ദിലീപ് നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് ഇന്ന്
പുനരാരംഭിച്ചു. ദിലീപ് തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ
അറിയിച്ചിരിക്കുന്നത്. ത്രീഡി ചിത്രമായ ഡിങ്കന്റെ ഷൂട്ട് കഴിഞ്ഞതായിരുന്നു. ചില
സീനുകള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ഛായഗ്രഹകനായ രാമചന്ദ്രബാബുവിന്റെ
ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ്
നിര്‍മാണം.
മാജിക്കുകാരനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ഒരു ദിവസം
മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. സംവിധായകന്
റാഫിയാണ് തിരക്കഥ. നമിത പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ
തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Prof. Dinkan or prof. Dickan ?