റിയാദ്: റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള താമസ സ്ഥലത്തുണ്ടായ
തീപിടിത്തത്തില്‍ മലയാളികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കോട്ടയം, കൊല്ലം
സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. റിയാദിലെ ബത്തയിലെ അല്സാലിമക്ക് സമീപമുള്ള
ഫ്ളാറ്റിലാണ് തീപുടുത്തമുണ്ടായത്. മരിച്ച 2 പേര് കര്‍ണാടക, നേപ്പാള്‍
സ്വദേശികളാണെന്ന് അറിയുന്നു. പ്രാദേശിക സമയം പുലര്‍ച്ചെയായിരുന്നു ദുരന്തം.
കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.