യുഡിഎഫിന്റെ ഭാഗമായതിനു പിന്നാലെ കേരള കോണ്‍ഗ്രസ്എം ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തില്‍ പങ്കെടുത്തു. മുന്നണി പ്രവേശനത്തിന് അവസരമൊരുക്കിയ എല്ലാവര്ക്കും കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം. മാണി നന്ദി പറഞ്ഞു. മുന്നണിയ ശക്തിപ്പെടുത്തനായി എല്ലാവര്ക്കും ഒന്നിച്ചു മുന്നേറാമെന്നും മാണി യോഗത്തില്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളെല്ലാം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തു.