പനാജി: ഗോവയില്‍ ക്രൈസ്തവ ദേവാലയത്തിനു സമീപം കുരിശ് തല്ലിത്തകര്‍ത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഗോവയിലെ റായിയയിലാണ് കുരിശിനെ അപമാനിച്ചത്.
കുരിശ് തല്ലിത്തകര്‍ത്തു കഷണങ്ങളാക്കിയ നിലയില്‍ റായിയയിലെ സെന്റ് കജേറ്റന് ദേവാലയത്തിനു സമീപത്തുനിന്നു ചൊവ്വാഴ്ച രാത്രി കണ്ടെത്തുകയായിരുന്നു. വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. റായിയ ദേവാലയ അധികൃതരാണ് പോലീസില്‍ പരാതി നല്‍കിയത്.