ഷഹ്ജഹന്‍പുര്‍: ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം അനായാസം മറികടന്നതിന് പിന്നാലെ കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. വൈദ്യുതിയുമായി നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങള്‍ ഓടുകയാണ്.
എന്നാല്‍ മറ്റു ചിലര്‍ അവിശ്വാസ പ്രമേയ പേപ്പറുകളുമായി പാര്‍ലമെന്റിലേക്ക് ഓടുകയാണെന്നും മോദി പരിഹസിച്ചു. യുപിയിലെ ഷഹ്ജഹന്പുരില് കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെയും വിമര്‍ശനമുണ്ടായി. പ്രധാനമന്ത്രിയുടെ കസേരയിലാണ് ചില ആളുകള്‍ നോട്ടമിട്ടിരിക്കുന്നത്.
അതിനപ്പുറം രാഷ്ട്രത്തേയോ പട്ടിണിയേയോ അവര്‍ കാണില്ല. പല പാര്‍ട്ടികളും ഒന്നിച്ച് ചേര്‍ന്നപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി. അതില്‍ നിന്നും താമര വിടര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.