അയോധ്യ കേസില്‍ അടുത്ത വെള്ളിയാഴ്ച്ച സുപ്രിം കോടതിയില്‍ വാദം തുടരും
Published on 06 July, 2018
അയോധ്യ കേസില്‍ അടുത്ത വെള്ളിയാഴ്ച്ച സുപ്രിം കോടതിയില്‍ വാദം തുടരും. ഭരണഘടന ബെഞ്ചിന് വിടണമെന്ന മുസ്ലിം സംഘടനകളുടെ അവശ്യത്തിലാണ് വാദം തുടരുക. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി പള്ളി നിര്‍ബ്ബന്ധമല്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ന്യായത്തില്‍ സുപ്രിം കോടതി പറഞ്ഞിട്ടുണ്ടെന്നാണ് സംഘടനകളുടെ വാദം. ഈ വിഷയത്തില്‍ ഭരണഘടന ബെഞ്ച് തീരുമാനം വന്ന ശേഷമേ അയോധ്യ കേസ് പരിഗണിക്കാവൂ എന്നും ആവശ്യപ്പെടുന്നു. ഭരണഘടന ബെഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല