രക്തസമ്മര്‍ദ്ദം കൂടി, ഇ.പി ജയരാജന് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍
Published on 20 March, 2018
മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ ഇ.പി.ജയരാജനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലെ ഐ.സി.സി.യു വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍ ഉള്ളത്. ആശങ്കപ്പെടാനില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്.
എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ ഡോക്ടര്‍മാരുടെ ഒബ്സര്വേഷനിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല