നിപാ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ
Published on 14 June, 2018
നിപാ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഴുകിയവരെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ എതു പ്രതിസന്ധിയെയും കേരളത്തിന് മറികടക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് നിപാ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വിജയം. സര്‍ക്കാരിന്റെ വിജയം ജനങ്ങളുടെ വിജയമാണ്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാരും ജനപ്രതിനിധികളും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അടുത്തവര്‍ഷംമുതല്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ കേരളം പുരസ്കാരത്തിന് 'ആര്‍ദ്രം' ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ സാര്‍ഥകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍കൂടി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല