ഫ്ളോറിഡ: കേരള ഹിന്ദുസ് ഓഫ് സൗത്ത്
ഫ്ളോറിഡ സംഘടിപ്പിക്കുന്ന സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണം ജൂലൈ
14 നു (ശനിയാഴ്ച) വൈകുന്നേരം 5:30 മുതല്‍ 7 മണിവരെ നടക്കുന്നു. വളരെയേറെ
തിരക്കുപിടിച്ച ഈ കാലഘട്ടത്തില്‍ ആര്‍ക്കും സമയം ഇല്ലാതെ പോകുന്നത്
ആത്മീയകാര്യങ്ങളിലുള്ള അറിവായിരിക്കാം. ഒരു പരിധിവരെ ആത്മീയത ജീവിതത്തില്‍
അവശ്യ ഘടകം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എവിടെയെങ്കിലുമൊക്കെ കുറച്ചൊക്കെ
നന്മകള് ഇപ്പോഴും അവശേഷിച്ചു കാണുന്നതെന്ന് തോന്നുന്നു.
പ്രശ്ന സങ്കുലിതമായ ഈ കലിയുഗകാലഘട്ടത്തില് അവയെ മാനസിക ധൈര്യത്തോടെ
അതിജീവിക്കാന്‍ ആത്മീയത വഴികളൊരുക്കുന്നുണ്ട്. സ്വാമി ഉദിത് ചൈതന്യയുടെ
പ്രഭാഷണം ആത്മീയതയുടെ ചില പാഠഭാഗങ്ങള്‍ പകര്‍ന്നു തരുന്നവയാകാമെന്നുള്ളതിനു
സംശയമില്ല തന്നെ. എല്ലാവരെയും ഈ പ്രഭാഷണത്തിലേക്കു സ്വാഗതം ചെയ്യുന്നതായി
പ്രസിഡന്റ് ശ്രീമതി ലീല നായരും സെക്രട്ടറി ശ്രീ എബി ആനന്ദും ട്രഷറര്‍ ശ്രീ
സദാശിവനും അറിയിക്കുന്നു. പ്രഭാഷണ സ്ഥലം : Roe Fulkerson Lodge, 811 Glenn
Park Way, Hollywood, Florida - 33021
കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക 5614148146, 9543054165, 9543365052