ കച്ചേരി കണ്ടവരും നമ്മുടെ നാട്ടില്‍ ഏറെയുണ്ടല്ലോ. "ഹാളിര്‍' എന്ന് പറഞ്ഞാല്‍ അറബിയില്‍ ഹാജരാകല്‍ തന്നെ.

മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ ഇംഗ്ലീഷ് മലയാളം മാത്രം സംസാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണ്. കാല്‍നൂറ്റാണ്ടിനുമുമ്പ് അചിന്തനീയമായ പ്രവണതയാണിത്. എന്നാല്‍ ഇപ്പോള്‍ അതൊരു ഫാഷനായി മാറിയിരിക്കുന്നു. അതു കൊണ്ട്, പുതിയ വാക്കുകള്‍ സ്വാഗതം ചെയ്യുന്നതിനു മുന്‍പേ ആലോചിക്കൂ, അവയുടെ അംബാസിഡര്‍ നാം ആകേണ്ടതുണ്ടോ?

(ചില വിവരണങ്ങളും വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും സമാന ലേഖനങ്ങളില്‍ നിന്നും കടംകൊണ്ടിട്ടുണ്ട്)
Join WhatsApp News
ഡോ.ശശിധരൻ 2018-03-11 13:20:49

വീടുകളിലെ കക്കൂസും, വരാന്തയും, ജനലും മേശയും പാശ്ചാത്യരുടെ സംഭാവനയാണെങ്കില്‍”,  എന്ന കണ്ടെത്തൽ പൂർണ്ണമായും തെറ്റ് .ശരിയായ വസ്തുത കണ്ട് പിടിച്ചു സ്വയം തിരുത്തുക.

(ഡോ.ശശിധരൻ)

Amerikkan Mollaakka 2018-03-11 14:10:08
എല്ലാറ്റിലും കയറി ഉടക്കല്ലേ ശശി ധരൻ സാഹിബേ
ഇമ്മടെ തുമ്പയിൽ സാഹിബ് ഉദ്ദേശിച്ചത് കക്കൂസ് എന്ന വാക്കു ഡച്ചുകാരുടെ, ജന്നൽ, മേശ തുടങ്ങിയവ പോർച്ചുഗീസ്കാരുടെ എന്നാണു. ഓൻ  വാക്കുകളുടെ വരവിനെക്കുറിച്ചല്ലേ പറയുന്നത്.ഇങ്ങള് വലിയ പണ്ഡിതനാണെന്നു
ഞമ്മളടക്കം മുഴുവൻ ഇ മലയാളി വായനക്കാർക് അറിയാം സാഹിബേ. അപ്പോൾ അസ്സാലാമു അലൈക്കും. ശശിധരൻ സാഹിബിന്റെ മതപ്രകാരം ശാന്തി, ശാന്തി . എയ്ത്തുകാരെ
ഇങ്ങള് എയ്തുന്ന കാര്യങ്ങൾ ബായിച്ച് നോക്കുക ഒന്ന് രണ്ട് ബട്ടം.
വിദ്യാധരൻ 2018-03-11 22:33:53
"ഭാഷയുടെ ആരോഗ്യകരമായ വളർച്ചയുടെ ഒരു മാനദണ്ഡം വർദ്ധമാനമായിക്കൊണ്ടിരിക്കുന്നു അതിലെ പദസമ്പത്താണ്.  ഓരോ കാലഘട്ടത്തിലും പുതിയ പുതിയ പദങ്ങൾ ഓരോ ഭാഷയിലും ഉണ്ടായിക്കൊണ്ടിരിക്കും.  പല രീതിയിലുള്ള സംസർഗ്ഗംകൊണ്ട് ഒരു ഭാഷയിലെ പദം മറ്റു ഭാഷകളിൽ രൂഢമൂലമായി ആ ഭാഷയെ പോഷിപ്പിക്കാറുണ്ട് . ഭാഷയുടെ ക്രമാനുസാരിയായ വളർച്ച പരിശോധിച്ചാൽ ഇത്തരം കൊള്ളലും കൊടുക്കലും സുലഭമായി നടന്നിട്ടുണ്ടെന്ന് കാണാം. സംസ്‌കൃതം, ഹിന്ദി, ഇംഗ്ളീഷ്, അറബി, പേർഷ്യൻ, പോർട്ടുഗീസ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ നിന്ന് നിരവധി പദങ്ങൾ മലായാള ഭാഷയിൽ പ്രചുര പ്രചാരത്തിലുണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നു
സംസ്‌കൃതം: നഖം, മുഖം, സുഖം, ദുഃഖം, ഹിതം, പക്ഷം, യുഗം, ശ്രാദ്ധം, ഘനം, സന്തോഷം, വിരഹം, വിശ്രമം, പ്രയാസം, പ്രജ, ദയ, ജീവൻ, കേന്ദ്രം, ബത, നൂനം, ഏവം
ഇംഗ്ലീഷ് :  കോളേജ്, ബസ്, ഓഫിസ് , ഡസ്ക്, ഡോക്ടർ, സ്ളേറ്റ്, പെൻസിൽ, നോട്ടീസ്, സൈക്കിൾ, റേഡിയോ, പേപ്പർ, ഹോട്ടൽ
അറബി :  കടലാസ്, കപ്പി, കരാർ , കാലി, ബാക്കി, ജില്ല, തഹസിൽദാർ, മുൻഷി, റാത്തൽ, കാലി, ബാക്കി, ജില്ല,തഹസിൽദാർ, മുൻഷി, റാത്തൽ, ഹാജർ, ജപ്‌തി, മരാമത്ത്, ഖജാന, തസ്തിക, നികുതി, താലൂക്ക്
പേർഷ്യൻ : ഇസ്തിരി, ഓഹരി, കമ്മി, കാനേഷുമാരി, കൂജ, ഗുമസ്തൻ, രാജി, ജംക്കാളം, ദിവാൻ, ബസാർ, മത്താപ്പ്, മഹസ്സർ, മൈതാനം, ശരാശരി, സർക്കാർ, ഗോലി, സുമാർ, സവാരി, ശിപായി
ഹിന്ദി :  ബടായി, മിഠായി, ബങ്കളാവ്, തുപ്പായി (ദ്വിഭാഷി), ജോഡി, ചട്ടിണി, കീശ, കച്ചേരി, പങ്കം, സാരി, പോക്കിരി, ചാവാടി, ദീവാളി
പോർത്തുഗീസ് :  അലമാരി, കസേര, കുരിശ്, തൂവാല, കോപ്പ, കൊന്ത, വീഞ്ഞ്, തുറുങ്ക്, വാര, കപ്പിത്താൻ, ലേലം, മേസ്തിരി, താരിപ്പ്, കുമ്പസാരം
ഫ്രഞ്ച്:  ടാബ്ലോ, ബൂർഷ്വാ, കഫേ
മലയാളം കടംകൊണ്ടതുപോലെ തന്നെ ധാരാളം പദങ്ങൾ  മറ്റു ഭാഷകളിലേക്ക് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പോർട്ടുഗീസ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് കടന്ന ചില മലയാള വാക്കുകൾ താഴെ ചേർക്കുന്നു . 
മാങ്ങ, ചക്ക, തേക്ക് കറി, ചുരുട്ട്, കയർ, ശർക്കര, വെറ്റില അടക്ക, കൊപ്ര ഇവയെല്ലാം ഇംഗ്ളീഷ് ഭാഷയിൽ ഉപയോഗിക്കുന്ന മലയാള പദങ്ങളാണ്. ഇനി ഇംഗ്ളീഷിലെത്താത്തവയും പറങ്കികൾ സ്വീകരിച്ചവയുമായ ചില പദങ്ങളുണ്ട്.
ചുണ്ണാമ്പ് , കഞ്ഞി, ഓല, പിണ്ണാക്ക്, അകിൽ, മണ്ണാത്തി "
(മലയാള വ്യാകരണവും രചനയും -പ്രൊഫസ്സർ . വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള )

sunu 2018-03-11 23:47:14
മംഗ്ലീഷ് സോഷ്യൽമീഡിയ തകർത്തു വരുന്നു. അവിടെയും ചില വാക്കുകൾ ജനിക്കുന്നു. ഒരു പെൺകൊച്ചിനിട്ട കമെന്റ്  കണ്ടു അവൾ എഴുതി "chetta  tharam   aarodum  parayaruthu." . കമന്റ് ഇട്ടവൻ ഇങ്ങനെ വായിക്കുന്നു. " ചേട്ടാ തരാം ആരോടും പറയരുത്.". ചെറ്റത്തരം ആരോടും പറയരുത് എന്നാണ് അവൾ എഴുതിയത്.
ജോര്‍ജ് തുമ്പയില്‍ 2018-03-12 07:59:45
പ്രിയ സുഹൃത്തേ, 
അങ്ങയുടെ വെല്ലുവിളി കണ്ടു.  എഴുത്ത് എന്നത് വെറുതേ മുട്ടില്‍ വച്ച് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയ്ക്കുള്ള എഴുത്തല്ലെന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ. നിരവധി എഴുത്തും വായനയും കണ്ടെത്തലും നിറഞ്ഞൊരു സാഹസമാണത്. അത് അറിവ് പകര്‍ന്നു നല്‍കലാണ്. നിവൃത്തിയുള്ളിടത്തോളം തെറ്റിദ്ധാരണജനകമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാതെ നോക്കും. ഇവിടെ എഴുതിയത് നിരവധി തവണ റഫറന്‍സ് നടത്തിയിരുന്നു. അതു കൊണ്ടു തന്നെ ലേഖനത്തിന്റെ അവസാനം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടും വായനക്കാരില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശം കണ്ടപ്പോള്‍ (അങ്ങയെ പോലെ ജ്ഞാനം ഏറെയുള്ളയൊരാള്‍) വേദന തോന്നി. ശബ്ദതാരാവലി അങ്ങയുടെ ഗ്രന്ഥശേഖരത്തില്‍ തീര്‍ച്ചയായും കാണുമല്ലോ.. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. 

കക്കൂസ് എന്നത് ഡച്ച് പദമാണ്. മല വിസര്‍ജ്ജനത്തിനുള്ള മറപ്പുരയെന്നാണ് ഇതിന് അര്‍ത്ഥം. ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി പേജ് 452. വരാന്ത എന്നതും പോര്‍ച്ചുഗീസുകാരുടെ സംഭാവനയാണ്. വീടിനുള്ള ചുറ്റുമുള്ള തിണ്ണ എന്നാണ് അര്‍ത്ഥം. ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി പേജ് 1526. ജനല്‍ എന്നത് ഉറുദു പദമാണ്. ജാലകം എന്ന് അര്‍ത്ഥം. വെളിച്ചവും വായുവും കടക്കുന്നതിനു ഭിത്തിമേല്‍ പണിയുന്ന കവാടം എന്നര്‍ത്ഥം. ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി പേജ് 854. മേശ എന്നതും പോര്‍ച്ചുഗീസ് പദമാണ്. ശ്രീകണ്‌ഠേശ്വരം ശബ്ദതാരാവലി പേജ് 1459. എഴുത്തുസാമഗ്രി നിരത്തിവച്ച് എഴുതാനും മറ്റുമായി ഉപയോഗിക്കുന്നതും കാലുകളാല്‍ താങ്ങപ്പെടുന്നതുമായ ഒരു ഉപകരണം എന്നര്‍ത്ഥം.

സംശയനിവൃത്തിക്ക് ഇതു മതി എന്നു ധരിക്കുന്നു.
സ്‌നേഹത്തോടെ
ജോര്‍ജ് തുമ്പയില്‍
ജാഢ 2018-03-12 08:16:48
വിജ്ഞാന പ്രദർശനംകൊണ്ട് ജാഢ കാണിക്കുന്നത് ലജ്ജാകരമാണ്.
ഡോ.ശശിധരൻ 2018-03-12 11:58:58

താങ്കളെക്കാൾ നന്നായി  അമേരിക്കൻ മുല്ലാക്ക സുലളിതമായി വ്യക്തമായി മറുപടി നൽകിയിരിക്കുന്നു . മറുപടിയിൽ വളരെ സംതൃപ്തനാണ് .ശ്രീകണ്ടേശ്വരത്തിനപ്പുറത്തു മറ്റൊരു ലോകത്തിലേക്കു പോകാൻ താങ്കൾക്ക്  കഴിവില്ലയെന്നതിൽ തെളിവാണ്. “ പകൽക്കിനാക്കൾ “എന്ന ലേഖന പരമ്പരയുടെ ശീർഷകം തന്നെ. ശീർഷകം തന്നെ  കോതയുടെ പാട്ടാണ് .പിന്നെ കോതയുടെ പാട്ടിനും സൗന്ദര്യം കാണുന്ന ആളുകളുണ്ടായത് ഒരു ഭാഗ്യം .ഒരു പുസ്തകമാണ് താങ്കളുടെ ലക്‌ഷ്യം .കോതയുടെ പാട്ട്മാത്രം ആസ്വദിക്കുന്നവർക്ക് വേണ്ടി അത് സമർപ്പിക്കാൻ താല്പര്യം .

(ഡോ.ശശിധരൻ

ഡോ.ശശിധരൻ 2018-03-12 12:56:52

പണ്ഡിതനെന്ന് എല്ലാവേരയും വിളിക്കരുത് മുല്ലാക്ക.അതിന്റെ ശരിയായ അർഥം മനസ്സിലാക്കി വിളിക്കുക.അതും ശ്രീകണ്ടേശ്വരം നോക്കി  മറുപടി പറയരുത് .ഉടക്കാൻ വേണ്ടിയല്ല മുല്ലാക്ക  അഭിപ്രായം .അഭിപ്രായ വ്യത്യാസത്തെയല്ല ,അഭിപ്രായത്തെ മാനിക്കാൻ പഠിച്ചാൽ മതി . വിമര്ശനം ആരെയും വേദനിപ്പിക്കാനുമല്ല .ശരിയാണെന്നു തോന്നുത് കാര്യം ചൂണ്ടികാണിക്കുന്നു .പറയുന്ന കാര്യം തെറ്റാണെങ്കിൽ തിരസ്കരിക്കുക.വിമര്ശനത്തിലൂടെ നമ്മൾ വളരുന്നു.അതിന്റെ തെളിവാണ് എഴുതുന്ന ആളിന്റെ ജീവിതം തന്നെ .നമ്മൾ എല്ലാവരും ഭിന്ന സംഖ്യയിലുടെ പെരുമാറുന്ന ആളുകളാണ് .പൂർണസംഖ്യയിലുടെ പെരുമാറാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല  എന്ന സത്യം മനുഷ്യന്റെ വലിയൊരു പരിമിതിയാണ്.

(ഡോ.ശശിധരൻ)

NARADAN 2018-03-12 17:07:21

പണ്ഡിതന്‍

പണ്ടൊരു പൂച്ച കണ്ണാടിയില്‍ നോക്കി

മീശയും പൂടയും, പൂടയിലെ വരകളും കണ്ടു

കടുവ എന്ന് നിനച്ചു. സഡ കുടഞ്ഞു പൂച്ച ചീറ്റി അലറി

പുച്ഛമായി മറ്റു പൂച്ചകളെ നോക്കി. പാല്‍ കിണ്ണം എടുത്തു കൊട്ടി കൂവി ‘ഞാന്‍ കടുവ’. വഴിയെ പോയ പട്ടിമേല്‍ ചാടി വീണു. ചീറ്റലും ചാട്ടവും പിന്നെ ഒരു മ്യാവു, ക്രി ക്രി.

When inferiority dominates you and your past haunt you, you want to cover it and show others you are something. The egocentric inferiority makes heart pump more blood to the brain. You get mad, reason and logic run away from you. You need a vent, a stage and here it is e-malayalee comment column.

 

Amerikkan Mollaakka 2018-03-12 17:39:46
ഹള്ളോ, ഉടക്കിയെന്നു ഞമ്മള് പറഞ്ഞത് ഇങ്ങള്  (ശശിധരൻ സാഹിബ്)എന്തോ കൊയപ്പം കണ്ടുപിടിച്ചു എന്നാണു. ഇങ്ങള് അറിവും വിവരവും ഉള്ള ആള് തന്നെ. അതുകൊണ്ട് ഞമ്മള് ഇങ്ങളെ പണ്ഡിതൻ എന്ന് വിളിച്ചു. ശശിധരൻ സാഹിബ് പറഞ്ഞത് ശരി. അറിയുന്നത് പറയുക എങ്കിലല്ലേ അറിയാത്തവർ അറിയുള്ളു. അത്  മറ്റൊരാളെ  താഴ്ത്തികെട്ടാനാണെന്നു ധരിക്കരുത്.   ഞമ്മക്ക് ആകെ അറിയുന്നത് ശ്രീകണ്ഠൻ നായരെയാണ്. അയാളുടെ കൂടെ ഈശ്വരൻ ഉണ്ടെന്നു ഇങ്ങള് പറഞ്ഞപ്പ അറിഞ്ഞു. എന്തെങ്കിലും അറിയാൻ ഈ കണ്ഠനെയും ഈശ്വരനെയും അന്വേഷിക്കണോ. നമ്മുടെ വിദ്യാധരൻ സാറുണ്ടല്ലോ അത് മതി. ഞമ്മക്ക് ബല്യ ബിബരം ഒന്നുമില്ല. ബാപ്പാന്റെ കയ്യിൽ കാശുണ്ടായിരുന്നു അതുകൊണ്ട് കോളേജിൽ വിലസി നടന്നു. ഹൂറികളെ കണ്ണടച്ച് കാണിച്ച്. ഞമ്മടെ മൊഞ്ചും പണവും കണ്ട് മൊഞ്ചത്തികൾ നിക്കാഹിനു തയ്യാറായി.പക്ഷെ ബാപ്പ അമേരിക്കയിൽ ജോലിയുള്ള ഒരു മൊഞ്ചത്തിയെ ഞമ്മക്ക് വേണ്ടി കണ്ടു. ഓളെ കെട്ടി. പിന്നെ നാട്ടിലും ഒന്ന് രണ്ട് കെട്ടി. ഞമ്മള് ഇപ്പോൾ കൂടുതൽ സമയം അമേരിക്കയിലാണ്. ഇ മലയാളിബായിക്കും. ഇങ്ങള് എല്ലാവരും സുബകത്തിൽ ഇരിക്കുക.  ബയക്ക് കൂടരുത്. എല്ലാവര്ക്കും അസ്സലാമു അലൈക്കും.
Anthappan 2018-03-12 17:46:35
Don't vent it out in E-Malayalee comment column. You may get beaten up.  There are so many pundits appearing here under anonymous name.  Look at what kind of information is coming out Vidyaadharan and Mollakka .  But, idiots should not be discouraged from coming in this column because they can provoke the anonymous and something good will come out of it.  
പ്രവാചകന്‍ NY 2018-03-12 18:52:14

ഒരു നുയോര്‍ക്ക്‌ പ്രവചനം

Denmarkല്‍ എന്തോ ചീഞ്ഞു നാറുന്നു

If there is a smoke there is fire in New York എന്നൊക്കെ കേട്ടിടില്ലേ?

There are several ways you can lose respect and make enemies too. Some are like ‘Ayyappa Biju said,  രാവിലെ തന്നെ ആരുടെ എങ്കിലും കയ്യില്‍നിന്നും രണ്ട് എണ്ണം കിട്ടണം” എന്നാലെ ഉറക്കം വരൂ. Note this point. A true story. A Malayalee  medical doctor came to New York, he tried several times to get the certification. He ended up working as Cashier in supermarket. We became friends, he used to empty his sufferings to me when he got a few drinks free. Years went by, he joined a ‘Emergency care unit’ owned by a Malayalee. Then he stopped talking to me, ok that is fine, then he began to bad mouth. Maybe he thought I will reveal his past.

Why you have to be ashamed of a job you did? I did several ‘low grade jobs’ when I came, painted houses, worked in a factory etc. I have no shame on it. Really, I am happy about me that I did not depend on some one for my needs.

 Well, you might think why I am going around and round. This is the basement of the Prophecy. Many malayalees just hate and avoid & even bad mouth others when they become rich. Be decent, polite and be nice to others, then they won’t dig your closets in the basement. That is what happened to trump.

 I know, someone is sharpening the arrows, turning up the drums & trumpets to attack a well-liked writer in New York.

Clue:-  e malayalee’s one of the favorite writer’s book is the cause.

Remember this, when it happens I will let you know.

ശേഷം പിന്നാലെ ഇ മലയാളിയില്‍ .....

Ps:-വിധ്യധരനു സ്തുതി.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക