ന്യൂഡല്‍ഹി:
രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍
സിംഗിന് ജയം. ജെഡിയു അംഗമായ ഹരിവംശ് 125 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്
സ്ഥാനാര്‍ഥി ബി.കെ. ഹരിപ്രസാദിന് 98 വോട്ടുകളാണ് ലഭിച്ചത്.ബിജെഡിയും ടിആര്‍എസും
എന്‍ഡിഎക്ക് അനുകൂലമായി വോട്ട് ചെയ്തു.
ബിജെഡി നേതാവ് ഒഡീഷ മുഖ്യമന്ത്രിയുമായ
നവീന്‍ പട്നായിക്കുമായി ഉണ്ടാക്കിയ ധാരണയാണു സര്‍ക്കാരിന്
തുണയായത്.
ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയാണ് മുന്‍ മാധ്യമപ്രവര്‍ത്തകനായ
ഹരിവംശ്. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്നു.