Image

നരകം ഇല്ലേ? പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത് (ബി. ജോണ്‍ കുന്തറ)

Published on 03 April, 2018
നരകം ഇല്ലേ? പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്  (ബി. ജോണ്‍ കുന്തറ)
(ജോണ്‍ പണിക്കരുടെ പ്രതികരണം താഴെ ഇംഗ്ലീഷില്‍)
 
നരകം എന്ന ഒരു സ്ഥലം നിലവിലുണ്ടോ ഇല്ലയോ എന്ന വിഷയത്തെ ആസ്പദമാക്കി, പോപ്പ് ഫ്രാന്‍സിസ് എന്തു പറഞ്ഞു പറഞ്ഞില്ല, എന്ന ഒരു സംവാദം ഈയടുത്ത കാലത്തു പൊന്തിവന്നിരിക്കുന്നു.

എന്‍ജീനിയോ സ്‌കള്‍ഫാരി, ലാ റിപ്പബ്ലിക്ക, എന്ന ഇറ്റാലിയന്‍ പത്രത്തിന്റെപ്രവര്‍ത്തകനാണ്, ഈവിവാദത്തിന് തുടക്കം കുറിച്ചത്. ഇയാള്‍ അടുത്ത കാലത്ത് മാര്‍പ്പാപ്പയുമായി ഒരു കൂടിക്കാഴ്ച നടത്തിയെന്നും സംഭാഷണ മധ്യേ സ്വര്‍ഗം, നരകം ഇവയുടെ സ്ഥാനം, കൂടാതെ അപരാധികള്‍ എന്നിവയെപറ്റിപോപ്പ് ഫ്രാന്‍സിസ് പറഞ്ഞ അഭിപ്രായം ഇയാള്‍ പ്രസിദ്ധപ്പെടുത്തി അതിവിടെ കഴിയാവുന്ന വിധം പരിഭാഷപ്പെടുത്തി എഴുതുന്നു.

'കുറ്റവാളികള്‍ ശിഷിക്കപ്പെടുന്നില്ല. മനഃസ്തപിക്കുന്നവരോട് ഈശ്വരന്‍ ക്ഷമ കാണിക്കും. ഇവര്‍ പര്യാലോചന നടത്തിയിട്ടുള്ള മറ്റെല്ലാവരുടേയും കൂടെ എണ്ണപ്പെടും. എന്നാല്‍ പശ്ചാത്തപിക്കാത്തവര്‍ക്കോ മാപ്പു കിട്ടുകില്ല അവര്‍ അപ്രത്യക്ഷരാവും. ഒരു നരകം നിലവിലില്ല. എന്നാല്‍ കുറ്റവാളികളുടെ ആത്മാക്കളുടെ തിരോധാനം നിലനില്‍ക്കു്ന്നു'
ഈ മാധ്യമ പ്രവര്‍ത്തകന്‍ പോപ്പ് ഫ്രാന്‍സിസിന് അപരിചിതനല്ല. ഇതിനു മുന്‍പും പല തവണ ഇവര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. ഇതുപോലുള്ള പല വിവാദ വാര്‍ത്തകളും വെളിയില്‍ വന്നിട്ടുമുണ്ട്. എന്നിട്ടും പോപ്പ് ഫ്രാന്‍സിസ്, സ്‌കള്‍ഫാരിക്ക്, അഭിമുഖം നല്‍കുന്നെങ്കില്‍ ഇയാള്‍ എഴുതുന്നതില്‍ കഴമ്പുണ്ടെന്നല്ലേ അര്‍ത്ഥം?

ഈ വാര്‍ത്തയെ നിഷേധിച്ചുകൊണ്ട് പല ക്രിസ്ത്യന്‍ മാധ്യമങ്ങളും വക്താക്കളും രംഗത്തുണ്ട്. നരകമെന്ന ഒടുങ്ങാത്ത തീ ഇല്ല എന്നു പറഞ്ഞാല്‍ എല്ലാവരും ആഹ്ലാദിക്കുകയല്ലേ വേണ്ടത്?

ഓര്‍ക്കുന്നു ചെറുപ്പകാലങ്ങളില്‍ രാത്രിയായാല്‍ പുറത്തിറങ്ങുവാന്‍ പേടി. കാരണം അപ്പോളാണല്ലോ പിശാചുക്കള്‍ പുറത്തിറങ്ങുന്നത്. ഈ ഭയം വീട്ടില്‍നിന്നും കിട്ടിയത്. സന്ധ്യക്ക് കളികഴിഞ്ഞു നേരത്തെ വീട്ടില്‍ കയറുന്നതിനു മാതാപിതാക്കള്‍ ഉപയോഗിച്ച ഒരു തന്ത്രമായിരുന്നിരിക്കാം ഈ ചെകുത്താന്‍ പുറത്തു ചുറ്റിനടക്കുന്ന കഥ.

പിന്നെ വേദപാഠ ക്ലാസ്സുകളില്‍ നിന്നും പള്ളി പ്രസംഗങ്ങളില്‍ നിന്നും എന്തു കുറ്റം ചെയ്താലും നരകം എല്ലാവരേയും കാത്തിരിക്കുന്നു എന്ന സന്ദേശവുംകിട്ടിക്കൊണ്ടിരുന്നു. നല്ല കുട്ടികളേ സ്വര്‍ഗ്ഗത്തില്‍ പോകൂ ഈ പ്രോത്സാഹന വാക്കുകള്‍ കേട്ടിട്ടില്ലാത്തവര്‍ ആരുണ്ട്?

എല്ലാ മതങ്ങളും പല രീതികളില്‍ സ്വര്‍ഗ്ഗവും നരകവും വിവരിക്കുന്നുണ്ട്.രണ്ടു സ്ഥലങ്ങള്‍ ഒന്ന് ഭൂമിക്കു മുകളിലും രണ്ടാമത്തത് ഭൂമിക്കു താഴെയും.

മനുഷ്യനെ തിന്മകളില്‍നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ഒരെളുപ്പവഴി ആയിട്ടായിരുന്നു മതങ്ങള്‍ ഈ രണ്ടു സംവിധാനങ്ങള്‍ക്ക് രൂപം കൊടുത്തത്.

മതങ്ങള്‍ രണ്ടു സാങ്കല്‍പ്പിക റീയല്‍ എസ്സ്‌റ്റേറ്റുകള്‍, വസ്തുക്കള്‍ കരസ്ഥമാക്കിയിരിക്കുന്നു സ്വര്‍ഗ്ഗമെന്ന പൂര്‍ണ്ണ ഉല്ലാസകേദ്രവും നരകമെന്ന നികൃഷ്ടജീവികള്‍ വസിക്കുന്ന ചവറ്റു കുപ്പയും. മതങ്ങള്‍ക്ക് ഇതൊരു പണ ലാഭമുള്ള കച്ചവടം കൂടി എന്നോര്‍ക്കുക

നന്നായി മതാചാരങ്ങള്‍ പാലിച്ചു ജീവിച്ചു മരിക്കുന്നവര്‍ക്കു സുഖവാസ കേന്ദ്രമായ പറുദീസായിലേക്കുള്ള ടിക്കറ്റ് നല്‍കും. മോശമായി ജീവിക്കുന്നവരെ ചവറ്റു കുഴിയിലേയ്ക്കും തള്ളും എന്നിരുന്നാല്‍ത്തന്നെയും ഈ തന്ത്രങ്ങളൊന്നുംവിലപ്പോകില്ല എന്നൊരവസ്ഥയാണല്ലോ ഇന്നു ലോകമെമ്പാടും നമ്മുടെ മുന്നിലുള്ളത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്‍കാല സഭാ അധ്യക്ഷന്‍മാരെക്കാള്‍ കുറേക്കൂടി പുരോഗമന ചിന്താഗതിക്കാരനാണെന്നും, പല മാറ്റങ്ങളും കത്തോലിക്കാ സഭയില്‍ വരണം എന്നാഗ്രഹിക്കുന്ന വ്യക്തി എന്നും അദ്ദേഹത്തിന്റ്റെ പ്രസ്താവനകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ഊഹാഭോഹങ്ങളുടേയും കെട്ടിച്ചമച്ച കഥകളുടേയും മറപിടിച്ചു തങ്ങള്‍ക്ക് ഈശ്വരനുമായി വ്യക്തിബന്ധമുണ്ടെന്നും, തങ്ങളില്‍ കൂടിയാണ് പൊതുജനത്തിന് ദൈവത്തെ കാണുവാനും കേള്‍ക്കുവാനും പറ്റൂ എന്നുമെല്ലാം പ്രചരിപ്പിച്ചു ജീവിക്കുന്ന മത പ്രമാണികള്‍ക്ക് പോപ്പ് ഫ്രാന്‍സിസ് ഒരു വിലങ്ങു തടിയായി മാറുന്നതിനു സാധ്യതകാണുന്നു.

Pope’s statement is shocking (John Panicker)

The 93-year-old declared atheist reporter, Eugenio Scalfari of La Repubblica, set the social media world aflame after writing in Italian that when asked about the fate of "bad souls," the pontiff responded, "Hell does not exist."

The pope continued, according to Scalfari, saying (emphasis ours), "The disappearance of sinful souls exists."

The statement above is shocking!!!!

Holy Father is absolutely wrong. Why Rome is trying cover up? If Pope did not say so- why not he come out and says so in public? I read the transcript of the interview  - it is shocking and against all the teaching of the church. It is shaking the foundation of the church.  “Now I say to you that you are Peter (which means 'rock'), and upon this rock I will build my church, and all the powers of hell will not conquer it.” On these words of Christ the Chair of Pope exists.

Revelation 20:11-15 11Then I saw a great white throne and him who was seated on it. The earth and the heavens fled from his presence, and there was no place for them. 12And I saw the dead, great and small, standing before the throne, and books were opened. Another book was opened, which is the book of life. The dead were judged according to what they had done as recorded in the books. 13The sea gave up the dead that were in it, and death and Hades gave up the dead that were in them, and each person was judged according to what they had done. 14Then death and Hades were thrown into the lake of fire. The lake of fire is the second death. 15Anyone whose name was not found written in the book of life was thrown into the lake of fire.

Revelation 21:8  But the cowardly, the unbelieving, the vile, the murderers, the sexually immoral, those who practice magic arts, the idolaters and all liars—they will be consigned to the fiery lake of burning sulfur. This is the second death.”

Matthew 25:46 “Then they will go away to eternal punishment, but the righteous to eternal life.”

2 Thessalonians 1:9   They will be punished with everlasting destruction and shut out from the presence of the Lord and from the glory of his might.

Acts 2:27   because you will not abandon me to the realm of the dead, you will not let your holy one see decay.

Mark 9:43 If your hand causes you to stumble, cut it off. It is better for you to enter life maimed than with two hands to go into hell, where the fire never goes out.

Jude 1:7  In a similar way, Sodom and Gomorrah and the surrounding towns gave themselves up to sexual immorality and perversion. They serve as an example of those who suffer the punishment of eternal fire.

Proverb15:24    The path of life leads upward for the prudent to keep them from going down to the realm of the dead.

Proverb 23:14   Punish them with the rod and save them from death.

Mathew 13:42   They will throw them into the blazing furnace, where there will be weeping and gnashing of teeth.

Mathew 25:41   “Then he will say to those on his left, ‘Depart from me, you who are cursed, into the eternal fire prepared for the devil and his angels.

Revelation 19:20   But the beast was captured, and with it the false prophet who had performed the signs on its behalf. With these signs he had deluded those who had received the mark of the beast and worshiped its image. The two of them were thrown alive into the fiery lake of burning sulfur.

Proverbs 15:11  Death and Destruction lie open before the LORD— how much more do human hearts!

Mathew 16:19   I will give you the keys of the kingdom of heaven; whatever you bind on earth will bebound in heaven, and whatever you loose on earth will beloosed in heaven.”

Peter 2:4  For if God did not spare angels when they sinned, but sent them to hell, putting them in chains of darkness to be held for judgment;

Revelation 20:13-14  The sea gave up the dead that were in it, and death and Hades gave up the dead that were in them, and each person was judged according to what they had done. 14 Then death and Hades were thrown into the lake of fire. The lake of fire is the second death.

Mathew 10:28  Do not be afraid of those who kill the body but cannot kill the soul. Rather, be afraid of the One who can destroy both soul and body in hell.

Ezekiel 18:20   The one who sins is the one who will die. The child will not share the guilt of the parent, nor will the parent share the guilt of the child. The righteousness of the righteous will be credited to them, and the wickedness of the wicked will be charged against them.

It is time for a Council like  First and second councils of Nicea, Constantinople, Ephesus, Chalcedon, second and third councils of Constantinople,  and others. When the teaching of the Church is challenged- to reestablish her faith.

read also

http://truthunsealed.com/conspiracy/pope-francis-says-his-words-overrule-the-bible/

Join WhatsApp News
Visvaasi 2018-04-03 10:39:46
പാപ്പച്ചന്‍ ഈയിടെആയി മണ്ടത്തരങ്ങളാണല്ലോ പറയുന്നത്. ആലഞ്ചേരിയുടെ ചേട്ടനെപ്പോലെ അതുമിതുമൊക്കെ പറയാമോ? അഥവാ പറയിപ്പിക്കാനിട കൊടുക്കാമോ?
പോപ്പിനെയല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്. യേശുവിനെ. യേശു പറഞ്ഞതും പഠിപ്പിച്ചതും ഞങ്ങള്ക്കു മനസിലാകും. പോപ്പ് വിശദീകരിച്ചാലും ഇല്ലെങ്കിലും
SATHYA VISWASI 2018-04-06 13:09:19
ധനവാന്റെയും ലാസറിന്റെയും ഉപമ സൺ‌ഡേ സ്കൂളിൽ പഠിപ്പിച്ച ദിവസം അദ്ദേഹത്തിന് അസുഖം കാരണം പോകാൻ പറ്റിയില്ല.അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.ഏതായാലും വത്തിക്കാൻ അത് തിരുത്തിയല്ലോ.ഭൂമി പരന്നതാണെന്നുഅദ്ദേഹം പറഞ്ഞാൽ പരന്നതാകില്ല.
NARADAN 2018-04-06 16:59:58
Rich man & Lazarus is a PARABLE
PARABLE IS NOT HISTORY but only a moral Story.
Rich man & Lazarus is only a story, not history.
People during Jesus time believed the Earth was flat.
But the earth was round all the time.
Most American evangelicals in ignorance believe Earth is flat.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക