ഏഴ് ദശകങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍, നോര്‍ത്ത് കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും നോര്‍ത്ത് കൊറിയന്‍ സര്‍വാധിപതി കിം ജോംഗ് ഇന്നും നടത്തുന്ന കൂടിക്കാഴ്ചയില്‍ ഡീന്യൂക്ലിയറൈസേഷന് ഉഭയകക്ഷി സമ്മതം ഉണ്ടാവുമെന്നും ഒരു സമാധാനകരാര്‍ ഉണ്ടാവുമെന്നുമാണഅ പൊതുവെ പ്രതീക്ഷിക്കുന്നത്. പ്രതീക്ഷ അസ്ഥാനത്താവുമോ എന്നറിയുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നു.
ഡീ ന്യൂക്ലിയറൈസേഷന്റെ നിഘണ്ടു നിര്‍വചനം ന്യൂക്ലിയര്‍ ആയുധങ്ങളുടെ നിരോധനവും നീക്കം ചെയ്യലുമാണ്. പരസ്പരം അന്യോന്യം വിശ്വസിക്കാത്ത രണ്ടു നേതാക്കളും ഒരു പോലെ ഒരേ അര്‍ത്ഥമാണോ ഈ പദത്തിന് കല്പിക്കുന്നത് എന്നതാണഅ സുപ്രധാനമായ ചോദ്യം. ഈ ചോദ്യമായിരിക്കും ഉന്നതതല കൂടിക്കാഴ്ചയുടെ ജയാപയങ്ങള് നിശ്ചയിക്കുക.
ഏപ്രിലില്‍ നടത്തിയ ട്വിറ്റര്‍ സന്ദേശത്തില്‍ കിം ഏകപക്ഷീയമായി ഡീന്യൂക്ലിയറൈസേഷന് ചെയ്യാമെന്ന് നടത്തിയവാഗ്ദാനം അതിമഹത്തരമായ സൗജന്യമാണ് എന്ന് ട്രമ്പ് പറഞ്ഞിരുന്നു. ദക്ഷിണ കൊറിയന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ഈ വാഗ്ദാനം നല്‍കിയത്.
എന്നാല്‍ നോര്‍ത്ത് കൊറിയന്‍ വിദഗ്ധര്‍ ഉടനെതന്നെ ട്രമ്പിന്റെ ട്വീറ്റ് നിഷേധിക്കുകയാണ് ചെയ്തത്. കിം ഇങ്ങനെ ഒരു വാഗ്ദാനം നടത്തിയില്ല എന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് ട്രമ്പ് ഇതെകുറിച്ച് ഒന്നും പറഞ്ഞില്ല.
ഡീന്യൂക്ലിയറൈസേഷനെ കുറിച്ചുള്ള ആശയകുഴപ്പം തുടര്‍ന്നു. അമേരിക്കയും നോര്‍ത്ത് കൊറിയയും ഡീ ന്യൂക്ലിയറൈസേഷനെകുറിച്ച് പുലര്‍ത്തുന്ന വ്യത്യസ്ത ധാരണകളാണ് ആശയകുഴപ്പത്തിന് കാരണം. കൊറിയന്‍ ഏറ്റുമുട്ടല്‍ കാലത്തേയ്ക്ക് തെറ്റിദ്ധാരണകള്‍ നീളുന്നു. 1950-53 ല്‍ നടന്ന കൊറിയന്‍ യുദ്ധത്തില്‍ ആണവായുധങ്ങള്‍ അമേരിക്കന്‍ മിലിട്ടറി ഉപയോഗിച്ചു. ഇവ പിന്‍വലിച്ചത് 1990 കളുടെ ആദ്യ പകുതിയിലാണ്. നോര്‍ത്ത് കൊറിയ അവരുടെ ആണവായുധങ്ങങ്ങള്‍ പരീക്ഷിക്കുവാന്‍ അനുവദിക്കും എന്ന ഉറപ്പിനെ തുടര്‍ന്നായിരുന്നു ഇത്. അന്നു മുതല്‍ ഡീന്യൂക്ലിയറൈസേഷനെ കുറിച്ച് അമേരിക്കയുടെ ആവശ്യം നോര്‍ത്ത് കൊറിയ അവരുടെ ആണവായുധങ്ങള്‍ ഉപേക്ഷിക്കുകയും അങ്ങനെ കൊറിയന്‍ ഉപദ്വീപ് സമാധാനപ്പൂര്ണ്ണമാക്കണമെന്നുമാണ് മറുവശത്ത് നോര്‍ത്ത് കൊറിയ ഈ പദം ഉപയോഗിക്കുമ്പോള്‍ അവരുടെ നിരായുധീകരണം നിര്‍വചനത്തില്‍ ഇല്ല. വിദൂരത്തില്‍ നിന്ന് അമേരിക്കന്‍ മിലിട്ടറിക്ക് തങ്ങളെ ആക്രമിക്കുവാനുള്ള സാധ്യത ഇല്ലാതാവുകയും പെസഫിക്കിലെ ഒരു ന്യൂക്ലിയര്‍ കുടക്കീഴില് നിന്ന് അമേരിക്കയ്ക്ക് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും സംരക്ഷണം നല്കുവാനും കഴിയുന്ന സംവിധാനം ഉണ്ടാവണം. നോര്‍ത്ത് കൊറിയ സ്വയം നിര്‍വചിക്കുന്ന അര്‍ത്ഥം മാത്രമേ കിമ്മും അനുയായികളും ഡീന്യൂക്ലിയറൈസേഷന് നല്‍കുന്നുള്ളൂ എന്ന് മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയതന്ത്രപ്രതിനിധി ജെ.ആര്. റെവര്‍ പറഞ്ഞു. ട്രമ്പ്-കിം കൂടിക്കാഴ്ച വിജയിക്കണം എന്നാഗ്രഹിക്കുന്ന സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ഇന് അപകടകരമായ തെറ്റിദ്ധാരണകള്‍ പരത്തുവാന്‍ ശ്രമിക്കുന്നുവെന്നും നോര്‍ത്ത് കൊറിയന്‍ സമീപനത്തില്‍ അയവ് വന്നിട്ടുള്ളതായി പ്രചരിപ്പിക്കുന്നതായും റെവര്‍ പറയുന്നു.
1953 ല്‍ ഉണ്ടാക്കിയ താല്‍ക്കാലിക സന്ധിയുദ്ധ വിരാമത്തിന് കാരണമായി എങ്കിലും കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചില്ല. കൊറിയന്‍ യുദ്ധത്തില്‍ യു.എസ്. മിലിട്ടറിയും സൗത്ത് കൊറിയയും ചേര്‍ന്നാണ് നോര്‍ത്ത് കൊറിയയെ എതിരിട്ടത്. നോര്‍ത്ത് കൊറിയയുടെ കാഴ്ചപ്പാടില്‍ അമേരിക്കയുമായുള്ള ഒരു ഔദ്യോഗിക സമാധാന ഉടമ്പടി ഒരു അമേരിക്കന്‍ ആക്രമണവും ഭരണകൂടത്തെ തകിടം മറിക്കുവാനുള്ള ശ്രമവും ഒഴിവാക്കും. നോര്‍ത്ത് കൊറിയയുടെ ഭരണം കയ്യാളുന്ന കിം കുടുംബത്തിന് അമേരിക്കന്‍ മിലിട്ടറി ആക്രമണം ഒരു പേടി സ്വപ്നമാണ്. നോര്‍ത്ത് കൊറിയന്‍ മാധ്യമങ്ങള്‍ തങ്ങളുടെ ആണവായുധ ശേഖരത്തെ നിധി പോലെ കാത്ത് സൂക്ഷിക്കുന്ന വാള്' എന്ന് വിശേഷിപ്പിക്കുന്നത് അതിനാലാണ്. കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ചയുടെ ആദ്യമിനിറ്റില്‍ തന്നെ തനിക്ക് നോര്‍ത്ത് കൊറിയന്‍ നേതാവിന് യഥാര്‍ത്ഥത്തില്‍ ഒരു ആണവ നിരായുധീകരണത്തില്‍ താല്പര്യമുണ്ടോ എന്ന് മനസ്സിലാക്കുവാന്‍ കഴിയും എന്ന് ട്രമ്പ് പറഞ്ഞു.