ന്യൂയോര്‍ക്ക്: വിദേശരാജ്യങ്ങളില്‍
നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് മഹാസമ്മേളനത്തിന്
ആതിഥ്യം വഹിക്കുന്ന ബോസ്റ്റണ്‍ പട്ടണത്തില്‍ പി.സി.എന്‍.എ.കെ പ്രമോഷണല്‍
യോഗവും ആത്മീയ ഗാന ശുശ്രൂഷയും മാര്‍ച്ച് 24ന് ശനിയാഴ്ച വൈകിട്ട് 5 ന്
വെല്ലസ്ളി റോഡിലുള്ള ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലി സഭാ ഹാളില്‍
നടത്തപ്പെടും. കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ബഥേല്‍
ജോണ്സണ് ഇടിക്കുള, നാഷണല്‍ സെക്രട്ടറി വെസ്ളി മാത്യു, നാഷണല്‍
ട്രഷറാര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ഷോണി
തോമസ്, നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍
തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും കോണ്‍ഫ്രന്‍സിന്റെ ഇതുവരെ
നടത്തിയ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും ചെയ്യും.
കോണ്‍ഫ്രന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. തോമസ് ഇടിക്കുള, ലോക്കല്‍
കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്സണ് സാമുവേല്‍, ലോക്കല്‍ സെക്രട്ടറി
ജെയിംസ് ജോര്‍ജ്, ലോക്കല്‍ ട്രഷറാര്‍ ഡാനിയേല്‍ കുഞ്ഞ്കുഞ്ഞ്, ബോബിന്
ചെറിയകളത്ത്, റോബിന് ജോണ്‍, ഡോ. ഷിബു പൗലോസ് തുടങ്ങിയവര്‍ നേതൃത്വം
നല്‍കും. ഗാന ശുശ്രൂഷകള്‍ക്ക് ന്യൂ ഇംഗ്ലണ്ട് ഏഷ്യന്‍ ഇന്ത്യന്‍
ക്രിസ്ത്യന്‍സ് ക്വയര്‍ നേതൃത്വം നല്‍കും. ബോസ്റ്റണ്‍ ടീമിന്റെ ചുമതലയില്‍
"എന്‍കൗണ്ടര്‍" ലൈവ് ഷോ ഉണ്ടായിരിക്കും. അനുഗ്രഹീത പ്രഭാഷകനും
പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ മുഖ്യ അതിഥി പ്രാസംഗികനുമായ സുവിശേഷകന്
സാജു മാത്യു സമ്മേളനത്തില്‍
പങ്കെടുക്കും.
എല്ലാ ഞായറാഴ്ചയും വൈകിട്ട് 9ന് നടക്കുന്ന പ്രയര്‍ ലൈനില്‍
പ്രവേശിക്കുന്നവര്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും
അനുഗ്രഹീത മെസേജുകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന്
പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ റജി സാമുവേല്‍ അറിയിച്ചു.
ബോസ്റ്റണ്‍ സ്പ്രിങ്ങ് ഫീല്‍ഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചല്‍
കണ്വന്ഷന് സെന്ററിലാണ് 36 മത് പി.സി.എന്‍.എ.കെ സമ്മേളനം
നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസഭക്ഷണ യാത്ര
സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍
ക്രമീകരിക്കുന്നതിനായി നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി നാഷണല്‍ സെക്രട്ടറി വെസ്ളി മാത്യു
അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന
പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ.
കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ
മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും
വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഭാരവാഹികള്‍
അഭ്യര്‍ത്ഥിക്കുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യം പരമാവധി
പ്രയോജനപ്പെടുത്തുകയും സ്പോണ്‍സര്‍ഷിപ്പ് പാക്കേജുകള്‍ മുന്‍കൂട്ടി
റിസര്‍വ്വ് ചെയ്ത് ഏവരും സഹകരിക്കണമെന്ന് മീഡിയ കോര്‍ഡിനേറ്റര്‍ നിബു
വെള്ളവന്താനം അഭ്യര്‍ത്ഥിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും www.pcnak2018.org
നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍)