HOTCAKEUSA

മിമിക്രിക്കാരാ, വിട! (പി ഡി ജോര്‍ജ് നടവയല്‍)

Published on 03 June, 2018
മിമിക്രിക്കാരാ, വിട! (പി ഡി ജോര്‍ജ് നടവയല്‍)
അനന്ത സാദ്ധ്യമാം
ഉത്സവപ്പറമ്പീ ജീവിത-
മെന്നാര്‍ത്തുല്ലസ്സിച്ചൂ നാം
കണ്ടുമുട്ടുമ്പോളൊക്കെയും.
പലശൈലികള്‍, ശീലുകള്‍,
ചലനങ്ങള്‍, ചിത്രങ്ങള്‍,
പലതവണ വരച്ചിട്ടു മോഹിപ്പിച്ചെന്നെ
മുന്നോട്ടു കുതിപ്പിക്കും
സഭാവേദികളില്‍, കലാമേളങ്ങളില്‍,
താരനിശകളില്‍, കല്യാണരാവുകളില്‍,
പകര്‍ന്നാട്ടമാടീ അജയ്യനായ്;
അനുകരണകലയുടെ
ചക്രവര്‍ത്തീ പദം
നിരന്തരം നേടി ഞാന്‍.

പണ്ടു ബാലകനായിരിക്കേ
കണ്ട കൗതുകങ്ങളില്‍ തുടങ്ങി
പ്പിന്നെപ്പിന്നെ
മാര്‍ജ്ജാരക്രീഡാശബ്ദങ്ങളില്‍,
പച്ചനെല്‍പ്പാടങ്ങളിലെ
തവളക്കൂട്ട താളഭേരികളില്‍,
മിന്നാമിന്നികളെ മോഹിച്ചു കരയും
രാപ്പക്ഷിരോദനങ്ങളില്‍,
സൂര്യോദയ കിളിനാദങ്ങളില്‍,
വനസമ്പന്ന സിംഹഗര്‍ജ്ജനങ്ങളില്‍,
പടയോട്ടക്കുതിരçളമ്പടികളില്‍,
മകുടിയൂത്തുകളില്‍,
തുടര്‍ന്നിടിമിന്നല്‍പ്പിണരായ്,
തിരമാലാരവങ്ങളായ്,
കാറ്റായ്, മഴയായ്,
പെയ്തു ജനമനം കവര്‍ന്നു
മൂന്നേറിപ്പതുക്കെ
യന്ത്രശബ്ദങ്ങളനവധിയനുകരിച്ച്;
തീവണ്ടിയായ്, കപ്പലായ്,
വിമാനമായ്, റോക്കറ്റായ്, ചന്ദ്രയാനമായ്,
സീമകളതിലംഘിക്കേ;
മെല്ലെമെല്ലെ,
പ്രശസ്ത മനുഷ്യത്താരങ്ങളെ,
ഭരണ കുതുകികളെ
കണ്ഠാനുകരണ വിദ്യകൊണ്ട വതരിപ്പിച്ച്,
കരഘോഷാരവം കാതടപ്പിച്ചു നേടി-
പ്പോരാഞ്ഞ്;
സൂക്ഷ്മ കണികകളുടെ പ്രണയങ്ങളെ,
ശിവതാണ്ഡവങ്ങളെ,
ശ്രീബുദ്ധ ശരണങ്ങളെ,
ശ്രീയേശു രാഗങ്ങളെ,
ഇതിഹാസകഥാപാത്രങ്ങളെ,
ദേഹഭാവങ്ങളിലും നാവിലുമിട്ടമ്മാനമാടി;
രാഷ്ട്രപതിക്കു മുമ്പില്‍
പത്മവിഭൂഷണ കിരീടം ചൂടി,
അനുമോദനത്തിനു നന്ദി മൊഴി-
യാനുച്ചഭാഷിണി വദനമോടടുപ്പിക്കേ,
കണ്ഠശുദ്ധി വരുത്തി നിന്നൂ
കലാകാരനിവന്‍;
പക്ഷേ, യെന്നാനാത്മാ-
വിന്നധരം തുറന്നെന്നെ
പ്രകാശിപ്പിക്കാനൊരുങ്ങവേ,
എന്‍ സ്വന തന്തികള്‍
എന്‍ വദനത്തില്‍
മൊഴിയുവതെന്റെ സ്വരമല്ലാ-
യെന്നാത്മനാദമല്ലാ;
എന്റെ ശബ്ദമെന്റെ കണ്ഠത്തില്‍
വêന്നതേയില്ലെന്നു ഞാനറിഞ്ഞു;
പകരം,
പണ്ടു മിമിക്രികളില്‍
ഞാനനുകരിച്ച
സഹസ്രശബ്ദമേളകള്‍ മാത്രം!!
ഹൃദന്തത്തിലാത്മാവില്‍-
അന്തര്‍നേത്രനായ്,
അന്തര്‍ രസനനായ്,
ഉള്‍ശ്രവണനായ്,
അക നാസികാഗ്രനായ,്
പലവട്ടം,
ഞാനെന്നെതിരഞ്ഞൂവെങ്കിലും;
തൊണ്ടയിലെന്‍ നാവില്‍,
വരുന്നതു മുഴുവനും
അനുകരണ വീചികള്‍ മാത്രം!!
ഞാനെന്നെ തിരഞ്ഞു , തളര്‍ന്നു,
പിടഞ്ഞു വീഴുമോ?
പിടിവള്ളിയെവിടേ?
വേദി വിടട്ടേ,
ഞാനെന്നെത്തേടി; വിട.....;
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക