പൃഥ്വിരാജ് ചിത്രം 'രണം' മേയ് പത്തിന് തീയേറ്ററുകളിലെത്തും
Published on 02 May, 2018
കൊച്ചി : പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം
'രണ'ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 2 മണിക്കൂര്‍ 10 മിനുറ്റ് ദൈര്‍ഘ്യമുള്ള
ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.ചിത്രം മേയ് 10ന്
തീയേറ്ററുകളിലെത്തും.
അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ്
സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. യഥാര്‍ഥത്തില്‍
നടന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സ്ട്രീറ്റ്
ഗ്യാങ്ങുകളില്‍ ഒന്നിലെ അംഗമായാണ് പൃഥ്വി 'രണ'ത്തില്‍
എത്തുന്നത്.
പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച 'രണ'ത്തിന്റെ തീം സോംഗും
ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ദാമോദര്‍ എന്ന പ്രധാന
കഥാപാത്രത്തെ അവതരിപ്പിക്കുന്ന റഹ്മാന്റെ ക്യാരക്ടര്‍ ടീസര്‍ ഏറെ പ്രേക്ഷകശ്രദ്ധ
പിടിച്ചുപറ്റിയിരുന്നു. ഇഷ തല്‍വാറാണ് ചിത്രത്തിലെ നായിക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല