കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്
ജോസഫിന്റെ ഭാര്യ നീനുവിന് യാതോരു മാനസിക പ്രശ്നങ്ങളും ഇല്ലെന്ന് നീനുവിനെ
പരിശോധിച്ച ഡോക്ടര്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അന്വേഷണ
ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാക്കി.
നീനുവിന് മനോരോഗം ഉണ്ടെന്നും
മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ
വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍
ഹാജരാക്കിയത്. അതേസമയം, നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍
കൊണ്ടുവന്നിരുന്നും എന്നാല്‍ നീനുവിന് ഒരു പ്രശ്നവും ഉണ്ടായതായി
തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂര്‍
മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍
നിന്നും ഒരിക്കലും പിന്മാറില്ലെന്നും നീനു പറഞ്ഞിരുന്നതായി ഡോക്ടര്‍
ഓര്‍ത്തെടുക്കുന്നു.