അറ്റ്ലാന്റ: ക്നാനായ കണ്വെന്ഷന് ഒരു
തിലകക്കുറിയായി, ഈ വര്‍ഷം ക്നാനായ idol അരങ്ങേറുന്നു. ഇതുവരെ മറ്റ് സമുദായ
പരിപാടികളിലോ അസോസിയേഷനുകളിലോ നടക്കാത്ത രീതിയില്‍ ന്യൂയോര്‍ക്കില്‍
നിന്നും വരുന്ന ലൈവ് ബാന്‍ഡോടുകൂടി തികച്ചും നൂതനമായ രീതിയില്‍ ആണ് ഈ
പരിപാടി നടത്തുന്നത്.
14 വയസ്സില്‍ താഴെ, 15 ഉം അതിനു മുകളിലേക്കും,ഇങ്ങനെ രണ്ട് ഗ്രൂപ്പുകളായി
തിരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത് . 3 റൗണ്ടുകളില്‍ ആയിട്ടാണ്
മത്സരങ്ങള്‍ നടത്തുന്നത്. ഓരോ റൗണ്ട് കളിലെയും വിജയികള്‍ക്ക് ക്യാഷ്
അവാര്‍ഡുകള്‍ നല്‍കുന്നതാണ്. പരിചയസമ്പന്നരായ ഇംഗ്ലീഷ് മ്യൂസിക് വിദഗ്ധരുടെ
നേതൃത്വത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
കണ്വെന്ഷന് തുടങ്ങുന്നു വ്യാഴാഴ്ച വൈകുന്നേരം 7 30ന് ക്നാനായ idol
ആരംഭിക്കുന്നതാണ് എന്ന്, പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോണ്‍
കുസുമാലയം, ഷീന്‍സ് ആകശാല, സെറീന ജോസഫ്, എബി തച്ചേട്ട്, ബെന്നറ്റ് വടകര,
സ്റ്റനി നിരപ്പതം എന്നിവര്‍ അറിയിച്ചു. ക്നാനായ മാമാങ്കത്തിന് ഏതാനും
ദിവസങ്ങള്‍ കൂടി മാത്രം. ജോയ് തൂമ്പനാല്‍ & ജോസ് കരപറമ്പില്‍
അറിയിച്ചതാണിത്.