കൊല്ലം: അഞ്ച് മന്ത്രി സ്ഥാനം വേണമെന്ന് മുസ്ലിം ലീഗിന്റെ ആവശ്യം ന്യായമാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. കേരള കോണ്‍ഗ്രസ്- എമ്മിന് രാജ്യസഭാ സീറ്റിനും അര്‍ഹതയുണ്ട്. ആര്‍എസ്പി-ബിക്ക് ഒരു എംഎല്‍എ കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു മന്ത്രി സ്ഥാനം കൂടി ആവശ്യപ്പെടുമായിരുന്നു. മന്ത്രിസ്ഥാനം നല്‍കാത്തത് സാമുദായിക സന്തുലനത്തിന് വേണ്ടിയാണെന്ന വാദം അംഗീകരിക്കാനാവില്ല. ലീഗിന് ഒരു മന്ത്രി കൂടി നല്കിയാല് സാമുദായിക സന്തുലനം അട്ടിമറിക്കപ്പെടുമെന്ന വി.എസിന്റെ പ്രസ്താവന ആ പാര്‍ട്ടിയുടെ അധപതനമാണ് കാണിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.