Image

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 11 June, 2018
വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)
വാഴ്ത്തപ്പെട്ട 'പന്ത്രണ്ടാം പിയുസ്' മാര്‍പ്പാപ്പ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ചരിത്രത്തിലെ വിവാദ നായകനായിട്ടാണ് അറിയപ്പെടുന്നത്. നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഹിറ്റ്‌ലറെ സ്വാധീനിച്ച്, അദ്ദേഹം ജര്‍മ്മന്‍ കത്തോലിക്ക പാര്‍ട്ടിയുടെ എതിരാളികളെ ഇല്ലായ്മ ചെയ്തുവെന്നു ആരോപിക്കുന്നു. യൂറോപ്പിലെ യഹൂദരെ ചതിച്ചുവെന്നും അവരുടെ കൂട്ടക്കൊലയില്‍ മാര്‍പ്പാപ്പ നിശ്ശബ്ദനായിരുന്നുവെന്നും കുറ്റപ്പെടുത്തുന്നു. തെറ്റി ധരിക്കപ്പെടുന്ന യഹൂദരുടെയിടയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റെങ്കിലും സത്യം ഇന്നു അദ്ദേഹത്തിനു  അനുകൂലമായിക്കൊണ്ടിരിക്കുന്നു. ചരിത്രം മാര്‍പ്പാപ്പയോട് ക്രൂരമായി പെരുമാറിയെന്നു കരുതണം

1939 മുതല്‍ 1958 വരെ റോമ്മിന്റെ ബിഷപ്പും റോമ്മന്‍ കത്തോലിക്ക സഭയുടെ തലവനും മാര്‍പ്പാപ്പയുമായിരുന്ന അദ്ദേഹം ചരിത്രത്തിലെ തന്നെ വിവാദാസ്പദമായി മാറിക്കഴിഞ്ഞിരിക്കുന്നു.   അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തില്‍, നാസികളുടെ ക്രൂരയഴിഞ്ഞാട്ടങ്ങളും, അവര്‍ നടത്തിയ കൂട്ടക്കൊലകളും, രണ്ടാം ലോക മഹായുദ്ധവും, ഫാസിസ്റ്റ് ഭരണകൂടങ്ങളും സോവിയറ്റ് കമ്മ്യുണിസ്റ്റ് ഭരണവും യഹൂദ കൂട്ടക്കൊലകളും യുദ്ധ ശേഷമുള്ള രാജ്യങ്ങളുടെ പുനര്‍നിര്‍മ്മാണവും ശീതസമരവും ചരിത്ര രേഖകളില്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി സമകാലിക ലോകത്തിലെ സ്‌നേഹിക്കുന്നവര്‍ കരുതിയിരുന്നെങ്കിലും യഹൂദ കൂട്ടക്കൊലകളില്‍ പ്രതിക്ഷേധ ശബ്ദങ്ങള്‍ മുഴക്കാതെ നിശ്ശബ്ദനായിരുന്നതുകൊണ്ടു ലോക മാധ്യമങ്ങളില്‍ അങ്ങേയറ്റം വിമര്‍ശിക്കപ്പെട്ടിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹത്തിന്റെ നയങ്ങളും അഭിപ്രായങ്ങള്‍ മാറ്റവും കമ്മ്യുണിസ്റ്റ് വിരോധവും കൂടുതല്‍ വിവാദങ്ങളിലേക്കു വഴി തെളിയിച്ചു.

പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയുടെ ഔദ്യോഗികമായ പേര് 'യൂജിനോ മരിയ ഗിസേപ്പേ പസെല്ലി' (ഋൗഴലിശീ ങമൃശമ ഏശൗലെുുല ഏശീ്മിിശ ജമരലഹഹശ,) എന്നായിരുന്നു. അദ്ദേഹം 1876 മാര്‍ച്ച് രണ്ടാം തിയതി റോമ്മില്‍ ജനിച്ചു. മാതാപിതാക്കള്‍ ധനികരും സഭയുടെ ഉപദേഷ്ടാക്കളായ നിയമജ്ഞര്‍ അടങ്ങിയ കുടുംബവുമായിരുന്നു. തലമുറകളായി വത്തിക്കാനില്‍ ഈ കുടുംബം വിവിധ തലങ്ങളില്‍ സേവനം ചെയ്തുകൊണ്ടിരുന്നു. ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് (1831–46) അദ്ദേഹത്തിന്റെ മുതു മുത്തച്ഛന്‍ വത്തിക്കാന്റെ സാമ്പത്തിക ചുമതലകള്‍ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പതിനൊന്നാം പീയൂസിന്റെ കാലത്ത് (1846–78) വത്തിക്കാന്റെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. പിതാവ് വത്തിക്കാന്‍ അറ്റോര്‍ണിമാരുടെ 'ഡീന്‍' ആയിരുന്നു. രണ്ടു സഹോദരികളും ഒരു സഹോദരനുമുണ്ടായിരുന്നു. തീവ്ര ദൈവ ഭക്തി നിറഞ്ഞ ഒരു കത്തോലിക്ക കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നു. ബാല്യകാലം മുത്തച്ഛനോടൊപ്പം കഴിഞ്ഞു. ഒരു പരിഷ്‌കൃത യുവാവായിട്ടാണ് യൂജിനിയോ പസെല്ലി വളര്‍ന്നത്. മിക്കവാറും സമയങ്ങളില്‍ കൈകളില്‍ വായിക്കാന്‍ ഒരു പുസ്തകമുണ്ടായിരുന്നു. ഭാഷകള്‍ പഠിക്കാന്‍ നല്ല പ്രാഗത്ഭ്യവും നേടിയിരുന്നു. അഗാധമായ ദൈവ ഭക്തിയിലാണ് വളര്‍ന്നതെങ്കിലും രാഷ്ട്രീയമായി അദ്ദേഹം തികച്ചും ഒരു തന്ത്രശാലിയുടെ നിലവാരത്തില്‍ പെരുമാറിയിരുന്നു. അവിടെ ഒരിക്കലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലായിരുന്നു.

'യൂജിന്‍ പസെല്ലി' െ്രെപമറി സ്‌കൂള്‍ വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും കഴിഞ്ഞു ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമവും ദൈവ ശാസ്ത്ര ഡിഗ്രികളും നേടി. 1899ല്‍ ഒരു പുരോഹിതനായി വ്രതമെടുത്തു. 1901ല്‍ 'പേപ്പല്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്' എന്ന പദവിയില്‍ നിയമിതനായി. കാനോന്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനായി അദ്ദേഹം കര്‍ദ്ദിനാള്‍ ഗാസ്പാരിയുടെ (ഇമൃറശിമഹ ഏമുെമൃൃശ) സഹകാരിയായി പ്രവര്‍ത്തിച്ചു. റോമ്മിലെ നയതന്ത്രര്‍ക്കുള്ള സ്‌കൂളില്‍ നിയമം പഠിപ്പിക്കുന്ന അദ്ധ്യാപകനായും ജോലി ചെയ്തു. വത്തിക്കാന്റെ സെക്രട്ടറിയായി 1914 മുതല്‍ ചുമതലകള്‍ വഹിച്ചിരുന്നു.

1848 മുതല്‍ മാര്‍പ്പാപ്പമാര്‍ക്ക് ഇറ്റലിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. 'യൂജിന്‍' ജനിക്കുന്നതിനു അഞ്ചു വര്‍ഷംമുമ്പ് റോമ്മാ ആക്രമിക്കപ്പെടുകയും പേപ്പസിയ്ക്ക് ഭീഷണികള്‍ നേരിടുകയും ചെയ്തിരുന്നു. 1870ല്‍ ഒന്നാം സൂനഹദോസ് കൂടുകയും മാര്‍പ്പാപ്പമാര്‍ക്ക് തെറ്റാവരമെന്ന അപ്രമാദിത്യം കല്‍പ്പിക്കുകയും ചെയ്തു. ഭൗതിക കാര്യങ്ങളില്‍ മാര്‍പ്പാപ്പയ്ക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും അദ്ധ്യാത്മിക കാര്യങ്ങളില്‍ മാര്‍പ്പാപ്പ ആഗോള സഭകളുടെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്തു. രാജ്യങ്ങള്‍ നഷ്ടപ്പെട്ട മാര്‍പ്പാപ്പയ്ക്ക് ആത്മീയ നിലകളില്‍ അധികാരം ഉറപ്പിക്കാനുളള ഒരു ഉപാധികൂടിയായിരുന്നു അപ്രമാദിത്വം. 1870ല്‍ പ്രത്യേകമായ ഒരു ചാക്രിക ലേഖനത്തില്‍ക്കൂടി മാര്‍പ്പാപ്പമാരുടെ അപ്രമാദിത്വമെന്ന അധികാരം ബലവത്താക്കുകയും ചെയ്തു. 1901ല്‍ യുവ അഭിഭാഷകനായ യൂജിന്‍ പാസെല്ലിയെ നിയമ പരിഷ്‌ക്കരണത്തിനായി പതിനൊന്നാം പിയൂസ് മാര്‍പ്പാപ്പ നിയമിക്കുകയും ചെയ്തു. കാനോന്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് അദ്ദേഹം മുന്‍കൈ എടുത്തു.1917ല്‍ പ്രസിദ്ധരായ ഏതാനും നിയമജ്ഞരുടെ സഹായത്തോടെ പസെല്ലിയുടെ നേതൃത്വത്തില്‍  കാനോന്‍ നിയമത്തില്‍ ചില പരിഷ്‌ക്കാരങ്ങള്‍ വരുത്തി.

1917ല്‍ ഒന്നാം ലോക മഹായുദ്ധം അവസാനിപ്പിക്കാനായി ബെനഡിക്റ്റ് പതിനഞ്ചാം മാര്‍പ്പാപ്പ (1914–22) യുജിന്‍ പസെല്ലിയെ വത്തിക്കാന്റെ അംബാസഡറായി ജര്‍മ്മനിയിലയച്ചു. സമാധാനം സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം ബെനഡിക്റ്റ് പതിനഞ്ചാം മാര്‍പ്പാപ്പായുടെ നിഷ്പക്ഷ നയങ്ങളെ ഇരുമുന്നണികളോടും ബോദ്ധ്യപ്പെടുത്തിയിരുന്നു. യുദ്ധത്തിനു ശേഷം അദ്ദേഹം മ്യൂനിച്ചിലുള്ള ബവേറിയന്‍ നഗരത്തില്‍ താമസിച്ചിരുന്നു. കമ്മ്യുണിസത്തിന്റെ ക്രൂരമായ അഴിഞ്ഞാട്ടങ്ങളില്‍ അവരുടെ പാര്‍ട്ടിയെയും സിദ്ധാന്തങ്ങളെയും ഭയപ്പെടാനും തുടങ്ങി.

1929ല്‍ പസെല്ലി കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്തു. 1930ല്‍ കര്‍ദ്ദിനാള്‍ ഗാസ്പരി (ഏമുെമൃൃശ) വഹിച്ചിരുന്ന സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് സ്ഥാനവും ലഭിച്ചു. 1935ല്‍ പതിനൊന്നാം പിയുസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ പ്രധാന കാര്യസ്ഥനായി (ുമുമഹ രവമായലൃഹമശി) നിയമിച്ചു. പസെല്ലി, മാര്‍പ്പാപ്പയുടെ പ്രതിനിധിയായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 1934ല്‍ തെക്കേ അമേരിക്കയും, 1936ല്‍ വടക്കേ അമേരിക്കയും 1937ല്‍ ഫ്രാന്‍സും സന്ദര്‍ശിച്ചു. ജര്‍മ്മന്‍ ഭാഷാ പരിജ്ഞാനവും ജര്‍മ്മനിയിലുള്ള ജീവിത പരിചയവും മൂലം അദ്ദേഹത്തെ പതിനൊന്നാം പിയുസ് മാര്‍പ്പാപ്പയുടെ പ്രധാന ഉപദേഷ്ടാവായി നിയമിച്ചു. ഹിറ്റ്‌ലറിന്റെയും നാസികളുടെയും നയങ്ങളെ പഠിക്കുക എന്നതും അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. ഹിറ്റ്‌ലറിന്റെ വര്‍ഗ നയങ്ങളെ എതിര്‍ത്തിരുന്നു. എങ്കിലും ഹിറ്റ്‌ലറെയും നാസികളെയും പ്രത്യക്ഷത്തില്‍ കുറ്റപ്പെടുത്തിയിരുന്നില്ല.

1939 ഫെബ്രുവരി പത്താംതീയതി പതിനൊന്നാം പിയൂസ് മരിച്ച ശേഷം കര്‍ദ്ദിനാള്‍ യുജിന്‍ പസെല്ലിയെ കര്‍ദ്ദിനാള്‍ സംഘം മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ മുമ്പാകെ പന്ത്രണ്ടാം പിയൂസ് എന്ന നാമവും സ്വീകരിച്ചു. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയവുമായിരുന്നു.  യുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാനായി മാര്‍പ്പാപ്പ യൂറോപ്യന്‍ സര്‍ക്കാരുകളുമായി നിരന്തരം ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടെത്തിയില്ല. നാസി ജര്‍മ്മനിയുടെയും ഫാസിസ്റ്റ് ഇറ്റലിയുടെയും ശത്രുത നേടാന്‍ മാര്‍പ്പാപ്പ  ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടു അവരെ വെറുപ്പിക്കുന്ന തരത്തിലുള്ള പേപ്പല്‍ ലേഖനങ്ങള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നില്ല. അതുമൂലം അദ്ദേഹത്തിന്റെ എതിരാളികള്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചപ്പോള്‍ മാര്‍പ്പാപ്പ യാതൊരു എതിര്‍പ്പും കാണിക്കാതെ നിശബ്ദനായിരുന്നതും കടുത്ത വിമര്‍ശനങ്ങളില്‍പ്പെടുന്നു.

യുദ്ധം വ്യാപിക്കുന്നതു തടയാന്‍ കഴിയാതെ അദ്ദേഹം തുടര്‍ച്ചയായി സമാധാനത്തിന്റെ സന്ദേശവാഹകനായി റേഡിയോ പ്രഭാഷണങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു. പുത്തനായ ഒരു ലോക വ്യവസ്ഥിതിക്കായി ലോക രാഷ്ട്രങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. സ്വാര്‍ത്ഥ തീവ്ര ദേശീയതക്കെതിരെ പോരാടാനായുള്ള സന്ദേശങ്ങളുമുണ്ടായിരുന്നു. യുദ്ധ മുന്നണിയിലെ ഇരു കക്ഷികളോടും നിഷ്പക്ഷമായ ഒരു സമീപനമായിരുന്നു അനുവര്‍ത്തിച്ചിരുന്നത്. എന്നാല്‍ തീവ്രമായ കമ്മ്യുണിസ്റ്റ് വിരോധം പുലര്‍ത്തുകയും ചെയ്തിരുന്നു. കമ്മ്യുണിസത്തോടു വിരോധമായിരുന്നെങ്കിലും നാസികള്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചത് അദ്ദേഹം പിന്താങ്ങിയില്ല. 1940ല്‍ യുണൈറ്റഡ് സ്‌റ്റേറ്റിന്റെ പ്രസിഡന്റ് 'ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റി'ന്റെ പ്രതിനിധി 'മിറോണ്‍ സി റ്റെയിലോറു'മായി (ങ്യൃീി ഇ. ഠമ്യഹീൃ) വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എങ്കിലും നാസികളുടെ ഭീകരതയെ മാര്‍പ്പാപ്പ എതിര്‍ക്കാന്‍ തയ്യാറല്ലായിരുന്നു. പകരം യുദ്ധത്തിന്റെ തിന്മകളെ മാത്രം ചൂണ്ടി കാണിച്ചുകൊണ്ട് പ്രസ്താവനയിറക്കി. നാസികള്‍ക്കെതിരെ പ്രസ്താവനകള്‍ ഇറക്കിയാല്‍ ഹിറ്റ്‌ലര്‍ വത്തിക്കാനില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു.

1943 ജൂലൈ പത്തൊമ്പതാം തിയതി ആംഗ്ലോ അമേരിക്കന്‍ ശക്തികള്‍ റോമ്മിലുള്ള സാന്‍ ലോറെന്‍സോയില്‍ ബോംബിട്ടപ്പോള്‍ മാര്‍പ്പാപ്പ അവിടം സന്ദര്‍ശിച്ചു. 1943 സെപ്റ്റംബറില്‍ ഇറ്റലി, ആംഗ്ലോ അമേരിക്കന്‍ ശക്തികള്‍ക്ക് കീഴടങ്ങിയപ്പോള്‍ ജര്‍മ്മന്‍ പട്ടാളം അവിടം തിരിച്ചു പിടിച്ചു. ഫാസിസത്തിന് എതിരായി പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാര്‍ക്കും യഹൂദര്‍ക്കും രഹസ്യമായി പള്ളികളില്‍ അഭയം കൊടുത്തതും പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയായിരുന്നു. 1943 ഒക്ടോബര്‍ പതിനാലാം തിയതി ഒരു ശാബത്ത് ദിനത്തില്‍ പട്ടാളം യഹൂദ വീടുകള്‍ വളഞ്ഞു. ആയിരക്കണക്കിന് പേരെ രക്ഷപെടുത്താന്‍ വത്തിക്കാനു സാധിച്ചെങ്കിലും എണ്ണൂറില്‍ കൂടുതല്‍ യഹൂദരും രാഷ്ട്രീയപോരാളികളും ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു.

യുദ്ധം അവസാനിക്കാറായപ്പോള്‍, ജര്‍മ്മനി, ജപ്പാന്‍ അച്ചുതണ്ടു കക്ഷികള്‍ ആംഗ്ലോ അമേരിക്കന്‍ ശക്തികള്‍ക്കുമുമ്പില്‍ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മാര്‍പ്പാപ്പ അത് എതിര്‍ത്തു. യുദ്ധം നീണ്ടുപോവുമെന്നും കമ്മ്യുണിസം ആധിപത്യം സ്ഥാപിക്കുമെന്നും ഭയപ്പെട്ടിരുന്നു. സോവിയറ്റ് യുണിയന്റെ കമ്മ്യുണിസം കിഴക്കേ യൂറോപ്പിലും മധ്യ യൂറോപ്പിലും വ്യാപിക്കുമെന്നും ആശങ്കയുണ്ടായി. പ്രസിഡന്റ് റൂസ്‌വെല്‍റ്റും ജോസഫ് സ്റ്റാലിനും വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഒത്തുചേര്‍ന്നു 'യാള്‍ട്ടാ കോണ്‍ഫറന്‍സില്‍' ഒപ്പുവെച്ച ഉടമ്പടിയിലും സന്തുഷ്ടനായിരുന്നില്ല. മാര്‍പ്പാപ്പ കണക്കുകൂട്ടിയതുപോലെ സംഭവിച്ചു. സോവിയറ്റ് യൂണിയന്റെ സ്വാധീനം കിഴക്കും മധ്യ യൂറോപ്പും മുഴുവനും വ്യാപിച്ചു. ഹംഗറിയിലെയും പോളണ്ടിലെയും കര്‍ദ്ദിനാള്‍മാരെ അവിടത്തെ ഭരണകൂടങ്ങള്‍ ജയിലില്‍ അടച്ചു. 1949ല്‍ മാര്‍പ്പാപ്പ സോവിയറ്റ് യൂണിയന്റെ ഏകാധിപത്യത്തിനെതിരെ ചാക്രിക ലേഖനം ഇറക്കിയിരുന്നു. ദൈവമില്ലെന്ന സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരെ മതത്തില്‍നിന്നും പുറത്താക്കാനും കല്‍പ്പിച്ചു.

1869–70ല്‍ നടന്ന ഒന്നാം വത്തിക്കാന്‍ സുനഹദോസിലെ അപ്രമാദിത്വ വരമനുസരിച്ച്, യേശുവിന്റെ അമ്മയായ മേരി ഉടലോടെ സ്വര്‍ഗത്തില്‍ പോയിയെന്ന ചാക്രീക വിളംബരം മാര്‍പാപ്പാ പുറപ്പെടുവിച്ചു. അദ്ദേഹം യാഥാസ്ഥിതികരെ സന്തോഷിപ്പിക്കുമ്പോള്‍ ലിബറല്‍ ചിന്താഗതിക്കാര്‍ അസ്വസ്ഥരാകുമായിരുന്നു. വിവാഹ ജീവിത രീതികളിലും കുടുംബാസൂത്രണ വിഷയങ്ങളിലും   യാഥാസ്ഥിതികരോടൊപ്പമായിരുന്നു. അതേ സമയം നോമ്പ് നോക്കുന്ന ദിവസങ്ങള്‍ കുറച്ചതില്‍ യാഥാസ്ഥിതികരെ കുപിതരാക്കിയിരുന്നു. കുര്‍ബാന കൈകൊള്ളുന്നതിനു മുമ്പ് ഉപവസിക്കണമെന്ന നിയമത്തിനും അയവു വരുത്തി. പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. കുര്‍ബാന, സായം കാലങ്ങളിലും അര്‍പ്പിക്കാമെന്ന പരിഷ്‌ക്കാരവും വരുത്തി.

1950ല്‍ മാര്‍പ്പാപ്പയുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങിയപ്പോള്‍ വത്തിക്കാന്റെ ഭരണകാര്യങ്ങള്‍  യാഥാസ്ഥിതികരുടെ നിയന്ത്രണത്തില്‍ അകപ്പെട്ടിരുന്നു. യാഥാസ്ഥിതികരുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു 'ആല്‍ഫ്രഡോ ഒട്ടവാനി' വത്തിക്കാന്റെ ചുമതലകള്‍ വഹിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ആരോഗ്യം മോശമാവുകയും വേനല്‍ക്കാല വസതിയായ ഇറ്റലിയിലെ കാസ്റ്റില്‍ ഗണ്ടോഫോയില്‍ വിശ്രമത്തിലായിരുന്നപ്പോള്‍, അവിചാരിതമായി മരണത്തിനു കീഴ്‌പ്പെടുകയും ചെയ്തു. മരണാചാര ചടങ്ങുകളില്‍ സംബന്ധിച്ച ലോക നേതാക്കന്മാര്‍ അദ്ദേഹത്തിന്റെ സമാധാന ദൗത്യങ്ങളെ അങ്ങേയറ്റം വിലയിരുത്തിക്കൊണ്ട് പ്രസംഗിച്ചിരുന്നു. പ്രത്യേകിച്ച് യഹൂദ നേതാക്കന്മാര്‍ രണ്ടാം ലോക മഹായുദ്ധ കാലങ്ങളിലെ യഹൂദരുടെ ജീവന്‍ രക്ഷിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മാനുഷിക സേവനങ്ങളെ പുകഴ്ത്തുകയും ചെയ്തു.

1963ല്‍ 'ഡെപ്യുട്ടി' എന്ന പ്രൊഫഷണല്‍ നാടകം സ്‌റ്റേജില്‍ അരങ്ങേറിയപ്പോള്‍ മുതലാണ് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പായുടെ പേരിനു മങ്ങലേല്‍ക്കാന്‍ തുടങ്ങിയത്. ജര്‍മ്മന്‍കാരനായ 'റോള്‍ഫ് ഹോച്ചുത്ത്' ആയിരുന്നു ആ നാടകം അവതരിപ്പിച്ചത്. കത്തോലിക്ക സഭ അതിലെ കഥകള്‍ അവാസ്തവമെന്നു പ്രഖ്യാപിച്ചിട്ടും അതിന്റെ മാറ്റൊലി കാട്ടുതീ പോലെ ലോകം മുഴുവന്‍ പകര്‍ന്നു കഴിഞ്ഞിരുന്നു. അതില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയെ യഹൂദ ജനത ക്രൂരനായ മതഭ്രാന്തനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മാര്‍പ്പാപ്പയ്ക്ക് ലഭിച്ച പേരുദോഷം ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നു.

പന്ത്രണ്ടാം പിയൂസിനെ ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയായി അവതരിപ്പിച്ചുകൊണ്ട്, ബ്രിട്ടനിലെ പ്രസിദ്ധ ജേര്‍ണലിസ്റ്റായ ജോണ്‍ കോണ്‍വെല്‍ 1990ല്‍ വിവാദപരമായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.  നാസിസം വളരുന്ന കാലത്തില്‍ അതിനെതിരായി പ്രതികരിക്കാതെ നിശബ്ദത പാലിച്ചിരുന്നുവെന്നാണ് പുസ്തകത്തിലെ ആരോപണം. എന്നാല്‍ ഈ ആരോപണം ശരിയല്ലെന്ന് കാണിച്ച് മാര്‍ക്ക് റിബ്ലിങ് പുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഹിറ്റ്‌ലറെ അധികാര സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികളില്‍ മാര്‍പ്പാപ്പ സഹകരിക്കുകയായിരുന്നവെന്നാണ് പുസ്തകത്തിലെ ഉള്ളടക്കം. അതിനായി മാര്‍പ്പാപ്പ ജര്‍മ്മന്‍ വിമതര്‍ക്കൊപ്പം സഹകരിച്ചതായ തെളിവുകളും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പന്ത്രണ്ടാം പിയൂസ്, സഭയുടെ വിശ്വാസം കാത്തു സൂക്ഷിച്ചിരുന്ന ഒരു സന്യാസിയെപ്പോലെ ജീവിച്ചിരുന്ന മാര്‍പ്പാപ്പയായിരുന്നു. അങ്ങനെ വിശുദ്ധമായി ജീവിച്ചിരുന്ന ഒരു പുരോഹിതന്‍ യഹൂദരെ ചതിച്ചുവെന്നുള്ള പ്രചാരണം തികച്ചും അവിശ്വസനീയമാണ്. ചിലരുടെ ഗ്രന്ഥങ്ങളില്‍ പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പ ഹിറ്റ്‌ലറെ അധികാരം നിലനിര്‍ത്താനായി സഹായിച്ചിരുന്നുവെന്നും എഴുതിയിട്ടുണ്ട്. തെളിവുകളുടെ അഭാവങ്ങള്‍ അദ്ദേഹത്തിനെതിരായുള്ള ഗ്രന്ഥങ്ങളില്‍ പ്രകടവുമാണ്. യുദ്ധം കഴിഞ്ഞ ശേഷമുള്ള നാസികള്‍ക്കെതിരായ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ കപട മുഖമായിരുന്നുവെന്നു ഒരു വലിയ വിഭാഗം യഹൂദ ജനത വിശ്വസിക്കുന്നു.

അറുപതു ലക്ഷത്തില്‍പ്പരം യഹൂദരെയാണ് ഹിറ്റ്‌ലറിന്റെ നാസിപ്പട കൊന്നൊടുക്കിയത്. പന്ത്രണ്ടാം പീയൂസിന്റെ ജീവിതവും നാസി കൂട്ടക്കൊലകള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും അയ്യായിരത്തില്പ്പരം കത്തുകളുമുള്‍പ്പടെ പന്ത്രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തക ശേഖരം വത്തിക്കാന്‍ ലൈബ്രറിയിലുണ്ട്. മര്‍ദ്ദന വിധേയരായ യഹൂദര്‍ക്ക് വേണ്ടി അദ്ദേഹം സഹായം അഭ്യര്‍ത്ഥിക്കുകയും സഹായം ലഭിച്ചവരുടെ നന്ദി പ്രകടനങ്ങളും വിവിധ കാലഘട്ടങ്ങളിലായി അദ്ദേഹം നല്‍കിയ സഹായവും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1939ല്‍ യുദ്ധം ആരംഭിച്ചപ്പോള്‍ മുതല്‍ യഹൂദരുടെ രക്ഷക്കായി എല്ലാ വിധ സജ്ജീകരണങ്ങളും വത്തിക്കാന്‍ ചെയ്യുന്നുണ്ടായിരുന്നു. നയതന്ത്രമുള്ള രാജ്യങ്ങളുമായി ബന്ധം ദൃഢപ്പെടുത്തി അവരുമായുള്ള സഹായ സഹകരണങ്ങള്‍ അതാതു രാജ്യങ്ങളില്‍നിന്നും വത്തിക്കാന്‍ നേടിയിരുന്നു. യുദ്ധകാലത്തു യഹൂദ ജനതയ്ക്ക് ആശ്വാസം നല്‍കിയിരുന്നത് വത്തിക്കാന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വഴിയായിരുന്നു. ജാതിയോ മതമോ ദേശമോ നോക്കാതെ  യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിച്ചു കൊണ്ടിരുന്നു. വത്തിക്കാനു നയതന്ത്രമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളെ എത്തിച്ച് അവരുടെ യാതന നിറഞ്ഞ ജീവിതത്തിനു ആശ്വാസവും നല്‍കിയിരുന്നു.

നാസി ഭരണത്തിന്റെ ക്രൂരതയെ അപലപിക്കുകയും അവരുടെ കിരാത പ്രവര്‍ത്തികളെ ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ വത്തിക്കാനിലെ യുദ്ധ കാല റേഡിയോകളില്‍ ശ്രവിക്കാന്‍ സാധിക്കും. നാസികളുടെയും ഹിറ്റ്‌ലറിന്റെയും പേരെടുത്തുള്ള പ്രസ്താവനകള്‍ ഇല്ലെങ്കിലും സ്വേച്ഛാധിപത്യമെന്നും വര്‍ഗ ധ്രുവവല്‍ക്കരണമെന്നുള്ള പ്രയോഗങ്ങളില്‍നിന്നും വത്തിക്കാന്‍ റേഡിയോ കുറ്റപ്പെടുത്തിയിരുന്നത് നാസികളെയും ഹിറ്റ്‌ലറെയെന്നും വ്യക്തമായിരുന്നു.

പന്ത്രണ്ടാം പിയുസിന്റെ മഹത്വമറിയാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ വാക്കുകളും പ്രസ്താവ്യമാണ്. അദ്ദേഹം പറഞ്ഞു, 'നാസികളുടെ അതിക്രൂരതയില്‍ മനം മടുത്ത താന്‍ സ്വാതന്ത്ര്യം തേടി സര്‍വ്വകലാശാലകളെ അഭയം പ്രാപിച്ചു. എന്നാല്‍ നാസികളുടെ അതിക്രമങ്ങള്‍ക്കും മനുഷ്യ വേട്ടകള്‍ക്കുമെതിരെ പ്രതികരിക്കാന്‍ അവര്‍ അശക്തരായിരുന്നു. നിശബ്ദരായി നാസികളുടെ ഭീകരതയെ ശരി വെച്ചു. സ്വാതന്ത്ര്യത്തിന്റെ ശബ്ദവുമായി എന്നും പട പൊരുതിയിരുന്ന പത്ര പ്രവര്‍ത്തകരുടെയും പത്രാധിപന്മാരുടെയും മാധ്യമങ്ങളുടെയും സഹായം തേടി അവരുടെ മുമ്പിലും എത്തി. എന്നാല്‍ അവരും പ്രതികരിക്കാതെ നിശബ്ദരായി മാറിനിന്നു. വാസ്തവത്തില്‍ സധൈര്യം നാസികള്‍ക്കെതിരെ പ്രതികരിച്ചത് പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയും കത്തോലിക്കാ സഭയുമായിരുന്നു. പിയൂസും സഭയും ശക്തമായ ഭാഷയില്‍ യുദ്ധത്തിനെതിരെയും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയും പ്രതികരിക്കുന്നുണ്ടായിരുന്നു.'

യഹൂദരുടെ പത്രമായ ന്യൂയോര്‍ക്ക് ടൈംസില്‍ പന്ത്രണ്ടാം പിയൂസ് യഹൂദരെ യുദ്ധക്കെടുതിയില്‍ നിന്നും സംരക്ഷിച്ച കഥകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1945ല്‍ യുദ്ധം അവസാനിച്ചയുടന്‍ ഇസ്രായേല്‍ വിദേശ കാര്യമന്ത്രി 'മോഷെ ഫാരത്ത്' വത്തിക്കാനില്‍ എത്തി യഹൂദര്‍ക്ക് ചെയ്ത ദുരിതാശ്വാസ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മാര്‍പ്പാപ്പയ്ക്ക് നന്ദി പറയുകയുണ്ടായി. യഹൂദരെ അപകടമേഖലകളില്‍ നിന്നും രക്ഷിക്കാനും അവരുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനും മാര്‍പ്പാപ്പ നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയവും ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ളതുമാണ്. എട്ടു ലക്ഷത്തില്‍പ്പരം യഹൂദരെ അദ്ദേഹം രക്ഷപ്പെടുത്തിയെന്നാണ് ചരിത്ര പണ്ഡിതര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പിഞ്ചാസ് ലാപിഡേ (ജശിരവമ െഘമുശറല) എന്ന ഇസ്രായേലി നയതന്ത്രജ്ഞന്റെ വാക്കുകളും ശ്രദ്ധേയമാണ്. 'യഹൂദര്‍ക്ക് നന്ദി അര്‍പ്പിക്കാന്‍ പിയൂസ് മാര്‍പ്പാപ്പയേക്കാളും മഹനീയനായ മറ്റൊരു വ്യക്തി ചരിത്രത്തിലില്ല. പന്ത്രണ്ടാം പിയുസ് എന്ന പേരില്‍ ഒരു വനം ഉണ്ടാക്കണമെന്നും ആ വനത്തില്‍ മരിച്ചുപോയ യഹൂദരുടെ സ്മാരകമായി 8,60,000 വൃക്ഷങ്ങള്‍ നടണമെന്നും കത്തോലിക്ക സഭയും പന്ത്രണ്ടാം പിയൂസും അത്രമാത്രം ജനലക്ഷങ്ങളുടെ ജീവന്‍ നാസികളില്‍ നിന്നും രക്ഷിക്കാന്‍ കാരണമായിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയെപ്പറ്റിയുള്ള യഹൂദ ലോകത്തിലെ തെറ്റായ ധാരണകള്‍ക്കു മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധാര്‍ഹമാണ്. ഒരു നല്ല വിഭാഗം യഹൂദ നേതാക്കന്മാര്‍ മാര്‍പ്പാപ്പയ്ക്ക് അനുകൂലമായി സംസാരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ചരിത്രപരമായ അന്വേഷണങ്ങളും യുദ്ധകാലത്തെ യഹൂദരെ രക്ഷിക്കാനുള്ള മാര്‍പ്പാപ്പയുടെ ശ്രമങ്ങളും അതിനുള്ള തെളിവുകളും യഹൂദ ഗവേഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. 'അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പാ' എന്ന ചിന്തകള്‍ക്ക് മാറ്റം വരുത്തി അദ്ദേഹത്തെ ലോക രാഷ്ട്രങ്ങളുടെ പട്ടികയിലെ നീതിമാന്മാരുടെ നിരയില്‍ എത്തിക്കണമെന്നുള്ള അഭിപ്രായങ്ങള്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഏതു രാഷ്ട്രങ്ങളെക്കാളും മതങ്ങളെക്കാളും മനുഷ്യ ജീവിതം രക്ഷിച്ചത് കത്തോലിക്കാ സഭയും പോപ്പ് പിയൂസ് പന്ത്രണ്ടാമനുമായിരുന്നു.

ന്യൂയോര്‍ക്കിലുള്ള ഗാരി ക്രൂപ്പ (ഏമൃ്യ ഗൃൗുു) എന്ന സാമൂഹിക പ്രവര്‍ത്തകന്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പ്പാപ്പായ്‌ക്കെതിരെയുള്ള വിവാദ അഭിപ്രായങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തി 200 പേജുകളുള്ള ഒരു ഗവേഷണ ഗ്രന്ഥം രചിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, 'മറ്റെല്ലാ യഹൂദരെപ്പോലെ താനും പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയെ മനസ്സുകൊണ്ടു വെറുത്തിരുന്നു. യഹൂദ കൂട്ടക്കൊലകളില്‍ അദ്ദേഹം നിശ്ശബ്ദനായിരുന്നുവെന്നുള്ള ധാരണയില്‍ ബാല്യകാലം മുതല്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ സങ്കുചിത മനസില്ലാതെയുള്ള അന്വേഷണങ്ങളും ചരിത്ര തെളിവുകളും കൂട്ടക്കൊലകളില്‍ നിന്നും രക്ഷപ്പെട്ടവരില്‍നിന്നുള്ള ദൃക്‌സാക്ഷി വിവരങ്ങളും ഡോകുമെന്റുകളും പരിശോധിച്ചപ്പോള്‍ അന്നുവരെ പുലര്‍ത്തിയിരുന്ന വിശ്വാസങ്ങള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്നു മനസിലായി.'

മത സൗഹാര്‍ദ്ദം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ പ്രസിഡന്റെന്ന നിലയില്‍ ഗാരി ക്രൂപ്പ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ യുദ്ധകാല വാര്‍ത്താ റിപ്പോര്‍ട്ടുകളും നേരില്‍ കണ്ട കഥകളും യുദ്ധകാല ശേഷം മാര്‍പ്പാപ്പയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളും ദൃക്‌സാക്ഷി വിവരങ്ങളും ഇസ്രയേലിന്റെ പ്രധാന മന്ത്രി 'ഗോള്‍ഡാ മേയറി'ന്റെ മാര്‍പ്പാപ്പയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനകളും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ വാക്കുകളും പ്രമുഖ യഹൂദ പുരോഹിതരുടെ ഉദ്ധരണികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ഗാരി ക്രൂപ്പ'  പറയുന്നു, 'നാസികളുടെ ക്രൂരതയില്‍ ജീവിച്ചിരുന്നവര്‍ക്കും കത്തോലിക്കാ സഭ രക്ഷിച്ചവര്‍ക്കും പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളൂ. എന്നാല്‍ യുദ്ധം അവസാനിച്ച് നാസികളെ തോല്‍പ്പിച്ച ശേഷം ജനിച്ചു വളര്‍ന്ന ചരിത്രബോധമില്ലാത്തവര്‍ക്ക് മറ്റൊരു അഭിപ്രായവുമാണുള്ളത്.'

പന്ത്രണ്ടാം പിയുസിനെപ്പറ്റിയുള്ള ഗവേഷണ പരമ്പരകള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങിയപ്പോള്‍ പീയൂസിന്റെ വിമര്‍ശകരായിരുന്ന പലരുടെയും അഭിപ്രായങ്ങള്‍ക്കും മാറ്റങ്ങള്‍  സംഭവിച്ചു. 'ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പ' എന്ന പുസ്തകം എഴുതിയ 'ജോണ്‍ കോണ്‍വെല്‍' പന്ത്രണ്ടാം പിയുസിന് അനുകൂലമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. തന്റെ പുസ്തകത്തില്‍ ഭാവനകള്‍ നിരത്തിയെന്നും അദ്ദേഹം സമ്മതിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി യഹൂദ പണ്ഡിതര്‍ യുദ്ധകാല മാര്‍പ്പാപ്പയുടെ യഹൂദര്‍ക്ക് നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമൂലം സത്യത്തിന്റെ ചുരുളുകള്‍ ഒന്നൊന്നായി അഴിയുന്നതും കാണാം.

  

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)
വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് ഹിറ്റ്‌ലറിന്റെ മാര്‍പ്പാപ്പയോ?(ജോസഫ് പടന്നമാക്കല്‍)

Join WhatsApp News
Dr. James Kottoor 2018-06-16 12:46:01
  I happened to see your article on Hitlor's Pope and could not stop reading because of the power of your story telling capacity and read the whole thing.  It changed or corrected my view about him as a Pope who did little for the Jews.  He was known for his theological teaching for me which were not too convincing about his infallible teachings, After him no one wanted to sit on the  throne and declre such doctrines like Our Lady  going to heaven body and soul etc. For me now   heaven and hell are here below and my regret is that I am not able to make it less of a hell for the poor and  marginalised. So I want to escape from here as early as possible but no sign of getting a visa to that unseen world, So  I keep busy fully occupied reading and writing from dawn to dusk so that I may not know the tediousness of the length of my days. A good tree can produce only good fruits. So the GOOD GOD created by crazy people is no 
James Kottoor

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക