ചിക്കാഗോ: തിരുകുടുംബത്തിന്റെ നായകനും അധ്വാന
ജനതയുടെ മധ്യസ്ഥനുമായ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണ തിരുനാള്‍
മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസില്‍ ഭക്തിപൂര്‍വം ആചരിച്ചു.
മാര്‍ച്ച്
25ന് ഞായറാഴ്ച രാവിലെ പത്തിന് ആരംഭിച്ച തിരുനാള്‍ കര്‍മങ്ങളില്‍ ഇടവക
വികാരരി ഫാ. ഏബ്രഹാം മുത്തോലത്ത് മുഖ്യകാര്‍മികനായിരുന്നു. ആഘോഷമായ
പാട്ടുകുര്‍ബാനയിലും തിരുനാള്‍ കര്‍മങ്ങളിലും അനേകം പേര് ഭക്ത്യാദരവോടെ
പങ്കെടുത്തു. കാരാപ്പള്ളില്‍ കുര്യന്, മേരി ദമ്പതിമാര്‍ പ്രസുദേന്തിമാരായിരുന്നു.
തിരുനാളില്‍ നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാനും കഴുന്നെടുക്കാനും
സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ്
പിണര്‍കയില്‍, പോള്‍സണ്‍ കുളങ്ങര, ജിനോ കക്കാട്ടില്‍, തോമസ്
അപ്പോഴിപറമ്പില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍, ജയിന് മാക്കീല്‍
എന്നിവര്‍ തിരുനാള്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്കി.