ന്യൂഡല്‍ഹി: എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളാണ് തള്ളിയത്. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാര്ട്ടിന് പയ്യപ്പിള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവരാണ് ഹര്‍ജി നല്‍കിയിരുന്നത്.
നിലവില്‍ ഈ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് കേസില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാമെന്നും സുപ്രീംകോടതി പറഞ്ഞു.
രൂപതയുടെ ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ ഇട്ട് അന്വേഷണം ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് ആലഞ്ചേരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.