ആലപ്പുഴ: ചേര്‍ത്തല മനക്കോടത്തിന് സമീപം
തീരക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തില്‍
അറസ്റ്റിലായ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന്റെ അന്ധ്രാപ്രദേശ് വിശാഖപട്ടണം
സ്വദേശി പെരേര ഗോര്‍ഡണ്‍ ചാള്‍സിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ക്യാപ്റ്റന്‍ ജാമ്യം
അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണമെന്നും സാക്ഷികളെ
ഭീഷണിപ്പെടുത്തരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
മുമ്പാകെ ഹാജരാകണമെന്നുമാണ് ഉപാധികള്‍.
കഴിഞ്ഞ വ്യാഴാഴ്ച ക്യാപ്റ്റനായി ജാമ്യഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കേസ്
ഡയറി ഹാജരാക്കാന്‍ പ്രോസിക്യൂഷന് സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വാദം
മാറ്റിവയ്ക്കുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല