ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണം
Published on 23 March, 2018
കണ്ണൂര്‍: ഷുഹൈബ് വധക്കേസ്
പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണം.
കൂത്തുപറമ്ബ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശിന് പകല്‍ മുഴുവന്‍
കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നാണ് പുതിയ ആരോപണം.
ഷുഹൈബ് വധക്കേസ്
പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും 3 ദിവസങ്ങളില്‍ ആയി പലതവണ യുവതിക്ക്
കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ്
ആരോപിച്ചത്. ഇത് സംബന്ധിച്ച് ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയതായും അദ്ദേഹം
അറിയിച്ചു. ആകാശിനും മറ്റു പ്രതികള്‍ക്കും ജയിലില്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ടു
സഹായിക്കുന്നുണ്ടെന്നും സുധാകരന് ആരോപിച്ചു.
മാര്‍ച്ച് 9 ന് ജയിലില്‍
എത്തിയ യുവതി രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെ സന്ദര്‍ശകര്‍ക്ക്
പ്രവേശനമില്ലാത്ത സ്ഥലത്ത് ആകാശുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 13 നും ഇത്
ആവര്‍ത്തിച്ചു. അന്ന് ഉച്ചക്ക് പുറത്തുപോയ യുവതി രണ്ടരയ്ക്ക് വീണ്ടും എത്തി
നാലര വരെ സംസാരിച്ചു. മാര്‍ച്ച് 16 നും ഇത് ആവര്‍ത്തിച്ചതായി സുധാകരന്
പരാതിയില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല