ന്യൂയോര്‍ക്ക്: വിശുദ്ധ വാരാചരണത്തിലെ അതിപ്രധാന ദിവസങ്ങളിലൊന്നായ പെസഹാ
വ്യാഴാഴ്ച പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍
കാല് കഴുകല്‍ ശുശ്രൂഷ നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍
അറിയിച്ചു.
ഇംഗ്ലണ്ട്-യൂറോപ്പ് ഭദ്രാസനത്തിലെ അഭിവന്ദ്യ മാത്യൂസ് മാര്‍
തീമോത്തിയോസ് മെത്രാപ്പോലീത്തയാണ് മുഖ്യ കാര്മ്മികന്. ഏപ്രില്‍ 5 വ്യാഴാഴ്ച
വൈകീട്ട് 5:30ന് ആരംഭിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളില്‍ സമീപ ഇടവകകളിലെ
വിശ്വാസികളും വൈദികരും പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു.
ബുധനാഴ്ച
വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന സന്ധ്യാ നമസ്ക്കാരത്തിനും തുടര്‍ന്നു
നടത്തപ്പെടുന്ന പെസഹാ ശുശ്രൂഷകള്‍ക്കും അഭിവന്ദ്യ തിരുമേനി കാര്‍മ്മികത്വം
വഹിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. ഡോ. ജോര്‍ജ്ജ് കോശി
914 961 1587, എം.വി. ഏബ്രഹാം (സെക്രട്ടറി) 914 576 3353, ജോണ്‍ സി. വര്‍ഗീസ്
(ട്രസ്റ്റി) 914 643 3700, എബി കുര്യാക്കോസ് 845 380 2696, ജോബി ജേക്കബ്ബ് 917
439 1674.