കൊച്ചി: അടുത്ത് തന്നെ റിലീസിങ്ങിന് ഒരുങ്ങുന്ന 'കിടു' എന്ന
ചിത്രത്തിന്റെ ട്രൈലെര്‍ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. 24
മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രൈലെറിന് 1 ലക്ഷം വ്യൂസ് ലഭിക്കുകയും ചെയ്തു.
മജീദ് അബു കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിടു'വില്‍ റംസാന്
മുഹമ്മദ്, അനഘ സ്റ്റിബിന്‍, ലിയോണ ലിഷോയ്, മിനണ് ജോണ്‍, അല്‍ത്താഫ് മനാഫ്,
അയ്മോന്‍, വിഷ്ണു എന്നിവര്‍ അഭിനയിക്കുന്നുണ്ട്.
ധനേഷ് മോഹനന് ഛായാഗ്രഹണവും
അച്ചു വിജയന് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം
നല്‍കിയിരിക്കുന്നത് വിമല്‍ ടി കെയാണ്. ജൂണ്‍ 29ന് തീയേറ്ററുകളില്‍ എത്തുന്ന ഈ
ചിത്രം പി കെ സാബുവും നസീറ കെയും ചേര്‍ന്നാണ് പീ കേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍
നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്24 7നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.
ട്രൈലെര്‍ കാണുവാന്‍:
https://www.youtube.com/watch?v=RCaU6UZ4W3M