നെടുമ്ബാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു
Published on 15 August, 2018
കൊച്ചി: മഴ
ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിടാന്‍
തീരുമാനം. ശനിയാഴ്ച വരെ നാല് ദിവസത്തേക്കാണ് വിമാനത്താവളം അടച്ചിടുന്നത്.
റണ്‍വേയും പാര്ക്കിങ്ബേയുമടക്കം വെള്ളത്തിനടിയിലാണ്. നെടുമ്ബാശ്ശേരിയിലേക്കുള്ള
വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
രാവിലെ രണ്ട് മണിവരെയുള്ള വിമാന
സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ സര്‍വീസുകള്‍
നിര്‍ത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍
വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍
തീരുമാനിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല