ഉത്ഥിതനായ ക്രിസ്തുവിനെ അഭിമുഖം
ദര്‍ശിച്ചപ്പോള്‍ യേശുനാഥന്റെ ശിഷ്യന്മാര്‍ സന്തോഷിച്ചു. ജീവിതത്തില്‍
പ്രത്യാശയും പ്രസന്നതയും പരത്തുന്ന അതേ സന്തോഷമാണ് ഇന്ന് ഏവരും
ആഗ്രഹിക്കുന്നത്.
തിന്മയുടെ ശക്തിയെയും മരണത്തെയും ദൈവം ആത്യന്തികമായി പരാജയപ്പെടുത്തുന്നു
എന്ന വിശ്വാസം മനുഷ്യനെ കൂടുതല്‍ കര്‍മ്മോന്മുഖനാക്കുന്നു. യേശുവിന്റെ
പുനരുത്ഥാനം പുതുജീവന്റെയും പുതുശക്തിയുടെയും ദിവ്യസ്രോതസ്സാണ്. ഉത്ഥിതനായ
യേശുആദ്യംഅരുള്‍ചെയ്തത് " നിങ്ങള്‍ക്ക്‌സമാധാനം" എന്നാണ്. ഇന്ന്‌ലോകം
ആഗ്രഹിക്കുന്നതും അതേസമാധാനമാണ്.
എന്നാല്‍ലോകത്തില്‍ എവിടെയും അസ്വസ്ഥതയുടെയും അശാന്തിയുടെയും
കാര്‍മേഘപടലങ്ങള്‍ ഉരുണ്ടുകൂടുന്നു. നിരാശനിറഞ്ഞ ഈ സാഹചര്യത്തില്‍
"ഈസ്റ്റര്‍" പ്രത്യാശയുടെ സന്ദേശം പകര്‍ന്നുകൊണ്ട് സമാഗതമാകുന്നു.
മനുഷ്യരാശിയെ നശിപ്പിക്കാന്‍ ആഞ്ഞുവരുന്ന ദുശ്ശക്തികളുടെ മേല്‍ദൈവത്തിന്റെ
വിജയം പ്രഘോഷിക്കുന്ന പെരുന്നാള്‍. ജീവിക്കാനുള്ള പ്രത്യാശ പോലെതന്നെ
മരണശേഷവും നിത്യജീവനുണ്ടെന്ന വിശ്വാസവും നമുക്ക് ധൈര്യംപകരുന്നു.
വസന്തകാലാരംഭത്തില്‍, യാത്രപറഞ്ഞുപോയ എന്റെ പ്രിയതമന്റെ കുഴിമാടത്തില്‍
അദ്ദേഹത്തിനിഷ്ടമുള്ള പൂക്കള്‍ അര്‍പ്പിച്ച് നിന്നപ്പോള്‍ കണ്ണുകള്‍
സജലങ്ങളായി. അദ്ദേഹം എന്നെ വിട്ടുപോയത് ഒരുഏപ്രില്‍ മാസത്തിലാണ്.
മഞ്ഞുകാലം കഴിഞ്ഞ്പ്രകൃതിതാരും തളിരുമണിയാന്‍ തയ്യാറാകുന്ന ഈ
മാസത്തില്‍.മനോ ഹരമായ വിവിധ വര്‍ണ്ണങ്ങള്‍ കോര്‍ത്തിണക്കിയ കമ്പളങ്ങള്‍
കൊണ്ട് ക്രുസ്തുമസ്‌നാളുകളിലും ഉയിര്‍പ്പുനാളുകളില്‍ കുരുത്തോല കുരിശ്ശ്
കൊണ്ടും അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനം അലങ്കരിക്കപ്പെടുമ്പോള്‍ ഞാന്‍
പ്രേമപൂര്‍വ്വം ഉരുവിടാറുണ്ട്. "എന്റെ പ്രിയനെ കാത്തിരിക്കൂ, ഞാന്‍വരും.
”ഞാനെന്റെ പ്രിയനുല്‍കിയ പ്രത്യാശയുടെ വാക്കുകള്‍ സ്മരണകളില്‍
മിന്നിനില്‍ക്ക ുന്നു.ദൈവസന്നിധിയില്‍ എന്റെ പ്രിയപ്പെട്ടവനെ വീണ്ടും
കണ്ടുമുട്ടുമെന്ന എന്റെ പ്രത്യാശ.
നിത്യതമൂകമായി ഉറങ്ങുന്ന ആ ശ്മശാനഭൂമിയില്‍ അദ്ദേഹത്തിന്റെ
കുഴിമാടത്തിനുമുകളില്‍ ഒരുവൃക്ഷം നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിനെ മഴയും
വെയിലും ഏല്‍പ്പിക്കാതെ ഒരുകുടപോലെ നില്‍ക്കുന്ന ചുവന്ന ഇലകളുള്ളവൃക്ഷം.
എന്റെ ദുഃഖംപോലെ ശിശിരത്തില്‍ ഇലകൊഴിഞ്ഞുനിന്ന ആവൃക്ഷവും
ഇപ്പോള്‍തളിരിടാന്‍ തുടങ്ങി.
പ്രകൃതിക്ക് വീണ്ടുമൊരു യൗവ്വനംകൈവരുന്നതുപോലെ എവിടെ നോക്കിയാലും പ്രത്യാശയുടെ കിരണങ്ങള്‍.
നിത്യതയില്‍ ഏല്ലാവരും കണ്ടുമുട്ടുമെന്ന വിശ്വാസത്തിന്റെ സന്ദേശം
അവിടത്തെനിറഞ്ഞ നിശബ്ദതയില്‍ ആരോ മെല്ലെമന്ത്രിക്കുന്നതായി എനിക്ക്
തോന്നുന്നു. അതെന്റെ ദുഃഖത്തെയും വിഷാദത്തെയും കുറയ്ക്കുന്നു. പ്രത്യാശ ഒരു
വിശ്വാസവും ആശ്വാസവുമാണ്.
ഒരുമന്ദമാരുതന്‍ അവിടേക്ക് വരുന്നു. എന്നെ ആശ്വസിപ്പിച്ച് കടന്നുപോകുന്നു.
മരണത്തെ തോല്‍പ്പിച്ചുകൊണ്ട് ദൈവപുത്രന്‍ ഉയിര്‍ത്തെഴുന്നേറ്റ ഈമാസം
അനുഗ്രഹം നിറഞ്ഞതാണ്.
ഏവര്‍ക്കും പുതുജീവന്റെ അനുഭവം പ്രദാനം ചെയ്യുന്ന, പ്രത്യാശയുടെ പൊന്‍പുലരി ആകട്ടെ ഈസ്റ്റര്‍.
ദിനംപ്രതിതഴച്ചുവളർന്നുകൊണ്ടിരിയ്ക്കുന്നഇ-മലയാളീഎന്നമാധ്യമത്തിലൂടെഓരോരുത്തരുടെയുംഎഴുത്തിന്റെതനതായശൈലിയിലൂടെ
ഞാൻ പരിചയപ്പെട്ട എല്ലാ എഴുത്തുകാർക്കും
കുടുംബത്തിനും, പ്രോത്സാഹനം നൽകുന്ന എല്ലാ വായനക്കാർക്കും കുടുംബത്തിനും എന്റെ ഹൃദയം
നിറഞ്ഞ :ഈസ്റ്റർ ആശംസകൾ".
ശ്രീമതി സരോജ വർഗ്ഗീസിന്റെ
നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ വാക്കുകൾ കൊണ്ടുള്ള ഈ യാത്രയ്‌ക്കൊപ്പം നടന്നപ്പോൾ ആ
വാക്കുകൾ ശരിയ്ക്കും ഹൃദയ സ്പർശിയായി തോന്നുകയും ഒരു അനിയത്തിയെപ്പോലെ കൈപിടിച്ചാശ്വസിപ്പിയ്ക്കുവാനുള്ള
ഒരു മനോവികാര ഉളവാക്കുകയും ചെയ്തു. മനസ്സിന്റെ കദനഭാരത്തെ ഇശ്വരവിശാസമെന്ന തലത്തിൽ
ഇറക്കിവച്ച് സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും വര്ഷമാകാൻ ദൈവപുത്രന്റെ ഉയർത്തെഴുനേൽപ്പിന്റെ
ഈ ദിനം തുടക്കം കുറിയ്ക്കട്ടെ. മാഡത്തിനും കുടുംബത്തിനും എന്റെ "ഈസ്റ്റർ ആശംസകൾ"
ജ്യോതിലക്ഷ്മി നമ്പ്യാർ,
മുംബൈ
Ponmelil Abraham2018-03-31 08:58:03
A very touching and sobering message. Happy Easter to you and all your dear ones, both near, far and the one in the promised land.
Sudhir Panikkaveetil2018-03-31 09:24:35
നല്ല സന്ദേശം. ശ്രീമതി സരോജ വർഗീസ് എഴുതിയപോലെ "പ്രത്യാശ ഒരു ആശ്വാസവും വിശ്വാസവുമാണ്." എല്ലാവര്ക്കും ഈസ്റ്റർ ആശംസകൾ
Mathew V. Zacharia,New Yorker2018-03-31 19:51:01
Saroyan Varghese: He is risen!.I do pray for you to hold on to your faith and hope that you will see your loved ones in a place we call Heaven. Until that time you be a light to everyone.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ദിനംപ്രതി തഴച്ചുവളർന്നുകൊണ്ടിരിയ്ക്കുന്ന ഇ-മലയാളീ എന്ന മാധ്യമത്തിലൂടെ ഓരോരുത്തരുടെയും എഴുത്തിന്റെ തനതായ ശൈലിയിലൂടെ ഞാൻ പരിചയപ്പെട്ട എല്ലാ എഴുത്തുകാർക്കും കുടുംബത്തിനും, പ്രോത്സാഹനം നൽകുന്ന എല്ലാ വായനക്കാർക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ :ഈസ്റ്റർ ആശംസകൾ".
ശ്രീമതി സരോജ വർഗ്ഗീസിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ വാക്കുകൾ കൊണ്ടുള്ള ഈ യാത്രയ്‌ക്കൊപ്പം നടന്നപ്പോൾ ആ വാക്കുകൾ ശരിയ്ക്കും ഹൃദയ സ്പർശിയായി തോന്നുകയും ഒരു അനിയത്തിയെപ്പോലെ കൈപിടിച്ചാശ്വസിപ്പിയ്ക്കുവാനുള്ള ഒരു മനോവികാര ഉളവാക്കുകയും ചെയ്തു. മനസ്സിന്റെ കദനഭാരത്തെ ഇശ്വരവിശാസമെന്ന തലത്തിൽ ഇറക്കിവച്ച് സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും വര്ഷമാകാൻ ദൈവപുത്രന്റെ ഉയർത്തെഴുനേൽപ്പിന്റെ ഈ ദിനം തുടക്കം കുറിയ്ക്കട്ടെ. മാഡത്തിനും കുടുംബത്തിനും എന്റെ "ഈസ്റ്റർ ആശംസകൾ"
ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ