ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ സ്വദേശി മോഹന്‍ നായിക് ആണ് പിടിയിലായത്. കൊലപാതകത്തില്‍ ഇയാളുടെ പങ്ക് വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. മോഹന്‍ നായികിനെ 6 ദിവസത്തെയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു . നേരത്തെ 29 കാരനായ പരശുറാം വാഘ്മെയര്‍ പൊലീസ് പിടിയിലായിരുന്നു. പണത്തിന് വേണ്ടിയല്ല, തന്റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പരശുറാം പൊലീസിന് മൊഴി നല്‍കിയത്.